പെണ്ണിനെന്നും പോരാട്ടമാണ് !

 


ഒരുവളിലെ പോരായ്മകളെ ഉയർത്തി കാണിച്ചും അപമാനിച്ചും അവളിൽ അപകർഷതാ ബോധം വളർത്താൻ ഒരുപക്ഷേ മത്സരിക്കുന്നത് ചുറ്റുമുള്ള പെണ്ണുങ്ങൾ തന്നെയാവാം.


മെലിഞ്ഞാലും തടിച്ചാലും കറുത്താലും വെളുത്താലും ഒന്ന് കളിയാക്കി ഇല്ലെങ്കിൽ മനസ്സമാധാനം കിട്ടാത്ത കുറെ പെണ്ണുങ്ങൾ ഉള്ളപ്പോൾ അവൾ പോരടിക്കുന്നത് ഇത്തരം വാക്കുകൾ കൊണ്ട് മുറിവേൽക്കാതിരിക്കാൻ ആവാം. അതല്ലെങ്കിൽ മുറിവുകൾ തുന്നിച്ചേർക്കാൻ ആവാം.


ഒരാളെ പരിഹസിച്ച് വേദനിപ്പിച്ചിട്ട് തമാശയല്ലേ ഇതൊക്കെ നിസ്സാരമായി എടുക്കണ്ടേ.. എന്ന രീതിയിൽ ഒരു തമാശ പോലും ഉൾക്കൊള്ളാൻ ആവാത്തവൾ എന്ന മറ്റൊരു അപമാനം കൂടി തന്നു പോകുന്ന ഒരുപാട് മനുഷ്യരുണ്ട് ഇവിടെ..


ആണായാലും പെണ്ണായാലും ഒരാളുടെ ദിവസങ്ങൾ മോശമാക്കുന്ന ഒരു വാക്ക് പോലും പറയില്ല എന്ന് നമ്മൾ തീരുമാനം എടുക്കാതെ ഈ ദിനത്തിന്റെ ആശംസകൾ പെണ്ണുങ്ങൾക്ക് അയച്ചിട്ടെന്തു കാര്യം...


വീട്ടുജോലികൾ അവളുടെ ഒപ്പം ചേർന്നു ചെയ്യാൻ ശ്രമിക്കാതെ അതെല്ലാം പെണ്ണുങ്ങളുടെ ജോലി എന്ന് പറയാതെ പറയുന്ന എത്രയോ പേരുണ്ട്..!


പോരാളിക്ക് ഇതെല്ലാം സിമ്പിൾ.. എന്നെല്ലാം പറഞ്ഞു അവരുടെ ത്യാഗങ്ങളെ സാധാരണമായി കണ്ട് തള്ളിക്കളയുന്നവർക്കു ഇനി എന്നാണ് തിരിച്ചറിവ് ഉണ്ടാവുക...


ആണായാലും പെണ്ണായാലും ഓരോ മനുഷ്യനും ഒരു യൂണിഖ് പീസ് ആണ്. ആ യൂണിക്നെസ്സ് ചേർത്ത് പിടിക്കാൻ നമുക്കേവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു....


Embrace Her Uniqueness!



Comments

Popular posts from this blog

എന്റെ പ്രിയകൂട്ടുകാരി...

ജീവിക്കാൻ മറക്കുന്ന മനുഷ്യർ!