Posts

ജീവിക്കാൻ മറക്കുന്ന മനുഷ്യർ!

Image
  ചോദ്യം: ഭാര്യ മരിച്ച പുരുഷൻ വിനോദയാത്ര പോകുന്നതിൽ തെറ്റുണ്ടോ?  ഉത്തരം: പാവം.. പൊക്കോട്ടെ! ഭാര്യ മരിച്ച ദുഃഖം അയാൾ അങ്ങനെയെങ്കിലും മറക്കട്ടെ!! ചോദ്യം: ഭർത്താവ് മരിച്ച സ്ത്രീ 25 കൊല്ലങ്ങൾക്ക് ശേഷം വിനോദയാത്ര പോയതോ? ഉത്തരം: തെറ്റ്... വീടിൻറെ മൂലയ്ക്കിരുന്ന് പ്രാർത്ഥിക്കാനാണ് ശ്രമിക്കേണ്ടത്! സതി എന്ന ദുരാചാരം നിർത്തലാക്കാൻ ശ്രമിച്ചവർക്ക് അന്നത്തെ കാലത്തുണ്ടായ ബോധോദയം ഈ 2025 ലും ചില മനുഷ്യർക്ക് ഉണ്ടാവുന്നില്ല എന്നത് സഹതാപം അർഹിക്കുന്ന ഒന്നാണ്.  ഒരു പെൺകുട്ടി പ്രായപൂർത്തിയാകുമ്പോൾ തുടങ്ങും അവൾക്കുള്ള നിയന്ത്രണങ്ങൾ! വിവാഹം കഴിയാത്ത സ്ത്രീകൾ എങ്ങനെ ജീവിക്കണം, വിവാഹം കഴിഞ്ഞാൽ എങ്ങനെ ജീവിക്കണം, കുഞ്ഞിന്റെ അമ്മയായാൽ.. ഭർത്താവ് മരിച്ചാൽ.. അങ്ങനെ തെക്കോട്ട് എടുക്കും വരെ നീളുന്ന ഗൈഡ് ലൈൻസ് ആണ് ഇപ്പോഴും നേരം വെളുക്കാത്ത ചിലർ സ്ത്രീകൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. നഫീസുമ്മയെ പോലെ ജീവിതം ആസ്വദിക്കാൻ സാധിക്കാത്ത/ അവസരം നിഷേധിക്കപ്പെട്ട അമ്മമാർക്ക് സ്വന്തം ആഗ്രഹങ്ങൾ നടപ്പിലാക്കാൻ ധൈര്യം കൊടുത്ത നഫീസുമ്മയുടെ മക്കളെ പോലെ നമ്മളും സമയം കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. മൂലയ്ക്കിരുന്നു...

പെണ്ണിനെന്നും പോരാട്ടമാണ് !

Image
  ഒരുവളിലെ പോരായ്മകളെ ഉയർത്തി കാണിച്ചും അപമാനിച്ചും അവളിൽ അപകർഷതാ ബോധം വളർത്താൻ ഒരുപക്ഷേ മത്സരിക്കുന്നത് ചുറ്റുമുള്ള പെണ്ണുങ്ങൾ തന്നെയാവാം. മെലിഞ്ഞാലും തടിച്ചാലും കറുത്താലും വെളുത്താലും ഒന്ന് കളിയാക്കി ഇല്ലെങ്കിൽ മനസ്സമാധാനം കിട്ടാത്ത കുറെ പെണ്ണുങ്ങൾ ഉള്ളപ്പോൾ അവൾ പോരടിക്കുന്നത് ഇത്തരം വാക്കുകൾ കൊണ്ട് മുറിവേൽക്കാതിരിക്കാൻ ആവാം. അതല്ലെങ്കിൽ മുറിവുകൾ തുന്നിച്ചേർക്കാൻ ആവാം. ഒരാളെ പരിഹസിച്ച് വേദനിപ്പിച്ചിട്ട് തമാശയല്ലേ ഇതൊക്കെ നിസ്സാരമായി എടുക്കണ്ടേ.. എന്ന രീതിയിൽ ഒരു തമാശ പോലും ഉൾക്കൊള്ളാൻ ആവാത്തവൾ എന്ന മറ്റൊരു അപമാനം കൂടി തന്നു പോകുന്ന ഒരുപാട് മനുഷ്യരുണ്ട് ഇവിടെ.. ആണായാലും പെണ്ണായാലും ഒരാളുടെ ദിവസങ്ങൾ മോശമാക്കുന്ന ഒരു വാക്ക് പോലും പറയില്ല എന്ന് നമ്മൾ തീരുമാനം എടുക്കാതെ ഈ ദിനത്തിന്റെ ആശംസകൾ പെണ്ണുങ്ങൾക്ക് അയച്ചിട്ടെന്തു കാര്യം... വീട്ടുജോലികൾ അവളുടെ ഒപ്പം ചേർന്നു ചെയ്യാൻ ശ്രമിക്കാതെ അതെല്ലാം പെണ്ണുങ്ങളുടെ ജോലി എന്ന് പറയാതെ പറയുന്ന എത്രയോ പേരുണ്ട്..! പോരാളിക്ക് ഇതെല്ലാം സിമ്പിൾ.. എന്നെല്ലാം പറഞ്ഞു അവരുടെ ത്യാഗങ്ങളെ സാധാരണമായി കണ്ട് തള്ളിക്കളയുന്നവർക്കു ഇനി എന്നാണ് തിരിച്ചറിവ് ഉണ്ടാവുക....

