അമ്മ
ഉദരത്തിൽ ഉറങ്ങുന്ന സ്വന്തം പൊന്നോമനയ്ക്കായി സ്വപ്നങ്ങൾ നെയ്തുകൂട്ടി അവൾ കാത്തിരിക്കുന്നത് ഒന്നും രണ്ടുമല്ല, നീണ്ട പത്തു മാസങ്ങൾ... ഊണും ഉറക്കവും നഷ്ടപ്പെടുന്ന രാത്രികൾ.. ഇഷ്ടമുള്ള പലതും അവൾ ത്യജിച്ചു... ഒടുവിൽ എല്ലു നുറുങ്ങിയൊടിയുന്നതിൻ്റെ നൂറിരട്ടി വേദനയും അവൾ സഹിച്ചു... എങ്കിലും, കുഞ്ഞിൻ്റെ മുഖം കണ്ടപ്പോൾ അവൾ ഉള്ളു നിറഞ്ഞു പുഞ്ചിരിച്ചു... വീണ്ടും വേദനകളുടെ ദിനങ്ങളിലൂടെ അവൾ കടന്നുപോയി. പൊന്നോമനയുടെ കരച്ചിലും ചിരിയും ഇണക്കവും പിണക്കവും മാത്രമുള്ള ലോകമായിരുന്നു അവൾക്കു ചുറ്റും... കുഞ്ഞുറക്കത്തിനൊപ്പമെങ്കിലും ഒരുപോള കണ്ണടയ്ക്കാനാവാത്ത രാത്രികളോടും അവൾ പങ്കുവച്ചതൊക്കെയും പരിഭവങ്ങളായിരുന്നില്ല, കുഞ്ഞു സമ്മാനിച്ച സന്തോഷങ്ങളായിരുന്നു...അവനെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു.. ഉറങ്ങുന്ന പൊന്നോമനയെ നോക്കി അവളങ്ങിനെ ഉറങ്ങാതിരുന്നു....... ചിത്രം: കെ എസ് ദാസ് +91 90484 01621