Posts

പെണ്ണിനെന്നും പോരാട്ടമാണ് !

Image
  ഒരുവളിലെ പോരായ്മകളെ ഉയർത്തി കാണിച്ചും അപമാനിച്ചും അവളിൽ അപകർഷതാ ബോധം വളർത്താൻ ഒരുപക്ഷേ മത്സരിക്കുന്നത് ചുറ്റുമുള്ള പെണ്ണുങ്ങൾ തന്നെയാവാം. മെലിഞ്ഞാലും തടിച്ചാലും കറുത്താലും വെളുത്താലും ഒന്ന് കളിയാക്കി ഇല്ലെങ്കിൽ മനസ്സമാധാനം കിട്ടാത്ത കുറെ പെണ്ണുങ്ങൾ ഉള്ളപ്പോൾ അവൾ പോരടിക്കുന്നത് ഇത്തരം വാക്കുകൾ കൊണ്ട് മുറിവേൽക്കാതിരിക്കാൻ ആവാം. അതല്ലെങ്കിൽ മുറിവുകൾ തുന്നിച്ചേർക്കാൻ ആവാം. ഒരാളെ പരിഹസിച്ച് വേദനിപ്പിച്ചിട്ട് തമാശയല്ലേ ഇതൊക്കെ നിസ്സാരമായി എടുക്കണ്ടേ.. എന്ന രീതിയിൽ ഒരു തമാശ പോലും ഉൾക്കൊള്ളാൻ ആവാത്തവൾ എന്ന മറ്റൊരു അപമാനം കൂടി തന്നു പോകുന്ന ഒരുപാട് മനുഷ്യരുണ്ട് ഇവിടെ.. ആണായാലും പെണ്ണായാലും ഒരാളുടെ ദിവസങ്ങൾ മോശമാക്കുന്ന ഒരു വാക്ക് പോലും പറയില്ല എന്ന് നമ്മൾ തീരുമാനം എടുക്കാതെ ഈ ദിനത്തിന്റെ ആശംസകൾ പെണ്ണുങ്ങൾക്ക് അയച്ചിട്ടെന്തു കാര്യം... വീട്ടുജോലികൾ അവളുടെ ഒപ്പം ചേർന്നു ചെയ്യാൻ ശ്രമിക്കാതെ അതെല്ലാം പെണ്ണുങ്ങളുടെ ജോലി എന്ന് പറയാതെ പറയുന്ന എത്രയോ പേരുണ്ട്..! പോരാളിക്ക് ഇതെല്ലാം സിമ്പിൾ.. എന്നെല്ലാം പറഞ്ഞു അവരുടെ ത്യാഗങ്ങളെ സാധാരണമായി കണ്ട് തള്ളിക്കളയുന്നവർക്കു ഇനി എന്നാണ് തിരിച്ചറിവ് ഉണ്ടാവുക... ആ

ഇരവും പകലും...

Image
രാത്രി ഇല്ലാത്തപക്ഷം  പകല്‍  ശൂന്യമാണ്. ഇരുട്ടിലൂടെ കടന്നുപോകാത്ത  പുലരിക്ക് ആ പേരുപോലും ഇണങ്ങാത്തപോലെ. അത് അങ്ങനെയാടോ... ജീവിതത്തില്‍  അല്‍പ്പം ഇരുട്ടൊക്കെ വരണം. അപ്പോള്‍ മാത്രമേ വെളിച്ചത്തിന്റെ  വില മനസിലാകൂന്നേ.. എല്ലാം അവസാനിച്ചു എന്ന് തോന്നുന്ന നിന്റെ ഇരുട്ടുകളില്‍ കണ്ണുകള്‍  ഒന്ന് ഇറുക്കി അടക്കണം, നല്ലപോലെ ഒന്ന് ശ്വാസമെടുക്കണം. ശേഷം  കണ്ണുതുറക്കുമ്പോള്‍ നിനക്കായുള്ള  സൂര്യന്‍  കിഴക്ക് കാത്തുനില്‍ക്കുന്നുണ്ടാകും........ ഓരോ ഇരുട്ടും വെളിച്ചത്തിലേക്കുള്ള കടന്നുപോക്ക് ആകട്ടെ.... സജിന്‍  കുന്നത്തുംപാറ ഇടുക്കി

ഇനിയുമുണ്ട് ഏറെ ദൂരം.. !!