ഇരവും പകലും...

Image
രാത്രി ഇല്ലാത്തപക്ഷം  പകല്‍  ശൂന്യമാണ്. ഇരുട്ടിലൂടെ കടന്നുപോകാത്ത  പുലരിക്ക് ആ പേരുപോലും ഇണങ്ങാത്തപോലെ. അത് അങ്ങനെയാടോ... ജീവിതത്തില്‍  അല്‍പ്പം ഇരുട്ടൊക്കെ വരണം. അപ്പോള്‍ മാത്രമേ വെളിച്ചത്തിന്റെ  വില മനസിലാകൂന്നേ.. എല്ലാം അവസാനിച്ചു എന്ന് തോന്നുന്ന നിന്റെ ഇരുട്ടുകളില്‍ കണ്ണുകള്‍  ഒന്ന് ഇറുക്കി അടക്കണം, നല്ലപോലെ ഒന്ന് ശ്വാസമെടുക്കണം. ശേഷം  കണ്ണുതുറക്കുമ്പോള്‍ നിനക്കായുള്ള  സൂര്യന്‍  കിഴക്ക് കാത്തുനില്‍ക്കുന്നുണ്ടാകും........ ഓരോ ഇരുട്ടും വെളിച്ചത്തിലേക്കുള്ള കടന്നുപോക്ക് ആകട്ടെ.... സജിന്‍  കുന്നത്തുംപാറ ഇടുക്കി

ഇനിയുമുണ്ട് ഏറെ ദൂരം.. !!

Image
പെയ്തു തോരാത്ത മഴയില്‍... ഒരു വാഴയിലക്കീറിന് കീഴെ നനഞ്ഞും നനയാതെയും നാം ഏറെ നടന്നു... കൈകോര്‍ത്ത്.. വഴിപിരിയാതെ.. ഈ കാട് എത്തി നില്‍ക്കുന്നു.. നഷ്ടങ്ങളുടെ ഭാണ്ഡക്കെട്ട് വഴിയരികില്‍ എവിടെയോ മറന്നുവെച്ചത് എത്ര നന്നായി.. സങ്കടങ്ങളോ പരിഭവങ്ങളോ ഭയമോ ഇല്ലാതെ നിബന്ധനകള്‍ ഒന്നും എത്തിനോക്കാത്ത വഴികളിലൂടെ യാത്ര തുടരുകയാണ്... വഴിയരികില്‍ എവിടെയോ ഒരു വഴിയമ്പലം കൂടി കണ്ടേക്കാം.. അതു താണ്ടിയും നമുക്ക് പോകണം.. കൈ ചേര്‍ത്തു പിടിക്കാന്‍ നീയും പിന്‍വാങ്ങാതെയീ തോരാത്ത മഴയുമുണ്ടെങ്കില്‍... ഇനിയുമുണ്ട് ഏറെ ദൂരം.. !!

രണ്ടു തുള്ളി കണ്ണുനീർ..

Image
എൻറെ മരണം നീ അറിയുമ്പോൾ നിൻറെ ഹൃദയത്തിൽ  ഒരു ചെറിയ നീറ്റൽ ഉണ്ടാകും.  വർഷമേഘം പോലെ അത് കണ്ണുകളിൽ പടരും..  മെല്ലെ മെല്ലെ രണ്ടു തുള്ളിയായി ആ നീറ്റലും എന്നിലേക്ക് വീഴും..  ഞാൻ ഉറങ്ങുന്ന മണ്ണിലേക്ക്.. ഞാൻ മാത്രം അവകാശിയും അപരാധിയുമായ ആ വേദന അത് എന്നിൽ തന്നെ അവസാനിക്കട്ടെ.. തന്നതും തിരിച്ചു വാങ്ങുന്നതും ഞാൻ തന്നെ..! വേദനകൾ എന്നും തിരിച്ചു വാങ്ങേണ്ടതാണ്.. ഒരു പിടി ചാരം ആകും പോലെ മറന്നു കളയേണ്ടതും..! 

ഷാരൂഖിനു പകരം ദിലീപും ഋതികിനു പകരം കുഞ്ചാക്കോ ബോബനും!!!

