എന്തിനീ ആഗ്രഹം?!!







മിഴികളിൽ തെളിയുന്ന കരിമഷിയാകുവാൻ ഒരു നേരം ഞാനെന്തിനാഗ്രഹിച്ചു...!?

മിഴിയൊന്നു ചിമ്മുമ്പോൾ ഇമകളിൽ മിന്നുന്ന മിഴിനീരായ് മാറുവാനാഗ്രഹിച്ചു...

ചൊടിമലർച്ചെണ്ടിലെ ചുടുചുവപ്പാകുവാൻ ഒരു നേരം ഞാനെന്തിനാഗ്രഹിച്ചു...!!

നിമിനേരം പടരുന്ന ചൊടിമലരിണയിലെ
ചിരിയെത്തലോടുവാനാഗ്രഹിച്ചു...!!

കവിൾത്തടം തഴുകുന്ന മണിക്കമ്മലാകുവാൻ വെറുതെ ഞാനെന്തിനോ ആഗ്രഹിച്ചൂ...!!

മുടിയിഴ തഴുകുന്ന അരുമയാം മൂക്കിലെ
മൂക്കുത്തിയാകുവാൻ ആഗ്രഹിച്ചു...

സ്ഥിരമായ് മാറിടച്ചൂടിൽ ഇടംപറ്റും
മണിമാലയാകുവാൻ
ആഗ്രഹിച്ചൂ...

പൂവിതൾ തോൽക്കും നിൻ കാലിണ പുൽകുന്ന 
കാൽത്തളയാകുവാൻ ആഗ്രഹിച്ചൂ...

എന്തിനീ ആഗ്രഹം എന്നൊന്നറിയാനായ്
അലയുന്നു ഞാൻ സഖീ അന്നുമിന്നും.....














ഫാത്തിമ ബീഗം
തൊടുപുഴ

Comments

Popular posts from this blog

എന്റെ പ്രിയകൂട്ടുകാരി...

പെണ്ണിനെന്നും പോരാട്ടമാണ് !

ജീവിക്കാൻ മറക്കുന്ന മനുഷ്യർ!