Posts

Showing posts from 2015

പ്രേമം കേട്ട പഴി !!

Image
പ്രേമം കേട്ട പഴി !!  =============================================           അന്താരാഷ്ട്ര വിഷയങ്ങളും പ്രദേശിക വിഷയങ്ങളുമെടുത്ത് ചാനലുകള്‍ ചര്‍ച്ചകളിലൂടെ ഇറങ്ങി കറങ്ങിത്തിരിഞ്ഞ് പുതിയ ചര്‍ച്ചകളിലേക്കു വഴി തുറന്ന് പ്രേക്ഷകനെ വിഢിയാക്കുന്ന കോമാളിത്തരങ്ങള്‍ തുടരുന്നതിനിടെയാണ് പതിവില്ലാതെ കേട്ടാല്‍ തന്നെ സുഖമുള്ള വിഷയമെടുത്ത് ചര്‍ച്ച തുടങ്ങിയത്. അന്നു മുതല്‍ ചാനലുകള്‍ പരസ്പരം പ്രണയിക്കുന്നതാണു കണ്ടത്.. 'പ്രേമം' എന്ന വിഷയമായിരുന്നു എവിടെയും... പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെടാത്ത മലര്‍ ഒരു സംഭവമാണെന്നു ചാനലുകള്‍ വിളിച്ചു പറഞ്ഞു. കേട്ടപാതി കേള്‍ക്കാത്ത പാതി പയ്യന്‍സെല്ലാം പ്രേമത്തിനായി അടിയായി. ടിക്കറ്റ് കിട്ടുന്നതു ലോട്ടറി അടിക്കുന്ന പോലെ വലിയൊരു സംഭവമായി മാറി. ഇത്തവണത്തെ ഓണാഘോഷത്തിനു ക്യാമ്പസുകളില്‍ ജോര്‍ജും മലരും നിറഞ്ഞതായുള്ള വാര്‍ത്തകള്‍ അറിഞ്ഞപ്പോള്‍ ഉള്ളില്‍ അല്പം കുശുമ്പു തോന്നിയവരല്ലെ നമ്മളില്‍ പലരും. എന്നാല്‍ പ്രേമിക്കുന്നവരും പ്രേമിക്കാനിരിക്കുന്നവരും  പ്രേമത്തെ വെറുക്കുന്നവരുമായി ഒരു വലിയ നിര തന്നെ 'പ്രേമ'ത്തെ പ്രതിക്കൂട്ടില്‍ ന...

നിഴലു പറഞ്ഞ കഥകള്‍...

Image
നിഴലു പറഞ്ഞ കഥകള്‍... കിനാലിലെവിടെയോ പറന്നു  നടന്ന ചിത്രശലഭം പറന്നകന്നു.                കാത്തിരിപ്പിനൊടുവില്‍ അതു തിരികെപ്പറന്നു, അവളുടെ ഓമനക്കൈത്തണ്ടയില്‍ വന്നിരുന്നു. പക്ഷേ, ഇത്തവണ അതിനെന്തോ സംഭവിച്ചിട്ടുണ്ട്.. നിറം ആകെ മങ്ങിയിരിക്കുന്നു. നിമിഷങ്ങള്‍ കഴിയും മുമ്പേ ആ വര്‍ണ്ണച്ചിറകുകള്‍ കറുപ്പില്‍ ലയിച്ചു. മാളു കണ്ട ചിത്രശലഭത്തിന്റെ നിറം കറുപ്പായി മാറിയതെങ്ങനെ? പൂവുകള്‍ തോറും തേന്‍നുകര്‍ന്ന് പാറിക്കളിച്ചു നടന്ന ശലഭത്തിന് മാളുവിന്റെ കൊഞ്ചലുകള്‍ താളമായിരുന്നിരിക്കാം. ഒരു ശ്രുതിമധുരമായ സംഗീതംപോലെയായിരുന്നു ശലഭത്തിന്റെ ചലനങ്ങളൊക്കെയും.. പൂവുകളില്‍ നിന്നും ആകാശത്തേക്ക് പറന്നുയര്‍ന്ന് വായുവില്‍ രണ്ടു വട്ടം കറങ്ങി രസിക്കുമ്പോഴും ആ ശലഭം മൂളിയ ഗാനങ്ങള്‍ താരാട്ടു പോലെ നെറുകയില്‍ തലോടുന്നതായി മാളുവിന് തോന്നി. മാളു മെല്ലെ ഉറക്കത്തിലേക്കു വഴുതിവീണു. പിന്നീടവള്‍ക്ക് ഉണരണമെന്നു തോന്നിയില്ല, ആ ശലഭത്തിനൊപ്പം ചലനമറ്റ് കിടന്നുപോയീ അവളും. പറന്നു വന്ന കറുത്ത ശലഭം തന്റെ മരണശീട്ടുമായി എത്തിയതായിരുന്നു എന്ന യാഥാര്‍ത്ഥ്യം അവള്‍ തിരിച്ചറിഞ്ഞു. മുത്തശ്ശി ...

മഹാഗുരുവിന്...