Image
ഓട്ടോഗ്രാഫും ലോക്ക്ഡൗണും !!! ലോക്ക്ഡൗണ്‍ തിരച്ചിലില്‍ കൈയില്‍ കിട്ടിയത് ഇന്നും നിധിപോലെ സൂക്ഷിക്കുന്ന പഴയ ഓട്ടോഗ്രാഫ് ബുക്കുകളാണ്. പത്ത്, പ്ലസ്ടു, ഡിഗ്രി, പിജി എന്നിങ്ങനെ നാലു ഓട്ടോഗ്രാഫുകള്‍.. വര്‍ഷങ്ങളായി ക്വാറന്റീനില്‍ ഓര്‍മകള്‍ കൊണ്ട് വീര്‍പ്പുമുട്ടി കഴിഞ്ഞ നാലു പേര്‍ ! ആദ്യമെടുത്തത് പത്താം ക്ലാസ്സിലെ ആ ഓട്ടോഗ്രാഫ് ബുക്ക്- കവര്‍ പേജില്‍ മീശമാധവനിലെ ദിലീപും കാവ്യയും... പിന്‍കവറില്‍ സൗഹൃദവും പ്രണയവും ഒരുപോലെ പറഞ്ഞ നിറത്തിലെ കുഞ്ചാക്കോ ബോബനും ശാലിനിയും.. ആ ടൈമില്‍ ഹിന്ദി സിനിമകള്‍ തലയ്ക്കു പിടിച്ച് ഭ്രാന്തായ ഞാനെങ്ങനെയാണ് മലയാള സിനിമയിലെ റൊമാന്‍സിന് പുറകെ പോയതെന്നായിരുന്നു പിന്നെ ആലോചിച്ചത്. ഉത്തരം സ്‌കൂളിനു മുന്നിലുള്ള പാപ്പച്ചന്‍ ചേട്ടന്റെ കട തന്നെ ആയിരിക്കും... അവിടെ വരുന്ന ലിമിറ്റഡ് കളക്ഷന്‍സില്‍ നിന്നല്ലെ അന്നത്തെ പത്താംക്ലാസ്സുകാരിക്ക് ഉള്ളതില്‍ നല്ലത് നോക്കി വാങ്ങാനാവൂ.. ഷാരൂഖിനു പകരം ദിലീപും ഋതികിനു പകരം കുഞ്ചാക്കോ ബോബനും. അല്ലേലും മാധവന്‍ കട്ടതൊന്നും ചേക്ക് വിട്ടു പുറത്തു പോയിട്ടില്ല... പിന്നെ മിഴിയറിയാതെ മിഴിയൂഞ്ഞാലും കെട്ടി നടന്ന ചോക്ലേറ്റു പയ്യനോട് ആരാധന തോന്നാത്...

ദൈവത്തിന്റെ സ്വന്തം നാട്. മനുഷ്യന്റെയും

Image
കേരളപ്പിറവി ദിനാശംസകൾ കേരളനാടിതാ വീണ്ടും മനോഹര മായൊരു പിറവികൂടി കൊണ്ടാടുമ്പോൾ അനവദ്യ സുന്ദര ഹരിത പ്രഭയോലും കീർത്തിയേഴും മലനാടിന് പിറന്ന നാൾ ബഹുദൂരം താണ്ടിയ നാടിന് മഹത്വം പുകൾപൊങ്ങുമെന്നുമെപ്പോഴും സദാ തിരിഞ്ഞു നോക്കേണം മഹത്വമേറിടും നാടിന്റെ സമകാലസംഭവ വികാസങ്ങൾ പലകോടി ദൈവങ്ങൾ ഒന്നിച്ചു വാഴുന്ന മതസഹോദര്യം തുളുമ്പുന്നഭൂവിൽ വിചിത്രമചിന്തനീയം ദൈവത്തെനിർത്തി വിശ്വാസത്തെച്ചൊല്ലി തമ്മിലടിക്കുന്നു.. നാടിവിടെ മാനവർ മത്സരിക്കുന്നിതാ ആരിവിടെ മുന്നിലായെന്തിനുമേതിനും.. വിലയില്ലയൊന്നിന്നും ജനിപ്പിച്ചവർക്കും മൃഷ്ടാന്നം, സ്വരീരത്തിനൊടുപോലും പ്രകൃതിയുടെ ജലവഴിയടച്ചതുമതിനെ പ്രകൃതിതാൻ തന്നെ തെളിച്ചൊഴുകിയതും ഭൂമിക്കു നൽകുന്ന ദ്രോഹമതിന്നെതിരെ പ്രതികരിക്കുന്നിതാ സർവപ്രപഞ്ചവും ധരണിതൻ ഗര്ഭപാത്രത്തിൽ വരെ ചൂഴ്ന്നെടുക്കുന്നു ജലം കുഴൽക്കൂപങ്ങളിൽ വറ്റുന്നു നീരതിൻ പരമമാം സഹനത്തിൻ നെല്ലിപ്പലകയിൽ വരളുന്നു ഭൂഹൃദയം വർഷഹേമന്തങ്ങൾ സമയം മറക്കുന്നു ശിശിരശരത്തുകൾ താളം പിഴക്കുന്നു പ്രളയവരൾചകൾ മാറിമറിയുന്നു.. സ്ഥായിയായൊന്നുമില്ലെന്നവനറിയുന്നു.. ഇനിയും പഠിച്ചില്ലയെങ്കിൽ കാലാന്തരേ ദൈവം പോല...