Image
പെയ്തു തോരാത്ത മഴയില്‍... ഒരു വാഴയിലക്കീറിന് കീഴെ നനഞ്ഞും നനയാതെയും നാം ഏറെ നടന്നു... കൈകോര്‍ത്ത്.. വഴിപിരിയാതെ.. ഈ കാട് എത്തി നില്‍ക്കുന്നു.. നഷ്ടങ്ങളുടെ ഭാണ്ഡക്കെട്ട് വഴിയരികില്‍ എവിടെയോ മറന്നുവെച്ചത് എത്ര നന്നായി.. സങ്കടങ്ങളോ പരിഭവങ്ങളോ ഭയമോ ഇല്ലാതെ നിബന്ധനകള്‍ ഒന്നും എത്തിനോക്കാത്ത വഴികളിലൂടെ യാത്ര തുടരുകയാണ്... വഴിയരികില്‍ എവിടെയോ ഒരു വഴിയമ്പലം കൂടി കണ്ടേക്കാം.. അതു താണ്ടിയും നമുക്ക് പോകണം.. കൈ ചേര്‍ത്തു പിടിക്കാന്‍ നീയും പിന്‍വാങ്ങാതെയീ തോരാത്ത മഴയുമുണ്ടെങ്കില്‍... ഇനിയുമുണ്ട് ഏറെ ദൂരം.. !!

രണ്ടു തുള്ളി കണ്ണുനീർ..

Image
എൻറെ മരണം നീ അറിയുമ്പോൾ നിൻറെ ഹൃദയത്തിൽ  ഒരു ചെറിയ നീറ്റൽ ഉണ്ടാകും.  വർഷമേഘം പോലെ അത് കണ്ണുകളിൽ പടരും..  മെല്ലെ മെല്ലെ രണ്ടു തുള്ളിയായി ആ നീറ്റലും എന്നിലേക്ക് വീഴും..  ഞാൻ ഉറങ്ങുന്ന മണ്ണിലേക്ക്.. ഞാൻ മാത്രം അവകാശിയും അപരാധിയുമായ ആ വേദന അത് എന്നിൽ തന്നെ അവസാനിക്കട്ടെ.. തന്നതും തിരിച്ചു വാങ്ങുന്നതും ഞാൻ തന്നെ..! വേദനകൾ എന്നും തിരിച്ചു വാങ്ങേണ്ടതാണ്.. ഒരു പിടി ചാരം ആകും പോലെ മറന്നു കളയേണ്ടതും..! 

ഷാരൂഖിനു പകരം ദിലീപും ഋതികിനു പകരം കുഞ്ചാക്കോ ബോബനും!!!

Image
ഓട്ടോഗ്രാഫും ലോക്ക്ഡൗണും !!! ലോക്ക്ഡൗണ്‍ തിരച്ചിലില്‍ കൈയില്‍ കിട്ടിയത് ഇന്നും നിധിപോലെ സൂക്ഷിക്കുന്ന പഴയ ഓട്ടോഗ്രാഫ് ബുക്കുകളാണ്. പത്ത്, പ്ലസ്ടു, ഡിഗ്രി, പിജി എന്നിങ്ങനെ നാലു ഓട്ടോഗ്രാഫുകള്‍.. വര്‍ഷങ്ങളായി ക്വാറന്റീനില്‍ ഓര്‍മകള്‍ കൊണ്ട് വീര്‍പ്പുമുട്ടി കഴിഞ്ഞ നാലു പേര്‍ ! ആദ്യമെടുത്തത് പത്താം ക്ലാസ്സിലെ ആ ഓട്ടോഗ്രാഫ് ബുക്ക്- കവര്‍ പേജില്‍ മീശമാധവനിലെ ദിലീപും കാവ്യയും... പിന്‍കവറില്‍ സൗഹൃദവും പ്രണയവും ഒരുപോലെ പറഞ്ഞ നിറത്തിലെ കുഞ്ചാക്കോ ബോബനും ശാലിനിയും.. ആ ടൈമില്‍ ഹിന്ദി സിനിമകള്‍ തലയ്ക്കു പിടിച്ച് ഭ്രാന്തായ ഞാനെങ്ങനെയാണ് മലയാള സിനിമയിലെ റൊമാന്‍സിന് പുറകെ പോയതെന്നായിരുന്നു പിന്നെ ആലോചിച്ചത്. ഉത്തരം സ്‌കൂളിനു മുന്നിലുള്ള പാപ്പച്ചന്‍ ചേട്ടന്റെ കട തന്നെ ആയിരിക്കും... അവിടെ വരുന്ന ലിമിറ്റഡ് കളക്ഷന്‍സില്‍ നിന്നല്ലെ അന്നത്തെ പത്താംക്ലാസ്സുകാരിക്ക് ഉള്ളതില്‍ നല്ലത് നോക്കി വാങ്ങാനാവൂ.. ഷാരൂഖിനു പകരം ദിലീപും ഋതികിനു പകരം കുഞ്ചാക്കോ ബോബനും. അല്ലേലും മാധവന്‍ കട്ടതൊന്നും ചേക്ക് വിട്ടു പുറത്തു പോയിട്ടില്ല... പിന്നെ മിഴിയറിയാതെ മിഴിയൂഞ്ഞാലും കെട്ടി നടന്ന ചോക്ലേറ്റു പയ്യനോട് ആരാധന തോന്നാത്