Image
 ഞങ്ങളുടെ മഹാഗുരുവിന്... ഒന്നു നേരിട്ടു കാണാന്‍ സാധിച്ചിരുന്നെങ്കില്‍, ഒന്നു സംസാരിക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ? ഇല്ല, ഇനി ചോദ്യങ്ങളില്ല... 27 ജൂലൈ 2015 എന്ന കറുത്ത ദിനം എല്ലാം അവസാനിപ്പിച്ചു... അങ്ങയുടെ വേര്‍പാട് ഒരു വലിയ നഷ്ടമാണ് സമ്മാനിച്ചത്. ഇനി ഇതുപോലൊരു സ്‌നേഹനിധിയായ അദ്ധ്യാപകന്‍ (അങ്ങ് കേള്‍ക്കാനാഗ്രഹിക്കുന്ന വിശേഷണം) ഞങ്ങള്‍ക്കു മുന്നില്‍ മാര്‍ഗ്ഗദര്‍ശിയായി അവതരിക്കുമെന്ന് കരുതുന്നില്ല.. കാരണം അങ്ങേയ്ക്കു പകരം മാറ്റാരുമില്ല. അതെ, ഒരു മഹാഗുരുവിനെ ഞങ്ങള്‍ക്കു നഷ്ടമായി. ഇനിയുള്ളത് അങ്ങ് നല്‍കിയ വിലപ്പെട്ട ഉപദേശങ്ങള്‍ മാത്രം.. എങ്കിലും ഒന്നറിയാം അവയിലൂടെ അങ്ങ് ജീവിക്കും...മരണമില്ലാതെ....                                       

ഒരു കിലോ അരിക്കെന്താ വില?

Image
ഒരു കിലോ  അരിക്കെന്താ വില?!! ======================= അതെ, ഇങ്ങ് ഹൈറേഞ്ചിലെ ഓണംകേറാമൂലയിലുള്ള നാണുചേട്ടന്റെ ചായക്കടയില്‍ മാത്രമല്ല, മലയാളക്കരയ്ക്കപ്പുറം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സുന്ദര സ്വപ്‌നങ്ങള്‍ ചിറകു വിടര്‍ത്തി പറക്കുകയല്ലായിരുന്നോ? രാഷ്ട്രീയം പറയരുതെന്ന് എഴുതിയാലും പലപ്പോഴും മുന്തിരിക്കള്ളിനൊപ്പം വിഴിഞ്ഞവും നുരഞ്ഞു പതയാറുണ്ടെന്നും അത് വലിയ രാഷ്ട്രീയ തര്‍ക്കങ്ങളിലാവും അവസാനിക്കുന്നതെന്നും സ്വന്തം ഷാപ്പില്‍ നിന്ന് ദാമു ചേട്ടനും ആണയിട്ടപ്പോള്‍ കൊഞ്ചും കരിമീനും കള്ളും നുകര്‍ന്നിരുന്നവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആര്‍ത്തു ചിരിച്ചു. ഇതെന്താണിപ്പോ പറയാന്‍ സമ്മതിക്കില്ലേ എന്ന അര്‍ത്ഥത്തില്‍ ദാമു ചേട്ടന്‍ അവരെ ഒന്നു നോക്കി. അതൊന്നും ശ്രദ്ധിക്കാതെ വര്‍ക്കിച്ചനും പരമുവും അടിച്ചു കിറുങ്ങിയിരുന്ന ഖാദര്‍ കോയയുടെ മുന്നിലെ കള്ളു അടിച്ചുമാറ്റി ഇരുവരുടേയും ഗ്ലാസ്സിലേക്കു പകര്‍ന്ന് ഒന്നുമറിയാത്തതുപോലെ സാവകാശം കുടിച്ചു തീര്‍ത്തു. കോയ പയ്യെ തലപൊക്കി. മുഖത്ത് വിളറിയ ചിരി. 'വിഴിഞ്ഞല്ലേ.. അതു പറ്റീരല്ലേ....' അതിനപ്പുറം കോയ പറഞ്ഞില്ല. ആമ തലവലിക്കും പോലെ കോയ വീണ്ടും ഡസ്‌കില...

ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ വഴിയരികില്‍ ആ മനുഷ്യക്കോലം!!