സമ്പന്നശൂന്യർ

Image
വീടുണർന്നു വീട്ടുകാരുണർന്നു... കൂട്ടിൽ കിടക്കുന്ന ശ്വാനൻ പോലും.. പന്തലുയർന്നു സംസാരമുയർന്നു.. വീട്ടുകാർ ഉത്സാഹത്തോടോടിനടന്നു.. ഉടുത്ത ചേലകൾ മിനിറ്റിനു മാറ്റി മുഖത്തു ചായം പരിധിയിൽ കൂടുതൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെയുണർത്തി കെട്ടിച്ചു തന്നെക്കാൾ വലിയ കോലം.. ഇടയ്ക്കിടക്ക് തൻ ഫോണിൽ നോക്കി സ്വയം പറയുന്നിതെന്തൊക്കെയോ നാട്ടുകാരൊക്കെ വന്ന സമയത്ത്‌ ഒരുങ്ങി സൽക്കരിച്ചവരെ മരുമകൾ വന്നവരൊക്കെ പരസ്പരം ചൊല്ലുന്നു പഴയ കഥകളും ഓർമ്മകളും പെട്ടെന്നുനോക്കിയാൽ ഏതോ പ്രമാണി തൻ വീട്ടിലെ കല്യാണം പോലെ.. ഒരു കൂട്ടരൊന്നുമറിയാതെ മാന്തുന്നു കയ്യിലെ ചില്ലുകഷ്ണത്തിൽ രാത്രിയുമില്ല പകലുമില്ല എന്തിനേറെ അവര്ക് തീറ്റപോലും വേണ്ട.. വന്നവരെയറിയില്ല, സഹോദരങ്ങളെ പോലുമങ്ങോട്ടുമിങ്ങോട്ടുമറിയില്ല അറിയാം പറഞ്ഞെന്നാൽ മുഖ- പുസ്തകത്തിലെ തന്റെ സുഹൃത്താണ്.. വേറൊരു കൂട്ടം കയറിവരുന്നു.. എന്തൊക്കെയോ കാട്ടികൂട്ടി കരയുന്നു മറിയുന്നു കൊടുത്തുപോകും ഓസ്കറൊരെണ്ണമവർക്ക്.. ഓതുന്നു മുതലുണ്ടുകിട്ടാൻ ഇനിയെന്താവുമെന്നൊക്കെയിടയിൽ തരിപോലുമില്ല വിഷമം ഒക്കെ നാട്ടുകാർമുന്നിലെ അഭിനയം.. അകത്തൊരാളൊരു അടച്ച മുറിയിലാ...

ആഢംബരക്കൂടുകളിലെ ആഘോഷങ്ങള്‍

പുല്‍ക്കൂടുകള്‍ ഹൃദയങ്ങളിലൊരുങ്ങട്ടെ…!! ന ന്മയുടേയും സന്തോഷത്തിന്റേയും പ്രത്യാശയുടേയും സന്ദേശവുമായി ഒരു ക്രിസ്തുമസ് രാവുകൂടി ആഗതമായിരിക്കുന്നു. ദൈവപുത്രന്റെ തിരുപ്പിറവി ദിവസം മൂന്നു രാജാക്കന്മാര്‍ക്ക് വഴികാട്ടിയായ ദിവ്യതാരകത്തിന്റെ പ്രതീകമെന്നോണം നഗര-ഗ്രാമ വീഥികളില്‍ നക്ഷത്രവിളക്കുകള്‍ പ്രകാശം ചൊരിയുകയാണ്. വീഥികള്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള കൊട്ടാരങ്ങളും കുടിലുകളും ബത്‌ലഹേം പുന:സൃഷ്ടിച്ചു കഴിഞ്ഞു. നക്ഷത്രങ്ങള്‍ക്കും പുല്‍ക്കൂടുകള്‍ക്കും പിന്നില്‍ ഒളിഞ്ഞിരിക്കുന്ന മത്സരബുദ്ധിയാണ് നമ്മളില്‍ പലരുടേയും ആഘോഷരാവുകളെ സമ്പന്നപൂര്‍ണ്ണമാക്കുന്നത് എന്ന വസ്തുത മറച്ചുവെയ്ക്കാനുമാവില്ല. അസോസ്സിയേഷനുകളിലും ഇടവകകളിലും ഒന്നാമതെത്താനായി മല്‍സരിക്കുന്ന നമുക്കിടയില്‍ ആഢംബരത്തിന്റെ ആഘോഷമായി ക്രിസിതുമസ് മാറുന്നതും ഇതിനാലാണ്. ഇവയ്‌ക്കെല്ലാം പുറമെ ആഘോഷത്തിന്റെ കുപ്പിപ്പൊട്ടിക്കാന്‍ കോടികള്‍ ചിലവാക്കിയ ചരിത്രം പറഞ്ഞ് ഊറ്റം കൊള്ളുകയാണ് മലയാളികള്‍. ഇത്തരത്തില്‍ മദ്യലഹരിയില്‍ തിരുപ്പിറവി ആഘോഷിക്കുന്ന ദൈവഭക്തരില്‍ നിന്നും വിശന്നിരിക്കുന്നവന് ഭക്ഷണം കൊടുത്ത യേശുനാഥനിലേക്കുള്ള ദൂരം ഓരോ നിമിഷവും വര്‍ദ്ധി...

