Martyrized Dreams
നെഞ്ചിനുള്ളിൽ ഒരായിരം സ്വപ്നങ്ങൾ നെയ്തുകൂട്ടിയവരാണ്.. അവളും അവനും...
സ്വപ്നങ്ങളുടെ ചിറകിൽ അവരങ്ങിനെ പാറി നടന്നു..
പിണങ്ങിയതും പരിഭവം പറഞ്ഞതുമെല്ലാം അതേ സ്വപ്നങ്ങളുടെ പേരിലായിരുന്നു..
തോളോടു തോൾ ചേർന്നു നടന്ന സ്വപ്നങ്ങളെ ഒരിക്കലും പിരിയാനാവാത്ത പോൽ അവരങ്ങു സ്നേഹിച്ചുപോയി...
എന്നാൽ ഒരു ദിവസം, ഒരുമിച്ചു കണ്ട സ്വപ്നങ്ങളെല്ലാം പാതിവഴിയിൽ ഉപേക്ഷിച്ച് അവരിരുവരും നടന്നകന്നു....
ഇരു മനസ്സുകളിലും അടക്കം ചെയ്ത സ്വപ്നങ്ങളുടെ അണയാത്ത കനലുകൾ അവശേഷിപ്പിച്ച്...
***
നെഞ്ചോടു ചേർത്തുവച്ച സ്വപ്നങ്ങളെ യാഥാർത്യമാക്കാനാവാത്തവരെല്ലാം കൊലയാളികളാണ്....!?!
എന്തിനോ വേണ്ടി ഇരുട്ടിൻ്റെ മറവിൽ കഠാര കൊണ്ട് അവയെ കുത്തിക്കൊലപ്പെടുത്തിയവർ...
നെഞ്ചിനുള്ളിൽ സ്വപ്നങ്ങൾ അവശേഷിപ്പിച്ച നെരിപ്പോടുമിട്ട് വെന്തുനീറുന്നവർ....
സ്വപ്നങ്ങളുടെ ഓർമ്മകളെ അല്ല.. സ്വപ്നങ്ങളെയാണ് നെഞ്ചോടു ചേർക്കേണ്ടത്..
കൊല്ലാതിരിക്കുക..
ഉള്ളിലുള്ള സ്വപ്നങ്ങളെ...
#Martyrized_dreams

Comments