ദൈവത്തിന്റെ സ്വന്തം നാട്. മനുഷ്യന്റെയും

Image
കേരളപ്പിറവി ദിനാശംസകൾ കേരളനാടിതാ വീണ്ടും മനോഹര മായൊരു പിറവികൂടി കൊണ്ടാടുമ്പോൾ അനവദ്യ സുന്ദര ഹരിത പ്രഭയോലും കീർത്തിയേഴും മലനാടിന് പിറന്ന നാൾ ബഹുദൂരം താണ്ടിയ നാടിന് മഹത്വം പുകൾപൊങ്ങുമെന്നുമെപ്പോഴും സദാ തിരിഞ്ഞു നോക്കേണം മഹത്വമേറിടും നാടിന്റെ സമകാലസംഭവ വികാസങ്ങൾ പലകോടി ദൈവങ്ങൾ ഒന്നിച്ചു വാഴുന്ന മതസഹോദര്യം തുളുമ്പുന്നഭൂവിൽ വിചിത്രമചിന്തനീയം ദൈവത്തെനിർത്തി വിശ്വാസത്തെച്ചൊല്ലി തമ്മിലടിക്കുന്നു.. നാടിവിടെ മാനവർ മത്സരിക്കുന്നിതാ ആരിവിടെ മുന്നിലായെന്തിനുമേതിനും.. വിലയില്ലയൊന്നിന്നും ജനിപ്പിച്ചവർക്കും മൃഷ്ടാന്നം, സ്വരീരത്തിനൊടുപോലും പ്രകൃതിയുടെ ജലവഴിയടച്ചതുമതിനെ പ്രകൃതിതാൻ തന്നെ തെളിച്ചൊഴുകിയതും ഭൂമിക്കു നൽകുന്ന ദ്രോഹമതിന്നെതിരെ പ്രതികരിക്കുന്നിതാ സർവപ്രപഞ്ചവും ധരണിതൻ ഗര്ഭപാത്രത്തിൽ വരെ ചൂഴ്ന്നെടുക്കുന്നു ജലം കുഴൽക്കൂപങ്ങളിൽ വറ്റുന്നു നീരതിൻ പരമമാം സഹനത്തിൻ നെല്ലിപ്പലകയിൽ വരളുന്നു ഭൂഹൃദയം വർഷഹേമന്തങ്ങൾ സമയം മറക്കുന്നു ശിശിരശരത്തുകൾ താളം പിഴക്കുന്നു പ്രളയവരൾചകൾ മാറിമറിയുന്നു.. സ്ഥായിയായൊന്നുമില്ലെന്നവനറിയുന്നു.. ഇനിയും പഠിച്ചില്ലയെങ്കിൽ കാലാന്തരേ ദൈവം പോല

സമ്പന്നശൂന്യർ

Image
വീടുണർന്നു വീട്ടുകാരുണർന്നു... കൂട്ടിൽ കിടക്കുന്ന ശ്വാനൻ പോലും.. പന്തലുയർന്നു സംസാരമുയർന്നു.. വീട്ടുകാർ ഉത്സാഹത്തോടോടിനടന്നു.. ഉടുത്ത ചേലകൾ മിനിറ്റിനു മാറ്റി മുഖത്തു ചായം പരിധിയിൽ കൂടുതൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെയുണർത്തി കെട്ടിച്ചു തന്നെക്കാൾ വലിയ കോലം.. ഇടയ്ക്കിടക്ക് തൻ ഫോണിൽ നോക്കി സ്വയം പറയുന്നിതെന്തൊക്കെയോ നാട്ടുകാരൊക്കെ വന്ന സമയത്ത്‌ ഒരുങ്ങി സൽക്കരിച്ചവരെ മരുമകൾ വന്നവരൊക്കെ പരസ്പരം ചൊല്ലുന്നു പഴയ കഥകളും ഓർമ്മകളും പെട്ടെന്നുനോക്കിയാൽ ഏതോ പ്രമാണി തൻ വീട്ടിലെ കല്യാണം പോലെ.. ഒരു കൂട്ടരൊന്നുമറിയാതെ മാന്തുന്നു കയ്യിലെ ചില്ലുകഷ്ണത്തിൽ രാത്രിയുമില്ല പകലുമില്ല എന്തിനേറെ അവര്ക് തീറ്റപോലും വേണ്ട.. വന്നവരെയറിയില്ല, സഹോദരങ്ങളെ പോലുമങ്ങോട്ടുമിങ്ങോട്ടുമറിയില്ല അറിയാം പറഞ്ഞെന്നാൽ മുഖ- പുസ്തകത്തിലെ തന്റെ സുഹൃത്താണ്.. വേറൊരു കൂട്ടം കയറിവരുന്നു.. എന്തൊക്കെയോ കാട്ടികൂട്ടി കരയുന്നു മറിയുന്നു കൊടുത്തുപോകും ഓസ്കറൊരെണ്ണമവർക്ക്.. ഓതുന്നു മുതലുണ്ടുകിട്ടാൻ ഇനിയെന്താവുമെന്നൊക്കെയിടയിൽ തരിപോലുമില്ല വിഷമം ഒക്കെ നാട്ടുകാർമുന്നിലെ അഭിനയം.. അകത്തൊരാളൊരു അടച്ച മുറിയിലാ