ആദ്യ പ്രണയം

Image
ആദ്യപ്രണയമതെന്നും മനസിന്റെ മണിവീണക്കമ്പികൾ മറക്കാത്ത സംഗീത- മത് വീണ്ടും വീണ്ടുമോർത്തോർമകൾ നുണയുമ്പോഴും പ്രണയമാണെനിക്കാ പെണ്കുട്ടിയോട്.. മധുരമേറുന്ന തേൻനിലാവിനെ വെല്ലുന്ന പരിമളം നിറഞ്ഞ പനിനീരിനെ വെല്ലുന്ന ചെഞ്ചുണ്ടു ചിരിതൂക്കി മുത്തുപൊഴിക്കുമ്പോൾ പ്രണയമുണ്ടെനിക്കാ പെണ്കുട്ടിയോട് കൂടെപിറന്നവർ കാര്യമറിഞ്ഞത് കൃത്യമായ് താതനെവന്നറിയിച്ചതേ മാനസേ ചൊല്ലി പിതൃപാദം കൂപ്പി ഞാൻ പ്രണയമുണ്ടെനിക്കാ പെണ്കുട്ടിയോട്.. പ്രണയമോ പ്രണയിക്കവേണ്ടുന്ന പ്രായ മിതല്ലെന്നു ശാന്തനായോതിനാളന്നേരം.. പ്രായപിടിവാശി മൂലംകനപ്പിച്ചു ചൊന്നു ഞാൻ പ്രണയമുണ്ടെനിക്കാ പെണ്കുട്ടിയോട്.. ഓര്മവച്ചൊരു നാൾ മുതൽ താണുവട്ടം പറന്ന പരുന്തിനുപോലും നല്കാതെ  ചിറകിന്നടിയിൽ സൂക്ഷിക്കുന്ന പോലെന്നെ നോക്കിയോരച്ഛനോടോതി ഞാൻ പ്രണയമുണ്ടെനിക്കാ പെണ്കുട്ടിയോട്.. ധൈര്യമുള്ളതതി വെപ്രാളവും ഭീതിയോടും ചെന്നു തുറന്നു പറഞ്ഞുവാസുന്ദരിയോട്. മറുപടിതന്നു പ്രണയം വേണ്ട സൗഹൃദം താനെന്നുമുത്തമം.. ഏറെ നാണക്കെടു-തോന്നിയെങ്കിലും പ്രണയമാണെനിക്കവളോട്.. കാലമേറെ കഴിഞ്ഞുവെന്നാകിലും ശിരോരോമങ്ങളിൽ മഞ്ഞുമൂടിയെങ്കിലും ആദ്യപ്രണയമോരോർമ്മയാണതിനാലി...

പ്രളയം!

Image
ശമിക്കാതിരിക്കട്ടെയീ പ്രളയം മനസ്സിലെ സ്നേഹത്തിൻ പ്രളയം... റോമി തോമസ് തൊടുപുഴ

Martyrized Dreams

Image
നെഞ്ചിനുള്ളിൽ ഒരായിരം സ്വപ്നങ്ങൾ നെയ്തുകൂട്ടിയവരാണ്.. അവളും അവനും... സ്വപ്നങ്ങളുടെ ചിറകിൽ അവരങ്ങിനെ പാറി നടന്നു.. പിണങ്ങിയതും പരിഭവം പറഞ്ഞതുമെല്ലാം അതേ സ്വപ്നങ്ങളുടെ പേരിലായിരുന്നു.. തോളോടു തോൾ ചേർന്നു നടന്ന സ്വപ്നങ്ങളെ ഒരിക്കലും പിരിയാനാവാത്ത പോൽ അവരങ്ങു സ്നേഹിച്ചുപോയി... എന്നാൽ ഒരു ദിവസം, ഒരുമിച്ചു കണ്ട സ്വപ്നങ്ങളെല്ലാം പാതിവഴിയിൽ ഉപേക്ഷിച്ച് അവരിരുവരും നടന്നകന്നു.... ഇരു മനസ്സുകളിലും അടക്കം ചെയ്ത സ്വപ്നങ്ങളുടെ അണയാത്ത കനലുകൾ അവശേഷിപ്പിച്ച്... *** നെഞ്ചോടു ചേർത്തുവച്ച സ്വപ്നങ്ങളെ യാഥാർത്യമാക്കാനാവാത്തവരെല്ലാം കൊലയാളികളാണ്....!?! എന്തിനോ വേണ്ടി ഇരുട്ടിൻ്റെ മറവിൽ കഠാര കൊണ്ട് അവയെ കുത്തിക്കൊലപ്പെടുത്തിയവർ... നെഞ്ചിനുള്ളിൽ സ്വപ്നങ്ങൾ അവശേഷിപ്പിച്ച നെരിപ്പോടുമിട്ട് വെന്തുനീറുന്നവർ.... സ്വപ്നങ്ങളുടെ ഓർമ്മകളെ അല്ല.. സ്വപ്നങ്ങളെയാണ് നെഞ്ചോടു ചേർക്കേണ്ടത്.. കൊല്ലാതിരിക്കുക.. ഉള്ളിലുള്ള സ്വപ്നങ്ങളെ... #Martyrized_dreams

