ഇരവും പകലും...




രാത്രി ഇല്ലാത്തപക്ഷം  പകല്‍  ശൂന്യമാണ്. ഇരുട്ടിലൂടെ കടന്നുപോകാത്ത  പുലരിക്ക് ആ പേരുപോലും ഇണങ്ങാത്തപോലെ.

അത് അങ്ങനെയാടോ...

ജീവിതത്തില്‍  അല്‍പ്പം ഇരുട്ടൊക്കെ വരണം. അപ്പോള്‍ മാത്രമേ വെളിച്ചത്തിന്റെ  വില മനസിലാകൂന്നേ..

എല്ലാം അവസാനിച്ചു എന്ന് തോന്നുന്ന നിന്റെ ഇരുട്ടുകളില്‍ കണ്ണുകള്‍  ഒന്ന് ഇറുക്കി അടക്കണം, നല്ലപോലെ ഒന്ന് ശ്വാസമെടുക്കണം. ശേഷം  കണ്ണുതുറക്കുമ്പോള്‍ നിനക്കായുള്ള  സൂര്യന്‍  കിഴക്ക് കാത്തുനില്‍ക്കുന്നുണ്ടാകും........

ഓരോ ഇരുട്ടും വെളിച്ചത്തിലേക്കുള്ള കടന്നുപോക്ക് ആകട്ടെ....









സജിന്‍  കുന്നത്തുംപാറ

ഇടുക്കി


Comments

Popular posts from this blog

എന്റെ പ്രിയകൂട്ടുകാരി...

പെണ്ണിനെന്നും പോരാട്ടമാണ് !

ജീവിക്കാൻ മറക്കുന്ന മനുഷ്യർ!