Image
ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ വഴിയരികില്‍ ആ മനുഷ്യക്കോലം!! അന്ന് ഓഫീസില്‍ നിന്ന് നേരെ ഇറങ്ങിയത് പുതുവര്‍ഷം ആഘോഷിക്കാനായാണ്. രണ്ടു മൂന്നു ബേക്കറികളില്‍ കയറിയിട്ടാണ് ഉദ്ദേശിച്ച രീതിയില്‍ നല്ലൊരു ചോക്ലേറ്റ് കേക്ക് കിട്ടിയത്. ആദ്യമായി സ്വന്തം ശമ്പളമുപയോഗിച്ച് ഒരു ആഘോഷത്തിനുള്ള കേക്ക് വാങ്ങുന്നതിന്റേയും പ്ലാന്‍ ചെയ്തതുപോലെ എല്ലാം നടക്കുന്നതിന്റേയും സന്തോഷത്തിലാണ് അവിടെ നിന്നും ഇറങ്ങിയത്. അല്പമൊന്നു നടന്നില്ല, അടച്ചിട്ടിരുന്ന ഒരു ഇലക്ട്രോണിക്‌സ് കടയുടെ മുന്നില്‍ പഴന്തുണി പുതച്ച് ഒരാള്‍ ഇരിക്കുന്നതു കണ്ടു. പുതുവര്‍ഷത്തിന്റെ ഒരുക്കങ്ങളൊന്നും കാണാതെ വിശന്നു തളര്‍ന്നു ഇരിക്കുന്നതായാണ് എനിക്ക് തോന്നിയത്. ഭിക്ഷാടനത്തിന്റെ പേരില്‍ ആളെ പറ്റിക്കാന്‍ ഇറങ്ങിയ ആളല്ലല്ലോ എന്നും തോന്നി. കൈയിലുള്ള കേക്ക് കൊടുത്താലോ എന്നാണ് പിന്നെ ചിന്ത പോയത്. കേക്കിന്റെ വില മാറിയതോടെ കൈയിലാണെങ്കില്‍ വണ്ടിക്കൂലി മാത്രമേ ഉണ്ടായിരുന്നൊള്ളൂ. ഓഫീസിലെ പുതുവത്സരാഘോഷത്തിനായി തൂവെള്ള നിറമുള്ള ഡ്രസ്സിനു മാച്ചാവുന്ന തരത്തില്‍ ബാഗും മാറിയെടുത്ത് രാവിലെ ഇറങ്ങിയപ്പോള്‍ എടിഎം കാര്‍ഡും എടുത്തുവയ്ക്കാന്‍ ഓര്...

എന്റെ മൊബൈല്‍ഫോണ്‍ പോയേ........................

Image
         വീടിനു സമീപമുള്ള റോഡില്‍ നിന്നും വാഹനങ്ങളുടെ ബഹളം കേട്ടാണ് അന്ന് ഫിലിപ്പോസ് ഉറക്കമുണര്‍ന്നത്. എന്തേ അലാറം അടിക്കാത്തെ എന്നറിയാന്‍ മൊബൈല്‍ ഫോണ്‍ തിരഞ്ഞ കൈയ്യില്‍ ഒന്നും തടഞ്ഞില്ല. നിലത്തു വീണിട്ടുമില്ല. എഴുന്നേല്‍ക്കാതെ തന്നെ അമ്മയെ വിളിച്ച് മൊബൈല്‍ ഫോണ്‍ തിരക്കി. ആ മറുപടി അയാളെ ഞെട്ടിച്ചു. ചാടി എഴുന്നേറ്റ് മുറി മൊത്തം പരതി. അമ്മയുടെ മൊബൈലില്‍ നിന്നും വിളിച്ചു നോക്കാനായി അമ്മയുടെ അടുത്ത് ചെന്നപ്പോള്‍ അമ്മ മൊബൈല്‍ ഫോണ്‍ തിരയുകയായിരുന്നു. കൈയിലൊരു ചാര്‍ജറും ഉണ്ടായിരുന്നു.                  ഫിലിപ്പോസിന് ആകെ തല കറങ്ങി. ഒന്നും രണ്ടുമല്ല, രൂപ 20000 ആണ് ആ മൊബൈല്‍ ഫോണിന്റെ വില. അല്ല വീട്ടിലെ എല്ലാ ഫോണുകളും മോഷണം പോയോ? എന്നിരുന്നാല്‍തന്നെ മോഷണം നടന്നതിന്റെ അറിയിപ്പുകള്‍ ഒന്നുമില്ല. അങ്ങിനെ നില്ക്കുമ്പോഴാണ് ശേഖര്‍ വീട്ടിലോട്ടു വരുന്നത്. അവന്റെ വീട്ടിലും തൊട്ടടുത്ത വീടുകളിലുമുണ്ടായിരുന്ന മൊബൈല്‍ ഫോണുകളെല്ലാം കാണാതായിരിക്കുന്നു. ഇത്തവണ ഫിലിപ്പോസ് ശരിക്കും ഞെട്ടി. അപ്പോഴാണ് ഓര്‍ത്തത്, ശാരിയെ വിളിക്കാന്‍ സമയ...

ആ തേങ്ങല്‍ നിങ്ങള്‍ കേട്ടുവോ ?!