എന്തിനീ ആഗ്രഹം?!! - FOLLOW UP

Image
ഉത്തരം...!!! കാലമേറെയായില്ലേ സഖേ..                                        എന്തേ വൈകി ചോദിക്കുവാനീ ചോദ്യം.. മിഴികളിൽ തെളിഞ്ഞൊരാ കരിമഷിയെല്ലാം      കണ്ണുനീരൊഴുക്കിനാൽ മാഞ്ഞുപോയി ..            മിഴികളിൽ മിന്നിയ നീർക്കണം  ജീവിതച്ചൂടിനാൽ വറ്റി വരണ്ടുപോയി .. തീരാദുരിതങ്ങൾ പേറിയ യാത്രയിൽ ചൊടിയിലെ ശോണിമയും കളഞ്ഞുപോയി ... ജീവിതച്ചുഴിയിൽ കരകാണാതുഴലുമ്പോൾ ചിരിയെന്നതെന്നേ   മറന്നുപോയി.. മണിക്കമ്മലായോ മൂക്കുത്തിയായോ മണിമാലയായോ നീയണിഞ്ഞാലും ആവില്ല യാത്രയിലെവിടെയോ നഷ്ടമാം ജീവിതത്തിളക്കം തിരികെയേകാനായ്.. ഇടറിവീഴും പാദങ്ങളെ പുൽകുന്നത് തളയല്ല ജീവിത ബന്ധനങ്ങളല്ലോ.. എന്തേ വൈകി നീയീ ചോദ്യമുയർത്തുവാൻ കാലമേറെക്കഴിഞ്ഞു പോയില്ലേ... അന്നു നീ ചോദിച്ചിരുന്നെങ്കിൽ തന്നേനെ ഉത്തരമായി നിൻ കൈയിലെൻ ജന്മം.. സഫലമായേനെ എൻ്റെയീ ജീവിതം പാഴായിയിങ്ങനെ പോ...

നീ....

Image
നീ....                                                                                 ഞാൻ നട്ടുനനച്ചയെൻ്റെ കുഞ്ഞുച്ചെടിയിലെ പൂവിറൂത്തു  നീ... ഞാനോമനിച്ചു വളർത്തിയ                                              കുഞ്ഞുക്കിളിയുടെ                                                            ചിറകരിഞ്ഞൂ    നീ... ഞാൻ കൊളുത്തിയൊരിത്തിരി                          വെട്ടം ഊതിയണച്ചു നീ... എന്റെ പുല്ലാങ്കൂഴലിലെ  ...

മോഹങ്ങൾ...!!

Image
മഴ പെയ്തു തോർന്ന വഴിവീഥികളിൽ കൂടി പ്രിയപ്പെട്ടവന്റെ കൈപിടിച്ച്  ഒന്ന് നടക്കണം. നഷ്ടപ്പെടുത്തിയത് ഒക്കെയും എന്റെ ഇഷ്ടങ്ങൾ ആയിരുന്നു എന്ന് അവനോടെനിക്  പറയണം. ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന്  ഉറപ്പുള്ള എന്റെ സ്വപ്നങ്ങളെയും സന്തോഷങ്ങളെയും കുറിച്ചൊക്കെയും എനിക്ക്   വാതോരാതെ പറയണം . എന്ത് പറ്റി  വായാടി  നിനക്കിന്നു  എന്ന്  ചോദിക്കുമ്പോൾ അത് കേൾക്കാത്ത പോലെ വീണ്ടും  എനിക്ക് പറയണം. എന്നിലെ മോഹങ്ങൾക് ചിറകുകൾ വെച്ച് പറക്കുവാൻ ആഗ്രഹം  ഉണ്ടായിരുന്നു എന്ന്. അങ്ങനെ അങ്ങനെ പറഞ്ഞു പറഞ്ഞു   മറുത്തൊരു വാക്ക് പറയാൻ ആവാതെ എന്റെ മിഴികളിൽ നോക്കി എന്നെ  നോക്കി   ഇത്  വരെ മനസിലാക്കാൻ കഴിയാതെ പോയ എന്റെ പ്രിയപ്പെട്ടവനോട് ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ ഇന്നലെകളിൽ നടക്കാതെ പോയ മോഹങ്ങൾ സാക്ഷാത്കരിക്കാനായ് പുനർജനിക്കണം എന്ന്  പറയണം.  അങ്ങനെ പറഞ്ഞു ദൂരേക് നടന്നു  നീങ്ങണം   ഒരിക്കലും  തിരിച്ചു  വരാതെ ഈ  ലോകത്തിന്റെ  അറ്റത്തേക്ക്... ചിത്ര തൊടുപുഴ

എന്തിനീ ആഗ്രഹം?!!

