ആ തേങ്ങല്‍ നിങ്ങള്‍ കേട്ടുവോ ?!
ഒറ്റപ്പെടുത്തലുകളും ഒഴിവാക്കലുകളും അനുഭവിക്കപ്പെടുന്ന വൃദ്ധജനതയുടെ നൊമ്പരങ്ങള്‍.... നാളെ നമ്മുടെ അവസ്ഥ ഇതിനേക്കാള്‍ പരിതാപകരമായേക്കാം.. എന്നിരുന്നാലും കൈപിടിച്ചു നടത്തിയവര്‍ക്ക് കൈത്താങ്ങാവേണ്ടവരല്ലേ നാം ഓരോരുത്തരും...! നിഷ്‌കളങ്കമായ സ്‌നേഹം തട്ടിത്തെറിപ്പിക്കുകയല്ലേ, നമ്മളില്‍ പലരും? നൊന്തുപെറ്റ മാതാവിനെ മറന്നു ജീവിക്കുന്നതെങ്ങിനെ? അഛ്ചനോടുള്ള ഭയവും ബഹുമാനവും മാറി വെറുപ്പും ബാധ്യതയുമാവുന്നതെങ്ങിനെ? അമ്മ വേലക്കാരിയും അഛ്ചന്‍ കാവല്‍ക്കാരനുമാവുന്നതെങ്ങിനെ? ഉത്തരം ലഭിക്കാത്ത കുറെയേറെ ചോദ്യങ്ങള്‍ നമ്മുടെ മനസ്സില്‍ മിന്നിമായുമ്പോളും എവിടെയോ ഒരു അമ്മ തേങ്ങുകയാണ്...! സ്വന്തമെന്നു കരുതി നെഞ്ചോടുചേര്‍ത്ത മക്കളെ ഒരു നോക്കു കാണാനാവാതെ...! അതെ, ശൈശവത്തിന്റെ നൈര്‍മല്യമുള്ള ഒരു വാര്‍ദ്ധക്യമാവട്ടെ നമുക്കായി കാത്തിരിക്കുന്നത്..!! കൈത്താങ്ങാവാന്‍ കരുതലിന്റെ കരമാവട്ടെ മക്കള്‍..!! വാര്‍ദ്ധക്യം ഒറ്റപ്പെടുമ്പോള്‍...! ഇടവപ്പാതിതന്‍ തോര്‍ന്നിടാത്തൊരാവെണ്‍- മഴത്തുള്ളികളെന്‍ ജന്മദിിനങ്ങളോരോന്നായ് ആഘോഷിച്ചാനന്ദിപ്പതു കണ്ടു ഞാന്‍ ..! ...