മോഹങ്ങൾ...!!
മഴ പെയ്തു തോർന്ന വഴിവീഥികളിൽ കൂടി പ്രിയപ്പെട്ടവന്റെ കൈപിടിച്ച് ഒന്ന് നടക്കണം. നഷ്ടപ്പെടുത്തിയത് ഒക്കെയും എന്റെ ഇഷ്ടങ്ങൾ ആയിരുന്നു എന്ന് അവനോടെനിക് പറയണം. ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് ഉറപ്പുള്ള എന്റെ സ്വപ്നങ്ങളെയും സന്തോഷങ്ങളെയും കുറിച്ചൊക്കെയും എനിക്ക് വാതോരാതെ പറയണം . എന്ത് പറ്റി വായാടി നിനക്കിന്നു എന്ന് ചോദിക്കുമ്പോൾ അത് കേൾക്കാത്ത പോലെ വീണ്ടും എനിക്ക് പറയണം. എന്നിലെ മോഹങ്ങൾക് ചിറകുകൾ വെച്ച് പറക്കുവാൻ ആഗ്രഹം ഉണ്ടായിരുന്നു എന്ന്.
അങ്ങനെ അങ്ങനെ പറഞ്ഞു പറഞ്ഞു മറുത്തൊരു വാക്ക് പറയാൻ ആവാതെ എന്റെ മിഴികളിൽ നോക്കി എന്നെ നോക്കി ഇത് വരെ മനസിലാക്കാൻ കഴിയാതെ പോയ എന്റെ പ്രിയപ്പെട്ടവനോട് ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ ഇന്നലെകളിൽ നടക്കാതെ പോയ മോഹങ്ങൾ സാക്ഷാത്കരിക്കാനായ് പുനർജനിക്കണം എന്ന് പറയണം. അങ്ങനെ പറഞ്ഞു ദൂരേക് നടന്നു നീങ്ങണം ഒരിക്കലും തിരിച്ചു വരാതെ ഈ ലോകത്തിന്റെ അറ്റത്തേക്ക്...
ചിത്ര
തൊടുപുഴ


Comments