Image
മിഴികളിൽ തെളിയുന്ന കരിമഷിയാകുവാൻ ഒരു നേരം ഞാനെന്തിനാഗ്രഹിച്ചു...!? മിഴിയൊന്നു ചിമ്മുമ്പോൾ ഇമകളിൽ മിന്നുന്ന മിഴിനീരായ് മാറുവാനാഗ്രഹിച്ചു... ചൊടിമലർച്ചെണ്ടിലെ ചുടുചുവപ്പാകുവാൻ ഒരു നേരം ഞാനെന്തിനാഗ്രഹിച്ചു...!! നിമിനേരം പടരുന്ന ചൊടിമലരിണയിലെ ചിരിയെത്തലോടുവാനാഗ്രഹിച്ചു...! ! കവിൾത്തടം തഴുകുന്ന മണിക്കമ്മലാകുവാൻ വെറുതെ ഞാനെന്തിനോ ആഗ്രഹിച്ചൂ...!! മുടിയിഴ തഴുകുന്ന അരുമയാം മൂക്കിലെ മൂക്കുത്തിയാകുവാൻ ആഗ്രഹിച്ചു... സ്ഥിരമായ് മാറിടച്ചൂടിൽ ഇടംപറ്റും മണിമാലയാകുവാൻ ആഗ്രഹിച്ചൂ... പൂവിതൾ തോൽക്കും നിൻ കാലിണ പുൽകുന്ന  കാൽത്തളയാകുവാൻ ആഗ്രഹിച്ചൂ... എന്തിനീ ആഗ്രഹം എന്നൊന്നറിയാനായ് അലയുന്നു ഞാൻ സഖീ അന്നുമിന്നും..... ഫാത്തിമ ബീഗം തൊടുപുഴ

അമ്മ

Image
ഉദരത്തിൽ ഉറങ്ങുന്ന സ്വന്തം പൊന്നോമനയ്ക്കായി സ്വപ്നങ്ങൾ നെയ്തുകൂട്ടി അവൾ കാത്തിരിക്കുന്നത് ഒന്നും രണ്ടുമല്ല, നീണ്ട പത്തു മാസങ്ങൾ... ഊണും ഉറക്കവും നഷ്ടപ്പെടുന്ന രാത്രികൾ.. ഇഷ്ടമുള്ള പലതും അവൾ ത്യജിച്ചു... ഒടുവിൽ എല്ലു നുറുങ്ങിയൊടിയുന്നതിൻ്റെ നൂറിരട്ടി വേദനയും അവൾ സഹിച്ചു... എങ്കിലും, കുഞ്ഞിൻ്റെ മുഖം കണ്ടപ്പോൾ അവൾ ഉള്ളു നിറഞ്ഞു പുഞ്ചിരിച്ചു... വീണ്ടും വേദനകളുടെ ദിനങ്ങളിലൂടെ അവൾ കടന്നുപോയി. പൊന്നോമനയുടെ കരച്ചിലും ചിരിയും ഇണക്കവും പിണക്കവും മാത്രമുള്ള ലോകമായിരുന്നു അവൾക്കു ചുറ്റും... കുഞ്ഞുറക്കത്തിനൊപ്പമെങ്കിലും ഒരുപോള കണ്ണടയ്ക്കാനാവാത്ത രാത്രികളോടും അവൾ പങ്കുവച്ചതൊക്കെയും പരിഭവങ്ങളായിരുന്നില്ല, കുഞ്ഞു സമ്മാനിച്ച സന്തോഷങ്ങളായിരുന്നു...അവനെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു.. ഉറങ്ങുന്ന പൊന്നോമനയെ നോക്കി അവളങ്ങിനെ ഉറങ്ങാതിരുന്നു....... ചിത്രം: കെ എസ് ദാസ്              +91 90484 01621

അവന്‍

Image
കലാലയത്തില്‍ വെച്ച് കണ്ടുകിട്ടിയ സുഹൃത്തായിരുന്നു അവന്‍. ക്യാമ്പസിലെ സുന്ദരിയെ തന്നെ പ്രേമിച്ച് കോളേജിലെ പ്രണയനായകനായി അവനങ്ങു നിറഞ്ഞു നില്‍ക്കുകയായിരുന്നു. എന്നാല്‍, ക്യാമ്പസ് പ്രണയങ്ങളെ പൊതുവെ പുച്ഛിച്ചു തള്ളിയ അരുണ്‍ സാറായിരുന്നു ഞങ്ങളുടെ ഹീറോ.. മുഖം നോക്കിയുള്ള പ്രണയത്തിന് എന്ത് ആത്മാര്‍ത്ഥത എന്നു പുച്ഛിച്ചുകൊണ്ടാണ് ഉച്ച സമയത്തെ ഞങ്ങളുടെ വട്ടമേശ സമ്മേളനങ്ങള്‍ അവസാനിക്കാറുള്ളതും... അരുണ്‍ സാര്‍ ഇഫക്ട്!! ഒന്നും രണ്ടും വര്‍ഷങ്ങള്‍ പെട്ടെന്നു കടന്നു പോയി.. അവനു ചുറ്റും പല പ്രണയങ്ങളും പൂക്കും മുമ്പേ കൊഴിഞ്ഞു.. അരുണ്‍ സര്‍ പറഞ്ഞുപോയ പ്രണയത്തിന്റെ തിയറം അവന്റെ കാര്യത്തില്‍ ഒരിക്കലും പ്രൂവ് ചെയ്യാന്‍ സാധിക്കാത്തതാണെന്ന് ക്യാമ്പസ് ഒന്നടങ്കം പറഞ്ഞു. എന്നാല്‍, മൂന്നാം വര്‍ഷത്തിന്റെ പാതിയോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. അവളുടെ പേരു കേട്ടാല്‍ പൊട്ടിത്തെറിക്കുന്നവനായി അവനങ്ങു മാറി!!! അവന്റെ കൂട്ടുകാരായ ഞങ്ങള്‍ക്കു മുന്നില്‍ കണ്ണീര്‍ നിവേദനം നീട്ടി അവള്‍ പലവട്ടം വന്നു. അവനോട് ഒരുവട്ടം സംസാരിക്കണമെന്ന ആ ആവശ്യം തള്ളിക്കളയാന്‍ ഞങ്ങള്‍ക്കായില്ല.. കാര്യമോ കാരണമോ ചോദിക്കാതെ ഞങ്ങള്‍ അവനോട് പറഞ്...