Image
ഒറ്റപ്പെടുത്തലുകളും ഒഴിവാക്കലുകളും അനുഭവിക്കപ്പെടുന്ന വൃദ്ധജനതയുടെ നൊമ്പരങ്ങള്‍.... നാളെ നമ്മുടെ അവസ്ഥ ഇതിനേക്കാള്‍ പരിതാപകരമായേക്കാം.. എന്നിരുന്നാലും കൈപിടിച്ചു നടത്തിയവര്‍ക്ക് കൈത്താങ്ങാവേണ്ടവരല്ലേ നാം ഓരോരുത്തരും...! നിഷ്‌കളങ്കമായ സ്‌നേഹം തട്ടിത്തെറിപ്പിക്കുകയല്ലേ, നമ്മളില്‍ പലരും? നൊന്തുപെറ്റ മാതാവിനെ മറന്നു ജീവിക്കുന്നതെങ്ങിനെ? അഛ്ചനോടുള്ള ഭയവും ബഹുമാനവും മാറി വെറുപ്പും ബാധ്യതയുമാവുന്നതെങ്ങിനെ? അമ്മ വേലക്കാരിയും അഛ്ചന്‍ കാവല്‍ക്കാരനുമാവുന്നതെങ്ങിനെ? ഉത്തരം ലഭിക്കാത്ത കുറെയേറെ ചോദ്യങ്ങള്‍ നമ്മുടെ മനസ്സില്‍ മിന്നിമായുമ്പോളും എവിടെയോ ഒരു അമ്മ തേങ്ങുകയാണ്...! സ്വന്തമെന്നു കരുതി നെഞ്ചോടുചേര്‍ത്ത മക്കളെ ഒരു നോക്കു കാണാനാവാതെ...! അതെ, ശൈശവത്തിന്റെ നൈര്‍മല്യമുള്ള ഒരു വാര്‍ദ്ധക്യമാവട്ടെ നമുക്കായി കാത്തിരിക്കുന്നത്..!! കൈത്താങ്ങാവാന്‍ കരുതലിന്റെ കരമാവട്ടെ മക്കള്‍..!! വാര്‍ദ്ധക്യം ഒറ്റപ്പെടുമ്പോള്‍...! ഇടവപ്പാതിതന്‍ തോര്‍ന്നിടാത്തൊരാവെണ്‍- മഴത്തുള്ളികളെന്‍ ജന്മദിിനങ്ങളോരോന്നായ് ആഘോഷിച്ചാനന്ദിപ്പതു കണ്ടു ഞാന്‍ ..!               ...

പൂവുകള്‍ കൊഴിയുമ്പോള്‍...

Image
                  കാറ്റാടിമരങ്ങള്‍ കാറ്റില്‍ ചൂളം വിളിക്കുന്ന കലാലയത്തിന്റെ മുറ്റത്തു കൂടി നടന്നു നീങ്ങുമ്പോള്‍ മുഖത്ത് പാറിക്കളിക്കുന്ന മുടികളെ മാടിയൊതുക്കുവാന്‍ അവള്‍ക്കു സാധിച്ചില്ല. ഇതിനു മുമ്പ് ഈ വഴിയിലൂടെ അവള്‍ ഒറ്റയ്ക്ക് നടന്നിട്ടില്ല. അപ്പോഴെല്ലാം അവളെ കളിയാക്കിയും സാന്ത്വനിപ്പിച്ചും തമാശകള്‍ പറഞ്ഞും എന്നും അവള്‍ക്കൊരു കൂട്ടായി അവന്‍ ഉണ്ടായിരുന്നു. പരസ്പരം പറയാതെ അവര്‍ തമ്മില്‍ അറിഞ്ഞിരുന്നു. ഒരിക്കലും ആ മനസിലാക്കല്‍ വാക്കുകളില്‍ ഉണ്ടായിരുന്നില്ല, അത് മനസില്‍ മാത്രമായിരുന്നു.            അന്ന് ആ കലാലയത്തിന്റെ ഇടനാഴികളിലും, മുറ്റത്തെ ചെമ്പകമരത്തിന്റെ ചുവട്ടിലും അവന്റെ കവിതകള്‍ കൊണ്ട് നിറഞ്ഞിരുന്നു. അതിന്നും മുഴങ്ങിക്കേള്‍ക്കുന്നതായി അവള്‍ക്കു തോന്നി. കവിതകളുടേയും തന്റേയും മാത്രം സുഹൃത്തായി താന്‍ കരുതിയിരുന്ന അവന്‍ മരണത്തിന്റെ കൂടി സുഹൃത്തായിരുന്നുവെന്ന് അവള്‍ക്ക് അറിയാന്‍ സാധിച്ചിരുന്നില്ല.                     വര്‍ഷങ്ങളും,...

കാമുകന്‍ കൊലയാളിയാവുമ്പോള്‍...!??!!

Image
പ്രണയമാണു വിഷയം- പ്രണയാഭ്യര്‍ത്ഥന  നിരസിച്ചതിന് പെണ്‍കുട്ടിയെ തലങ്ങും വിലങ്ങും വെട്ടിക്കൊലപ്പെടുത്തുന്നു !! മുഖത്ത് ആസിഡ് ഒഴിക്കുന്നു ! കാറിടിപ്പിച്ച് കൊല ചെയ്യാന്‍ ശ്രമിക്കുന്നു!! രക്ഷിക്കാന്‍ ചെന്നവരേയും ഉപദ്രവിക്കുന്നു.!! എവിടേക്കാണീ പോക്ക്??!! ഒരു പെണ്‍കുട്ടി തന്റെ ഇഷ്ടം നിരസിച്ചാല്‍ അവളെ കൊന്നു തള്ളണമെന്ന ധാര്‍ഷ്ട്യം ഇവര്‍ക്കെങ്ങിനെ ഉണ്ടായി? സെക്യൂരിറ്റി ജീവനക്കാരനെ കാറിടിപ്പിച്ച് കൊന്ന സംഭവം ഞെട്ടലോടെയാണ് ലോകം അറിഞ്ഞത്. അതിനു തൊട്ടുപുറകെയാണ് കാമുകന്മാരുടെ മൃഗീയ സ്വഭാവം എന്നല്ല പൈശാചിക രൂപം വീണ്ടും വീണ്ടും മാധ്യമങ്ങളിലൂടെ ജനമറിയുന്നത്.പെണ്‍കുട്ടികളുടെ ചതിയോ വഞ്ചനയോ ആവാം ചിലപ്പോള്‍ ഈ ആക്രമണങ്ങള്‍ക്കു പിന്നില്‍ എന്നു കരുതുന്നവരും കുറവല്ല.. പ്രണയത്തിനിപ്പോള്‍ വഞ്ചനയുടെ നിറമായോ? പോക്കറ്റിലെ പൈസ തീരുന്നതിനനുസരിച്ച് ഗുഡ് ബൈ പറഞ്ഞകലുന്ന പെണ്‍കുട്ടികളും കുറവല്ല. എന്നിരുന്നാല്‍ തന്നെ അതിനുള്ള മറുപടി അരുംകൊലയാണെന്ന് കരുതാനാവില്ല. ഒരു പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തിലാണെന്നു പറയുന്നതും, ആ പേരില്‍ കൂട്ടുകാര്‍ക്കു മുന്നില്‍ വീമ്പടിക്കുന്നതും, അവള്‍ താന്‍ പറയുന്നതെല്ലാം അനുസരിക്ക...

അമ്പാടിക്കണ്ണന്..

Image
അമ്പാടിക്കണ്ണന്.... കുറുമ്പും കാര്യവും എന്ന ബ്ലോഗിന്റെ എല്ലാ വായനക്കാര്‍ക്കും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും വിഷു ആശംസിക്കുന്നു.. ഈ ആണ്ടു പിറവിയില്‍ പഴയൊരു കവിതയിലൂടെയാണ് കുറുമ്പും കാര്യവും വിഷു ആഘോഷിക്കുന്നത്. വര്‍ഷങ്ങള്‍ എത്ര മുന്നോട്ടു പോയാലും പിന്നോട്ട് പോയാലും കള്ളക്കണ്ണന്റെ മായാവലയത്തിലാണ് ഭകതരെന്നും.. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ണനെക്കുറിച്ചെഴുതിയ ചില വരികളാണ് താഴെ കൊടുത്തിരിക്കുന്നത്-സ്‌കൂള്‍ പഠനക്കാലത്ത് കുത്തിക്കുറിച്ചതാണീ വരികള്‍... നന്ദഗോപാല കൃഷ്ണാ മുകുന്ദാ.. എന്‍ കൃഷ്ണാ ജനപ്രീയ.. നീലവര്‍ണ്ണാ നീ ഭവാനീശ്വരന്‍, താമരക്കണ്ണാ നീ എന്നില്‍ വസിപ്പൂ.. ഭൂമിനാഥാ നിന്‍ ചൈതന്യം, എന്‍ ചേതനയില്‍ തുളുമ്പുന്നു.. രോഹിണീ നക്ഷത്രപുത്രാ, വസുദേവ നന്ദനാ, നന്ദഗോപാല കൃഷ്ണാ മുകുന്ദാ.. കമലനേത്രാ നമോസ്തുതേ....

രാവിന്‍ നിലാസ്വപ്‌ന....

Image
രാവിന്‍ നിലാസ്വപ്‌നശീതളഛായയില്‍ ഒരു നറുപുഷ്പമായ് നീ ഉതിര്‍ന്നു... മധുരമാം കനവുകള്‍ മിന്നിമാഞ്ഞീടുന്ന മനസ്സിന്റെ തന്ത്രിയില്‍ വീണമീട്ടി... (2)   (രാവിന്‍....) പുലര്‍ക്കാലമേകുന്നോരനുപമസംഗീതം ഒരു മന്ദസ്മിതമായി അലിഞ്ഞുചേര്‍ന്നു (2) ഓര്‍മ്മതന്‍ മുത്തുകള്‍ പൊന്‍നൂലില്‍ കോര്‍ത്തിടാന്‍ വെറുതെയീ രാവുകള്‍ തേങ്ങീടുന്നു ഒരു പദനിസ്വനം പോലെ.....         (രാവിന്‍... ഉഷസന്ധ്യമൂളുന്ന ഹൃദയമാം രാഗങ്ങള്‍ നറുമണിതിങ്കളായ് പെയ്‌തൊഴിഞ്ഞു (2) സാന്ദ്രമാം സംഗീത ഋതുമന്ത്രവീണതന്‍ തുടിയിലെ നാദമായ് നീയണഞ്ഞു.. ഒരു നറു സ്പന്ദനം പോലെ....       (രാവിന്‍...... അഞ്ജലി അനീഷ് എറണാകുളം

സെല്‍ഫിപ്പിള്ളേര്‍ - ഒരു ആക്ഷേപഹാസ്യം

Image
             നമ്മുടെ പ്രധാനമന്ത്രി ആരെന്നു ചോദിച്ചാല്‍ വാ അങ്ങു പൊളിക്കും. പോട്ടെ മുഖ്യമന്ത്രി ആരെെങ്കിലും ഒന്നു പറയാമോ പിള്ളേരേ.... പിന്നെ നിങ്ങളൊക്കെ എന്തിനാ പഠിക്കണേ?!!        ഇതാരോടാണ് ചോദ്യം എന്നാണോ, നമ്മുടെ 'സെല്‍ഫിപ്പിള്ളേരോടാ'....... !! പറഞ്ഞിട്ടെന്താ മാഷേ.. ഒരു വടക്കന്‍ സെല്‍ഫിയിലെ സെല്‍ഫിക്കുട്ടന്‍ അപേക്ഷ പോലും പൂരിപ്പിക്കാനാവാതെ ബാങ്കില്‍ നിന്നത് കണ്ടില്ലേ.. അതാണ് ഇപ്പോഴത്തെ അവസ്ഥ....................!      ഒന്നുമൊട്ട് അറിയില്ലതാനും.. എങ്കിലും അഹങ്കാരത്തിനൊരു കണക്കുമില്ല.........!! എന്നാലും പിള്ളേര് പാവങ്ങളാട്ടോ.. കോട്ടയത്തൊരു വീട്ടമ്മ ട്രെയിന്‍ തട്ടി മരിക്കുന്നത് തല്‍സമയം ബുദ്ധിപൂര്‍വ്വം മൊബൈലില്‍ പകര്‍ത്താന്‍  അവര്‍ക്കായി..! അഭിനന്ദിക്കാതെ വയ്യ...............!!!! വേലയും കൂലിയും ഒന്നുമാവണേ മുമ്പായിരുന്നു പഴയകാല പ്രണയങ്ങള്‍ പലതും പൂത്തു തളിര്‍ത്തത്, ഇന്നാണ് രസം..!! പ്രണയം തുടങ്ങുന്നത് നഴ്‌സറിയിലാണ്!!  മ്മ്‌ടെ സെല്‍ഫിപ്പിള്ളേരുടെ ഒരു കാര്യം..........!! അതെങ്ങിനാ, സ്‌ക്രീനിലെ സ...

പ്രണയിനി

Image
പ്രണയിനി ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളുമായാണ് പ്ലസ്ടു പഠനം കഴിഞ്ഞ് ഞാനും കലാലയ ജീവിതത്തിലേക്ക് കടന്നത്. സിനിമയിലും പുസ്തകങ്ങളിലും നിറഞ്ഞു നിന്നിരുന്ന കലാലയസ്മരണകള്‍ അനുഭവിച്ചറിയുവാനുള്ള ആഗ്രഹം ബസേലിയസ് കോളേജിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ എന്റെ ഡിഗ്രി ജീവിതം ആരംഭിക്കുവാന്‍ കാരണമായി.              ആദ്യവാരം വിരസതയുടേതായിരുന്നു. അപ്പോഴെല്ലാം സൗഹൃദത്തിന്റെ തണല്‍ എനിക്ക് താങ്ങായി എത്തി. പതിയെ പതിയെ കലാലയം എന്റെ ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ട ഒന്നായി മാറി. പക്ഷെ, എന്നെയേറെ ദു:ഖിപ്പിച്ചത് കോളേജിലേക്കും തിരിച്ച് വീട്ടിലേക്കുമുള്ള ഒരു മണിക്കൂര്‍ ബസ് യാത്രയായിരുന്നു. ബോറടിയുടെ നെല്ലിപ്പലകകള്‍ കണ്ടു തുടങ്ങിയ നിമിഷങ്ങള്‍. പക്ഷെ, എന്റെ കഥയുടെ തുടക്കവും ഇവിടെ നിന്നാണ്. ഒരു തിങ്കളാഴ്ച്ച, പതിവില്ലാതെ സമയം തെറ്റി അല്പം നേരത്തെ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നു. ബാറ്ററി തീര്‍ന്ന വാച്ചിനെ പച്ചയ്ക്ക് നാലു ചീത്തയും വിളിച്ച് ഞാന്‍ ബസ് സ്റ്റോപ്പിലേക്കു നടന്നു. അങ്ങനെ അവിടെ വച്ച് ഞാന്‍ ആദ്യമായി അവളെ കണ്ടു. അന്ന - ആദ്യത്തെ കാഴ്ചയില്‍ തന്നെ എനിക്ക് നന്ന...

എന്തൊരു പതനം -FOLLOW UP

Image
അര്‍ഹതയുണ്ടോ നിങ്ങള്‍ക്ക് ആ പേര്??? ഇത് കലികാലമെന്നു മുദ്രകുത്താന്‍ വരട്ടെ.. അങ്ങിനെ ഒരിക്കലും കാണാന്‍ സാധിക്കില്ല, ശുദ്ധ വിവരക്കോടാണിത്. മുന്നേ പോകുന്നവരെ ചെളിവാരിയെറിഞ്ഞും കുതികാല്‍ വെട്ടിയും വീഴ്ത്താനുള്ള ശ്രമം മാത്രമാണ് ഇപ്പോള്‍ നമ്മുടെ പൊതു പ്രവര്‍ത്തന രംഗത്ത് കാണാനാവുന്നത്. നിന്നെ ചീത്തയെന്നു ചിത്രീകരിക്കുന്നതുകൊണ്ടോ തെളിയിക്കുന്നത് കൊണ്ടോ ഞാന്‍ നന്നാവുമോ...! സ്വയം നന്നാവാനല്ലേ ആദ്യം ശ്രമിക്കേണ്ടത്. അന്യന്റെ നേരെ ഒരു വിരള്‍ ചൂണ്ടുമ്പോള്‍ മറ്റു വിരലുകളെല്ലാം നമ്മുക്ക് നേരെ ആവുമെന്ന് പറഞ്ഞത് വിസ്മരിച്ചാലും നിഷേധിക്കാനാവില്ല. ! ഓരോരുത്തര്‍ക്കും ഓരോ ജോലിയാണ്. മാധ്യമ പ്രവര്‍ത്തകരുടെ ജോലി ചെയ്യാന്‍ അവര്‍ക്കറിയാം.. അതില്‍ ആരും കൈ കടുത്തിയിട്ട് കാര്യമില്ല. പൊതു പ്രവര്‍ത്തകര്‍ പൊതുപ്രവര്‍ത്തന രംഗത്ത് മികവു തെളിയിക്കുകയാണ് വേണ്ടത്. പാവം പ്രജകളെ വിഡ്ഢികളാക്കികൊണ്ട് നിങ്ങള്‍ പരസ്പരം ചെളി വാരിയെറിഞ്ഞ് എങ്ങോട്ടാണ് പോകുന്നത്? ഇങ്ങനെ സമയം പാഴാക്കുന്ന ഒരാളും പൊതുപ്രവര്‍ത്തകര്‍ എന്ന പദവിക്ക് അര്‍ഹരല്ല. ജനങ്ങളെ സേവിക്കുന്ന ജനക്ഷേമത്തിനായി മാത്രം പ്രവര്‍ത്തിക്കുന്ന ജനനായകരെയാണ് നമ്...

എന്തൊരു പതനം !!!

Image
എന്തൊരു പതനം !!! മലയാള മനോരമയില്‍ എഡിറ്റോറിയല്‍ തുടങ്ങിയത് ഇങ്ങനെ ഒരു വാക്യത്തോടെയായിരുന്നു. പതനങ്ങള്‍ സംഭവിക്കുന്ന മേഖല കൃത്യമായും ഇതില്‍ പരാമര്‍ശിക്കുന്നുമുണ്ട്. 'നമ്മുടെ പൊതുപ്രവര്‍ത്തന രംഗം' കുറച്ചു കാലം മുമ്പ് വരെ അന്യന്റെ സ്വകാര്യതയിലേക്കും അടുക്കള രഹസ്യങ്ങളിലേക്കും ക്യാമറ വയ്ക്കുവരാണ് മാധ്യമ പ്രവര്‍ത്തകരെന്ന് ഒരു കൂട്ടം രാഷ്ട്രീയ നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. കാലം മാറി, കോലവും മാറി ഇന്ന് ക്യാമറ വയ്ക്കലും ഫോണ്‍ കോള്‍ ചോര്‍ത്തലും രാഷ്ട്രീയക്കാര്‍ തന്നെ ഏറ്റെടുത്തു. തെളിവുകള്‍ പിന്നീട് മാധ്യമങ്ങള്‍ക്കു കൈമാറുന്ന രീതിയിലെത്തി. ഏറ്റവുമൊടുവില്‍ പരസ്പരം കുറ്റപ്പെടുത്തലും തെളിവുകള്‍ വെളിപ്പെടുത്തലും രാഷ്ട്രീയക്കാര്‍ തന്നെ ഏറ്റെടുക്കുമ്പോഴും സത്യവും മിഥ്യയും തിരിച്ചറിയാന്‍ സാഥാരണക്കാരെപ്പോലെ മാധ്യമങ്ങളും കുഴഞ്ഞു പോകുന്നു. പതനം, അധ:പതനം - ഇതില്‍ കൂടുതല്‍ എന്തു പറയാന്‍?!!                                                       ...

ബാല്യമേ നീ അറിയുന്നുവോ?!

Image
ബാല്യമേ നീ അറിയുന്നുവോ?! ബാല്യം - കളിച്ചും ചിരിച്ചും രസിക്കേണ്ട ഒരു സുവര്‍ണ്ണ കാലഘട്ടം. പൂമ്പാറ്റകളും പൂക്കളും നിറഞ്ഞ, പാടത്തും തൊടികളിലുമായി നാം ആര്‍ത്തുല്ലസിച്ചു നടന്ന വര്‍ണ്ണസുരഭിലമായ ആ കാലം ഓര്‍മ്മിക്കുമ്പോള്‍ ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലല്ലോ എന്ന് പല തവണ നമ്മള്‍ ഉരുവിട്ടിട്ടുണ്ടാവാം.. എന്നാല്‍ ചിലരാവട്ടെ, കളിച്ചു നടക്കേണ്ട പ്രായത്തില്‍ ആ പിഞ്ചു കൈകളില്‍ കല്ലും മണ്ണും ചുമക്കുന്നു. തന്റേയോ തന്റെ കൂടപ്പിറപ്പുകളുടെയോ വിശപ്പകറ്റാനായി തുഛ്മായ കൂലിക്ക് പകലന്തിയോളം പണിയെടുക്കുന്നു. ഓണമോ വിഷുവോയില്ലാതെ, പുത്തനുടുപ്പും പുസ്തകങ്ങളുമില്ലാതെ, അവരങ്ങിനെ മരിച്ചു ജീവിക്കുകയല്ലേ, അവരെക്കുറിച്ചോ അവര്‍ക്കു നഷ്ടമായ സ്വപ്‌നങ്ങളെക്കുറിച്ചോ നാം ചിന്തിച്ചിട്ടുണ്ടോ?! സ്‌കൂളുകളിലേക്ക് പോകുന്ന വഴിവക്കില്‍ ഇതുപോലെ എത്രയോ പേരെ നാം കണ്ടിട്ടുണ്ടാവാം !! നമ്മളെ അത്ഭുതത്തോടെ നോക്കിയിരുന്ന ആ കണ്ണുകളില്‍ കണ്ണുനീര്‍ പൊടിഞ്ഞതും നാം ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ബാല്യം നഷ്ടപ്പെടുന്നത് ഒരു തീരാവേദനയാണ്.  ഈ കവിത ബാലവേലകളും ബാലഭിക്ഷാടനവും ലവലേശമില്ലാത്ത ഒരു കാലത്തിനായും, ആര്‍ത്തുല്ലസിക്കുന്ന ബാല്യകാ...

വാര്‍ദ്ധക്യം ഒറ്റപ്പെടുമ്പോള്‍

Image
നമ്മളില്‍ ചിലരെ സംബന്ധിച്ച് വാരാനിരിക്കുന്ന ഒരു കാലം മാത്രമാവും വാര്‍ദ്ധക്യം. എന്നാല്‍ ചിലരാവട്ടെ വാര്‍ദ്ധക്യം സമ്മാനിക്കുന്ന ഒറ്റപ്പെടലുകളിലും പരാതിയോ പരിഭവമോയില്ലാതെ ജീവിക്കുകയാണ്. നാളെ ചിലപ്പോള്‍ നമ്മുടെ അവസ്ഥയും ഇതാകില്ലെന്ന് ആരു കണ്ടു?!! വര്‍ഷങ്ങള്‍ക്കു മുമ്പ് കുത്തിക്കുറിച്ച ഒരു കവിതയിലെ കുറച്ച് വരികളാണ് താഴെ കൊടുക്കുന്നത്. ഒരുപാടു ചര്‍ച്ചകള്‍ക്കൊടുവിലും സമൂഹത്തിന് വാര്‍ദ്ധക്യത്തോടുള്ള കാഴ്ചപ്പാട് മാറിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഈ വരികള്‍ ഇന്നും ഓര്‍മ്മിക്കപ്പെടേണ്ടതാണ്.  ഒരു നാള്‍ എന്‍ പ്രിയമക്കളരുള്‍ ചെയ്തു; ''അമ്മേ പോകുന്നു, ദൂരേയ്ക്കു പോകുന്നു, ഇനിയവിടമാണു ഞങ്ങള്‍ക്കു ലോകം!!' കൈവിട്ട രക്തബന്ധങ്ങളെവിടേക്കോ മറയവെ, പേരക്കിടാങ്ങള്‍ തന്‍ കളിപ്പാട്ടം വേദനയാകവെ, നാലു ചുവരുകള്‍ക്കിടയിലായി രണ്ടാത്മാക്കള്‍ നഷ്ടങ്ങളെണ്ണിയെണ്ണി വേദനിച്ചുരുകവെ, വാര്‍ദ്ധക്യമേ, നീയിത്ര ക്രൂരനെന്നറിഞ്ഞിരുന്നില്ല ഞാന്‍ !!

കുറുമ്പും കാര്യവും

ഇന്നലെകളുടെ ചിന്തകളിലാണോ നാം ജീവിക്കുന്നത്..!? ഇന്നിന്റെ ആവശ്യങ്ങള്‍ക്കു പുറകെ പായുമ്പോള്‍ നമുക്ക് നഷ്ടമാവുന്നത് ഒരുപക്ഷേ ഇന്നലെകളുടെ നന്മകളാവാം. ആ നന്മകള്‍ തിരിച്ചറിയാന്‍ ഒരു അലപം സമയം മാറ്റി വയ്ക്കാന്‍ നാം ശ്രമിക്കേണ്ടതല്ലേ!? അതെ, ഓര്‍മിക്കപ്പെടേണ്ടത് ഓര്‍മിക്കപ്പെടണം.. ഉള്‍ക്കൊള്ളേണ്ടത് ഉള്‍ക്കൊള്ളണം..  'കുറുമ്പും കാര്യവും' - പേരു സൂചിപ്പിക്കുന്ന പോലെ നമ്മുടെ ജീവിതത്തിലെ ഗൃഹാതുരത്വം തുളുമ്പുന്ന ചില നുറുങ്ങുകള്‍ ഓര്‍ത്തെടുക്കാനും സമൂഹത്തില്‍ അരങ്ങേറുന്ന നല്ലതും ചീത്തയുമായ സംഭവങ്ങളെ കുറിച്ചുള്ള വ്യകതമായ അഭിപ്രായം രേഖപ്പെടുത്താനുമുള്ള ശ്രമമാണിത്.  തെറ്റുകളും കുറവുകളും കണ്ടെത്തുവാനും അതു തിരുത്തുവാനും നിങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ മുന്നോട്ടുള്ള യാത്ര ഏറെ സുഗമമാവും.മുന്നോട്ടുള്ള വഴിയില്‍ നിങ്ങളുടെ ഏവരുടേയും പൂര്‍ണ്ണമായ സഹകരണം പ്രതീക്ഷിക്കുന്നു...                                                           ...