രണ്ടു തുള്ളി കണ്ണുനീർ..
എൻറെ മരണം നീ അറിയുമ്പോൾ നിൻറെ ഹൃദയത്തിൽ ഒരു ചെറിയ നീറ്റൽ ഉണ്ടാകും. വർഷമേഘം പോലെ അത് കണ്ണുകളിൽ പടരും.. മെല്ലെ മെല്ലെ രണ്ടു തുള്ളിയായി ആ നീറ്റലും എന്നിലേക്ക് വീഴും.. ഞാൻ ഉറങ്ങുന്ന മണ്ണിലേക്ക്.. ഞാൻ മാത്രം അവകാശിയും അപരാധിയുമായ ആ വേദന അത് എന്നിൽ തന്നെ അവസാനിക്കട്ടെ.. തന്നതും തിരിച്ചു വാങ്ങുന്നതും ഞാൻ തന്നെ..! വേദനകൾ എന്നും തിരിച്ചു വാങ്ങേണ്ടതാണ്.. ഒരു പിടി ചാരം ആകും പോലെ മറന്നു കളയേണ്ടതും..!