മലയാളത്തിന്റെ പപ്പേട്ടനും ലോലയും..

Image
പ്രണയത്തെ ഏറ്റവും മനോഹരമായി അഭ്രപാളിയില്‍ ചിത്രീകരിച്ച കലാകാരന്‍, കഥകളുടെ തമ്പുരാന്‍ പി പത്മരാജന്‍ എന്ന പപ്പേട്ടന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 26 വയസ്സുതികയുന്നു. 1991 ജനുവരി 24നാണ് അദ്ദേഹം യാത്രയായത്. ചലച്ചിത്ര സംവിധായകന്‍ ,തിരക്കഥാകൃത്ത് ,സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ പപ്പേട്ടന്റേതായി പ്രണയവും മഴയും പേമാരിയായി പെയ്തിറങ്ങിയ തൂവാന തുമ്പികള്‍,  ഞാന്‍ ഗന്ധര്‍വ്വന്‍, നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ദേശാടനക്കിളി കരയാറില്ല എന്നിങ്ങനെ മലയാളികളുടെ മനസ്സില്‍ പ്രണയം ഒഴുകിയ അനേകം തിരക്കഥകളാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല, നീ മരിച്ചതായി ഞാനും, ഞാന്‍ മരിച്ചതായി നീയും കരുതുക. ചുംബിച്ച ചുണ്ടുകള്‍ക്കു വിട തരിക... എന്നു പപ്പേട്ടന്‍ കുറിച്ചപ്പോള്‍ പ്രണയവും വിരഹവും ഒരുപോലെ പങ്കുവെയ്ക്കുന്ന ലോലയില്‍ പ്രണയത്തിന്റെ ത്യാഗമെന്ന മുഖമാണ് വായനക്കാരന്‍ കണ്ടത്. ലോല- എന്റെ പേര് അവളില്‍ വല്ലാത്ത അമ്പരപ്പാണുണ്ടാക്കിയത്. 'സംസ്‌കൃതത്തില്‍ ഒരു പേരോ?' 'അതെ.' 'നിങ്ങള്‍ സംസ്‌കൃതമാണോ സംസാരിക്കുക?' 'അല്ല.' 'പിന്നെ?' ...

2016 ഉം പുതുവര്‍ഷവും...

Image
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒട്ടേറെ സംഭവവികാസങ്ങളുമായി തന്റേതായ ഇടം രേഖപ്പെടുത്തി 2016 ഉം വിടവാങ്ങിയിരിക്കുന്നു. പഠാന്‍കോട്ട്- ഉറി ഭീകരാക്രമണങ്ങള്‍ക്കും സര്‍ജിക്കല്‍ സ്‌ട്രൈക്ക് തിരിച്ചടികള്‍ക്കുമൊപ്പം നോട്ടുനിരോധനത്തിന്റെ പ്രതിസന്ധികള്‍ എങ്ങും അലയടിക്കവെയാണ് പുതുവര്‍ഷം വന്നണഞ്ഞിരിക്കുന്നത്. തമിഴ്‌നാടിന്റെ അമ്മ ജയലളിതയും, ക്യൂബയുടെ വിപ്ലവനായകന്‍ ഫിഡല്‍ കാസ്‌ട്രോയും വിടവാങ്ങിയതിനൊപ്പം മലയാളികളുടെ കണ്ണു നനയിച്ചുകൊണ്ട് സിനിമാ- സാഹിത്യരംഗത്തെ നിരവധി പ്രമുഖരെയാണ് 2016 കവര്‍ന്നെടുത്തത്. കല്പനയും, കലാഭവന്‍ മണിയും, ജിഷ്ണും, സംഗീതസംവിധായകന്‍ രാജാമണിയും, ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടനുമടക്കം നിരവധി നഷ്ടങ്ങള്‍ സിനിമാലോകത്തുണ്ടാായപ്പോള്‍, മലയാള സാഹിത്യ- സാംസ്‌കാരികരംഗത്തെ സൂര്യതേജസ്സായിരുന്ന മഹാകവി ഒ.എന്‍.വി. കുറുപ്പിനൊപ്പം ലളിതസുന്ദര കഥകളിലൂടെ വായനക്കാരന്റെ മനം കവര്‍ന്ന അക്ബര്‍ കക്കട്ടിലുമെല്ലാം സാഹിത്യലോകത്തിന്റെ നഷ്ടങ്ങളായി. ഒരറ്റത്തു നഷ്ടങ്ങള്‍ കുമിഞ്ഞുകൂടിയപ്പോള്‍ ആശ്വാസമെന്നോണം ചെറുതും വലുതുമായ ഒട്ടേറെ നേട്ടങ്ങളും 2016 സമ്മാനിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ...