Posts

Showing posts from 2016

മഴ നനഞ്ഞ വഴിയിലൂടെ...

Image
മഴ അറച്ചറച്ചു പെയ്തിറങ്ങിത്തുടങ്ങി. സ്‌കൂള്‍ ബാഗുകളെ പാതിമറച്ച് കുട്ടികളും നിരന്നു തുടങ്ങി. നീട്ടിമണിയുടെ താളത്തില്‍ മഴത്തുള്ളികള്‍ വര്‍ണ്ണശബളമായി കുടയില്‍ തട്ടി ചിന്നിത്തെറിച്ചു. അകലെ നിന്നു കണ്ട ഒരു സാരിത്തുമ്പ്, ഒരു കുടയെ മാത്രം മഴ നനയാന്‍ അനുവദിക്കാതെ വരാന്തയില്‍ കാത്തുനിര്‍ത്തി. ആ കുടയോടൊപ്പം രണ്ടു കൊച്ചുകണ്ണുകള്‍ മഴയില്‍ നനഞ്ഞു നടന്നു വരുന്ന എന്നെത്തന്നെ നോക്കിനിന്നു. വരാന്തയിലേക്കു കയറി സിദ്ധുവിനെ എടുത്തുയര്‍ത്തുമ്പോള്‍ അവന്റെ മുഖത്തൊരു വലിയ പരിഭവം തളം കെട്ടിനിന്നു. ''അമ്മയുടെ മോന്റെ മുഖം എന്താ സന്തോഷമില്ലാതിരിക്കണെ?'' വെറുതെ എന്റെ മുഖത്തേക്കൊന്നു നോക്കിയിട്ട് അവന്‍ ഊര്‍ന്നിറങ്ങി മുഖം തിരിച്ചു നിന്നു. സ്റ്റാഫ് റൂമില്‍ ശാന്തി മിസ്സ് എന്നെയും കാത്തിരിക്കുകയാണ്. പറയാന്‍ പോകുന്നതും ചോദിക്കാന്‍ പോകുന്നതുമെല്ലാം മനസ്സില്‍ കണ്ടിട്ടും നിഷ്‌കളങ്കമായി ചിരിച്ചുകൊണ്ട് ഞാന്‍ അവരുടെ മുന്നില്‍ ഇരുന്നു. ''സിദ്ധാര്‍ത്ഥിനെന്തുപറ്റി മാഡം? അവന്‍ പഴയ ആളല്ല, ജികെക്കും ഇംഗ്ലീഷിനും മാര്‍ക്ക് വളരെ കുറവും. മാഡം, ഈ ചെറിയ പ്രായത്തില്‍ എന്താ അവനിത്ര വിഷമം? എന്തെങ്കിലും പ്രശ...

'തേപ്പ'റിയാത്ത ഉപദേശിക്ക് കള്ളുകൊടുത്ത കഥ!!

Image
''എന്നെന്നും കാത്തിരിക്കണമെങ്കില്‍ അവള്‍ക്കു നീ നിന്റെ ഹൃദയം പകുത്തു നല്‍കണമായിരുന്നു..!! നിന്റെ മൗനം കണ്ട് അവള്‍ പടിയിറങ്ങിയെങ്കില്‍ അവളെ പഴിക്കാന്‍ എനിക്കാവില്ല...'' - ജോര്‍ജേട്ടന്റെ വാക്കുകള്‍ അരുണിന്റെ മനസ്സിലേക്കു തറച്ചുകയറി.. ജോര്‍ജേട്ടന് ഒഴിച്ചുകൊടുത്ത ആദ്യ ഗ്ലാസ്സ് കള്ള് തന്നെ പാഴായല്ലോ എന്നോര്‍ത്തു നെടുവീര്‍പ്പിടും മുമ്പ് ഉപദേശക സമിതി അധ്യക്ഷന്‍ ഇലയറിയാതെ ഉപദേശം വിളമ്പുകയായിരുന്നു... സ്വന്തം ഏട്ടന്റെ സ്ഥാനത്തുള്ള ഇയാളോട് മറുത്തു പറയാന്‍ അല്ലെങ്കിലും അരുണിനാവില്ല.. പ്രേമം കളഞ്ഞ് ഗുഡ് ബൈ പറഞ്ഞുപോയവളെ നാലുതെറിവിളിക്കാന്‍ ജോര്‍ജേട്ടനുണ്ടാവും എന്ന പ്രതീക്ഷ അങ്ങനെ അസ്തമിച്ചു... പുള്ളിക്കാരന്‍ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ..... അവളോട് എനിക്കുണ്ടായിരുന്ന പ്രണയം വെറും കാപഠ്യമായിരുന്നുവെന്നാണ് ആശാന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. കള്ളു ഉള്ളില്‍ ചെന്നതിനാല്‍ സാഹിത്യവും അണ്‍പാര്‍ലമെന്ററി വാക്കുകളും സമാസമം ചേര്‍ത്താണ് ജോര്‍ജേട്ടന്റെ ഉപദേശ പ്രസംഗം..!! എന്റെ സ്‌നേഹം പച്ചപരമാര്‍ത്ഥമായിരുന്നു.. അതും ഞാന്‍ വെള്ളം ചേര്‍ക്കാതെ ഡ്രൈയാണ് അടിച്ചത്..!! അവള്‍ എന്നെയാണ് വേണ്ടെ...

വിദ്യാരംഭം

Image
പണ്ട് പണ്ട്.... (ഹേയ് ഒരുപാട് പുറകോട്ട് പോകേണ്ടതില്ല..!! കാരണം എനിക്ക് മൂന്നു വയസാകുന്നതിനു മുമ്പുള്ള കാര്യമാണ് പറഞ്ഞു വരുന്നത്..!) മുവാറ്റുപുഴയിലെ സുന്ദരേശ്വരന്‍ നായര്‍ എന്ന ഉന്നതവിദ്യാസമ്പന്നനും (ഡബിള്‍ എംഎ) ഏവരുടേയും ആരാധ്യനുമായ ഗുരുവിനരുകിലേക്ക് ആറു വയസ്സുകാരി കുഞ്ഞേച്ചിയുടെ കൈപിടിച്ചാണ് പച്ച കുട്ടിയുടുപ്പിട്ട ആ സുന്ദരിക്കുട്ടി കയറിച്ചെന്നത്...(ശ് ശ്്...അന്ന് എന്നെ കണാന്‍ ഭയങ്കര ഗ്ലാമറായിരുന്നൂന്നെ.!!) എഴുത്തിനിരിക്കാനായി ഞാന്‍ വരുന്നുണ്ടെന്നറിഞ്ഞ് ബസ് സ്റ്റോപ്പില്‍ കാത്തുനിന്ന അമ്മാവന്‍ (എന്റെ പ്ലസ് ടു പഠനക്കാലത്താണ് സുധയമ്മാവന്‍ ഞങ്ങളെ വിട്ടുപിരിഞ്ഞത്.) ഞങ്ങള്‍ ചെന്നിറങ്ങിയപ്പോള്‍ വെറ്റിലയും അടയ്ക്കയും വാങ്ങി അമ്മയെ ഏല്‍പ്പിച്ചു. അക്ഷരങ്ങളെ തൊട്ടറിയാന്‍ ഗുരുദക്ഷിണയായി നല്‍കിയ ആ വെറ്റിലയും അടയ്ക്കയും നാണയത്തുട്ടും തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമായി ഞാന്‍ കരുതുന്നത്..അതും എന്റെ സുധയമ്മാവന്റെ വക!). കരഞ്ഞും ചിരിച്ചും കുറുമ്പുകാട്ടി ഓടിനടക്കുന്ന കുറച്ചു കൂട്ടുകാര്‍ക്കിടയില്‍ ഊഴം കാത്ത് ഞാനുമിരുന്നു. ചന്ദനത്തിരിയുടെ സുഗന്ധത്തിനൊപ്പം ചന്ദനവും അവലും മലരും ശര്‍ക...

കടലാസുക്കഷ്ണത്തിന്റെ ഡയറിക്കുറിപ്പ്!!!

Image
ഞാന്‍ ഉറങ്ങുകയാണ്....!! തകരപ്പെട്ടിക്കുള്ളില്‍ ചിതലരിച്ചു തുടങ്ങിയ രേഖാചിത്രം പോലെ, നിന്റെ ഹൃദയത്തിനുള്ളില്‍...!! ചിതലുകള്‍ കാര്‍ന്നു തിന്നുന്ന വേദനയിലും, നിന്റെ ഓര്‍മ്മകളില്‍ ഞാന്‍ മിന്നിമായുന്ന ആ അവസാന നിമിഷത്തെ സ്വപ്‌നം കണ്ടുകൊണ്ടൊരു ഉറക്കം!! വിറപൂണ്ട കൈകളാല്‍ ഈ     കടലാസുക്കഷ്ണമെടുത്ത് നീ നെടുവീര്‍പ്പിടുന്ന ആ ഒരൊറ്റ നിമിഷം വരെയെങ്കിലും ഞാന്‍ ജീവിച്ചിരുന്നുവെങ്കില്‍..... ചിലപ്പോള്‍ അവസാന ആഗ്രഹവും പൂക്കാതെ കൊഴിയും.. പിടഞ്ഞു പിടഞ്ഞു ഞാന്‍ മരിക്കും... എന്നാലും അറിയുക, നിന്റെ നിശ്വാസം മാത്രമാണീ കടലാസുക്കഷ്ണത്തിന്റെ ജീവവായു.. നിന്റെ ഹൃദയത്തിനു പുറത്തും എന്നെ കാത്തിരിക്കുന്നത് മരണമെങ്കിലും, ആ കൈകളിലെത്തും മുമ്പ് നിന്റെ നെടുവീര്‍പ്പില്‍ നിന്നെനിക്ക് അവസാന ശ്വാസമെടുക്കണം... വീണ്ടും കടലാസുക്കഷ്ണമായിത്തന്നെ ഞാന്‍ ജന്മമെടുത്തിരുന്നെങ്കില്‍...!! അതിലും നീ നിന്റെ പ്രണയം കുറിക്കണം... ഒരിക്കലും മായാത്ത മഷിപ്പാടുകളുമായി നിന്റെ ഹൃദയത്തിനുള്ളില്‍  ഉറങ്ങണമെനിക്ക്...... ചിതലരിക്കാത്ത ഹൃദയത്തിനുള്ളില്‍ നീപോലുമറിയാതെ യുഗങ്ങളോളം ജീവിക്കണ...

നിഴലിതെവിടെ?!?!?!

Image
നടന്നുനീങ്ങിയ വഴിത്താരയിലെല്ലാം നീ എന്നോടുകൂടെ ഉണ്ടായിരുന്നു. ഇണങ്ങിയും പിണങ്ങിയും... മിക്കപ്പോഴും തോളോടു തോൾ             ചേർന്നായിരുന്നു നമ്മുടെ യാത്ര.... ചിലപ്പോൾ ചെറിയ പിണക്കങ്ങളുടെ പേരിൽ മുഖം വീർപ്പിച്ച് നീ മുന്നിൽ നടന്നു പോകാറുണ്ട്... മറ്റു ചിലപ്പോൾ ഞാനായിരുന്നു നിന്നെ തനിച്ചാക്കി അകലാൻ ശ്രമിച്ചത്... ആയുസ്സിൻ്റെ അവസാന താളും മറിയുമ്പോൾ, ഞാനെൻ്റെ ദേഹം വെടിയും... പിന്നെ നീയില്ലാത്ത ഒരു യാത്ര... എന്നാല്‍ ഒന്നറിയുക, ആവില്ലെനിക്കു നീയില്ലാതെ  ആ പരലോകവാസവും....

നീ....

Image
നിൻ്റെ പേര്.... മന്ത്രം പോലെ ഞാൻ ഉരുവിടുന്ന ഒരു വാക്കു മാത്രമോ..!?! നിൻ്റെ നിഴൽ.... നീ പോലുമറിയാതെ ഞാൻ പിന്തുടരുന്നത് നിൻ്റെ നിഴലിനെയാണോ...!?! നീ.... സത്യമോ..അതോ മിഥ്യയോ..!?!

നിഴല്‍ സ്വപ്‌നങ്ങളിലൂടെ......

Image
കണ്ണുകള്‍ തുറന്നും തുറക്കാതെയും നാമേറെ സ്വപ്‌നങ്ങള്‍ കാണാറുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്റെ സ്വപ്‌നങ്ങളില്‍ ഒരു നിഴല്‍ വീണിരിക്കുകയാണ്...!! അത് 'നിന്റേ'താണെന്നും നിന്റെ ഉള്ളിലെ 'പ്രണയ'ത്തിന്റേതാണെന്നും 'മരണ'ത്തിന്റേതാണെന്നും പലവട്ടമായി പലരും പറഞ്ഞു കഴിഞ്ഞു.....  എന്നാല്‍ എനിക്കു തോന്നുന്നു- എന്തുതന്നെയായാലും ആ നിഴലിലേക്കുള്ള യാത്രയിലാണ് ഞാന്‍......... വര്‍ഷവും ഹേമന്തവും പലവട്ടമായി പിന്നിട്ട്, തീര്‍ത്തും മൗനമായി, അനന്തമായൊരു യാത്ര... നിഴല്‍ സ്വപ്‌നങ്ങളിലൂടൊരു യാത്ര.......!!!!!!!!!! എന്റെ സ്വപ്‌നങ്ങളില്‍ വന്നു വീണ ആ കരിനിഴല്‍ എനിക്കായി കരുതിവെച്ചതെന്തെന്നു അറിയാന്‍ അവയെ പിന്തുടരാതെ വയ്യ.... ഒരുപക്ഷെ, ഒളിച്ചുകളി അവസാനിപ്പിച്ച് ആ കരിനിഴല്‍ എനിക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നതുവരെമാത്രം നീളുന്നൊരു യാത്രയാവാമിത്....!!

പിന്‍വിളികള്‍ക്കായി കാതോര്‍ത്ത്!!

Image
പാടത്തും തൊടിയിലുമായി കളിച്ചു തിമിര്‍ക്കുന്ന ബാല്യത്തില്‍ മരങ്ങളിലും ഇലകളിലും തട്ടി കാറ്റു കൊണ്ടു വരുന്ന സ്‌നേഹവും ശാസനയും പൊതിഞ്ഞ ആ പിന്‍വിളിക്കായാണ് കാത്തിരുന്നത്..... എത്ര സന്ധ്യ മയങ്ങിയാലും അമ്മമാരൊന്നു വിളിക്കാതെ നമ്മളില്‍ പലരും വീട്ടിലേക്ക് മടങ്ങാറില്ല, എന്നതല്ലേ..ഒരു സത്യം?!! കൗമാരത്തില്‍ സൗഹൃദത്തിന്റെ മുറവിളികള്‍ക്കുമപ്പുറം ഒരിക്കലും നഷ്ടമാകരുതെന്നു നാമാഗ്രഹിക്കുന്ന ചില സൗഹൃദങ്ങളുടെ പിന്‍വിളിക്കായി നാം കാത്തിരിക്കും... മറക്കില്ലെന്ന വാക്കു നല്‍കി കൗമാരക്കിളികള്‍ ദൂരേക്ക് പറന്നകലുന്നത് പൊടി കണ്ണീരോടെ നാം നോക്കി നില്‍ക്കും.... അതേ പിന്‍വിളികള്‍ക്കായുള്ള കാത്തിരിപ്പിനൊടുവില്‍ യൗവ്വനത്തിന്റെ വിശാലതയിലേക്ക് നാമും പറന്നടുക്കും.. മേല്‍വിലാസം തേടിയെത്തുന്ന പഴയ സൗഹൃദങ്ങളുടെ പിന്‍വിളികള്‍ക്കൊപ്പം പ്രണയത്തിന്റെ കാത്തിരിപ്പിലും വിരഹത്തിന്റെ നൊമ്പരത്തിലും നാം കാത്തിരിക്കും ഒരു പിന്‍വിളിക്കായി.... പിന്നീട് ആ പ്രണയത്തിന്റെ ഇളങ്കാറ്റിനൊപ്പം ജീവിതത്തോണിയില്‍ അക്കരയ്ക്കു നീങ്ങുമ്പോളും വെറുതെ ഒരു പിന്‍വിളിക്കായി നാം കാതോര്‍ക്കും.... തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് ഞെരുങ്ങി നീങ്...

കാണാകാഴ്ച്ചകളിലൂടൊരു സഞ്ചാരം

Image
ഏകാന്തതയ്ക്കുള്ള മനോഹാരിത എത്രയെന്നു വര്‍ണ്ണിക്കാനാവില്ല... വിശപ്പിന്റെ വിലയറിയണമെങ്കില്‍ പട്ടിണി കിടന്ന് നോക്കണം എന്നതുപോലെതന്നെയല്ലേ ഈ ഏകാന്തതയൊക്കെ....  അനുഭവിച്ചു തന്നെയറിയണം.... അലയടിക്കുന്ന സമുദ്രത്തിനു മുന്നിലോ തട്ടിത്തലോടുന്ന കാറ്റിനു മുന്നിലോ മൗനിയായി ഒരാള്‍ തനിച്ച് നിന്നാല്‍ അത് നിരാശകൊണ്ടാവില്ല.. ആ ഏകാന്തത അവര്‍ ആസ്വദിക്കുന്നതാവാം...... കാറ്റിന്റെ സംഗീതത്തിന് ശ്രുതിമീട്ടുന്ന ദളങ്ങള്‍ അടര്‍ന്നു വീണു പോയാലും വീണ്ടും താളമിട്ട് പൊങ്ങിപ്പറന്ന് കാതില്‍ കിന്നാരം ചൊല്ലി കടന്നുപോകുന്നതു പോലെ....... മനോഹരമായ കാഴ്ച്ചകളിലൂടെ സഞ്ചരിക്കണം... തനിയെ... സമയമോ നിബന്ധനകളോ എത്തിനോക്കാത്ത ഒരു വഴിയിലൂടെ.......

ജൂണ്‍ ഒന്ന്!

Image
ജൂണ്‍ ഒന്ന് എന്നാല്‍ വല്ലാത്തൊരു കൗതുകമായിരുന്നു. പുതിയ ബാഗും കുടയും വാട്ടര്‍ ബോട്ടിലും ഒരു ഹരമായിരുന്നെങ്കിലും അതിനപ്പുറമൊരു ലഹരിയുണ്ടായിരുന്നു. പുതിയ ബുക്കുകളും പുസ്തകങ്ങളും പേജുകളില്‍ ഒളിപ്പിച്ചുവച്ച ആ നറുമണത്തിന്! അവയെല്ലാം പഴയ കലണ്ടര്‍ താളുകള്‍ ഉപയോഗിച്ച് പൊതിഞ്ഞെടുക്കുന്നത് ചേച്ചിയായിരുന്നു..ബാലരമയ്‌ക്കൊപ്പം കിട്ടുന്ന നെയിം സ്ലിപ്പുകളില്‍ നല്ലത് സ്വന്തമാക്കാന്‍ എന്നേക്കാള്‍ ഇളയകുട്ടിയെപ്പോലെ ചേച്ചി എന്നോടു വഴക്കിട്ടിട്ടുണ്ട്. നല്ലത് ആദ്യം ഒളിപ്പിച്ചു വച്ചിട്ട്  ചേച്ചിക്ക് ഇഷ്ടമുള്ളത് എടുത്തുകൊള്ളാന്‍ പറഞ്ഞ് ഞാന്‍ ത്യാഗത്തിന്റെ മുഖവും അഭിനയിച്ചിട്ടുണ്ട്. ആദ്യ ദിവസം പുതിയ യൂണിഫോം ആയിരുന്നെങ്കിലും ചേച്ചി ഉപയോഗിച്ചെങ്കിലും പുതുമ നഷ്ടപ്പെടാത്ത ആ പഴയ യൂണിഫോമുകളും എനിക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. പലപ്പോഴും തകര്‍ത്തുപെയ്യുന്ന മഴയെ കുട കൊണ്ടു തലോടിയായിരുന്നു ആ യാത്ര.. വളരെ മാന്യമായി പുത്തനുടുപ്പിട്ട് സ്‌കൂളിലേക്കു പോയ കുറുമ്പികള്‍ തിരിച്ചു തിരിച്ചെത്തുന്നത് കലിപ്പ് ലുക്കിലാവും... തോടുകളിലും പാടങ്ങളിലുമിറങ്ങി കളിച്ച് തിമിര്‍ത്ത് പനിനീര്‍ച്ചാമ്പയും ഇലുമ്പന്‍പുളിയു...

കളിത്തോഴിമാര്‍...

Image
കളിത്തോഴിമാര്‍... കാറും കോളും കാണുമ്പോഴേക്കും കുടയെടുത്ത് നടന്നകലുന്ന സൗഹൃദങ്ങള്‍ക്കിടയിലൂടെ തകര്‍ത്തു പെയ്യുന്ന മഴയെ വകഞ്ഞു മാറ്റി ഒരു വാഴയിലക്കീറിനു കീഴെ പാതി നനഞ്ഞും നനയാതെയും നാമേറെ നടന്നു... മഴ മാറിയിട്ടും വഴി പിരിഞ്ഞു പോകാതെ നാമൊന്നിച്ചു നടന്നു... വര്‍ഷവും ഹേമന്തവും മാറി മാറി വന്നു... പ്രണയത്തിന്റെ ഫെബ്രുവരിയും വിഷുവും ഉല്ലാസ വേളകളും സമ്മാനിക്കുന്ന ഏപ്രിലും തണുത്ത മഞ്ഞുപെയ്യുന്ന ഡിസംബറും കലണ്ടറുകളില്‍ ഇടം പിടിക്കും കാലം വരെ ആ വാഴയിലക്കീറെന്നും നമുക്കായി കാത്തിരിപ്പുണ്ടാവും...

സുഖനിന്ദ്ര

Image
ഒരു പകലു പോലെ ജീവിച്ചു തീര്‍ക്കുന്ന ജീവിതത്തിനു ശേഷം ഇരുളേറുമ്പോള്‍  നീ ഈ പുല്‍ക്കൊടി നാമ്പുകളെ പുതച്ചുറങ്ങും...എന്നന്നേക്കുമായി.. പുല്ലിലേക്ക് പിറന്നു വീണവനെ പച്ചപുല്ലുകൊണ്ടു തീര്‍ത്ത പുതപ്പുമായി സുഖനിന്ദ്രയിലാഴ്ത്താന്‍ കാത്തിരിക്കുകയാണ് ഈ പുല്‍ക്കൊടി നാമ്പുകള്‍. കല്ലറയിലേക്ക് പടര്‍ന്നു കയറുന്ന പുല്ലിനറിയാം ചുട്ടുപൊള്ളിയ ഹൃദയമാണ് നിലച്ചതെന്ന്... നിന്റെ കണ്ണുനീരും കളിചിരികളും കണ്‍കുളിര്‍ക്കെ കണ്ട് നിന്റെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിച്ച പുല്‍ക്കൊടിത്തുമ്പിലൊരു കണ്ണുനീര്‍ത്തുള്ളി നീ കാണുന്നുണ്ടോ? കത്തിയമര്‍ന്ന നിന്റെ ഹൃദയത്തിന് അലപമെങ്കിലും കുളിരേകാനുള്ള വിഫല ശ്രമമാണത്...

ആദ്യത്തെ വിഷുക്കണി

Image
പ്രിയ കൂട്ടുകാരി റിയ... കണിക്കൊന്നയ്ക്കും കണിവെള്ളരിക്കുമൊപ്പം ദീപങ്ങളെ സാക്ഷി നിര്‍ത്തി നിറപുഞ്ചിരി സമ്മാനിക്കുന്ന കള്ളക്കണ്ണന്‍.. വരും വര്‍ഷം നിനക്കു എട്ടിന്റെ പണികള്‍ തന്നെ കിട്ടട്ടെ എന്ന് അനുഗ്രഹിക്കുന്ന കാര്‍മുകില്‍വര്‍ണ്ണന്‍... അതായിരുന്നു ഇതുവരെയുള്ള വിഷുക്കണികാഴ്ച്ചകള്‍... എന്നാല്‍ ഇന്നു നിന്റെ ജീവിതത്തിലെ     ആദ്യത്തെ വിഷുക്കണിയെ കുറിച്ചുള്ള അനുഭവം വായിച്ചപ്പോള്‍ ഒന്നിലധികം വിഷുക്കണികള്‍ ഒരുമിച്ചു കണ്ടതുപോലെയുണ്ട്. കണ്ണന്റെ പുഞ്ചിരിക്കു പത്തരമാറ്റിന്റെ തിളക്കവും... റിയയുടെ അനുഭവം താഴെ ചേര്‍ക്കുന്നു......... അയല്‍പക്കത്തെ വീടുകളില്‍ നിന്നെത്തുന്ന പായസത്തിന്റേയും കായവറുത്തതിന്റേയും ഓര്‍മ്മകളാണ് എന്റെ വിഷു അനുഭവങ്ങള്‍. കൂട്ടുകാര്‍ ഷെയര്‍ ചെയ്തു മാത്രം കണ്ടിരുന്ന ഇമേജുകളായിരുന്നു എന്റെ വിഷുക്കണിക്കാഴ്ച്ചകള്‍.                                എന്നാല്‍ ഈ വിഷുദിനത്തില്‍ കണ്ണു  തുറന്നപ്പോള്‍      പുഞ്ചിരി തൂകി  നില്‍ക്കുന്ന കാര്‍മുകില്‍വര്‍...

തകരപ്പെട്ടിയിലെ പെണ്ണ്‌...

Image
വീടിന്റെ മച്ചാണെനിക്കിഷ്ടം... ഞാന്‍ വരച്ച നിന്റെ ചിത്രങ്ങള്‍.. അച്ഛന്‍ നടുമുറ്റത്തേക്ക് വലിച്ചെറിഞ്ഞവ.. ആരും കാണാതെ മച്ചിലൊരു കോണില്‍ ഞാനിന്നും സൂക്ഷിക്കുന്നു... നിന്റെ ജാതിയും കുടുംബമഹിമയും ചോദിച്ച് ആട്ടി തുപ്പിയ അച്ഛനു മുന്നില്‍ മറുത്തൊന്നും പറയാതെ ഞാന്‍ നിന്നു പോയി. ഒന്നിക്കാനാവില്ലെന്നു പറഞ്ഞ് നീയെന്നോടു യാത്ര പറഞ്ഞ ദിവസം തകര്‍ന്ന ഹൃദയവുമായി ചെന്നു കയറിയപ്പോള്‍ മുറ്റത്ത് ചിതറിക്കിടക്കുന്ന നിന്റെ ചിത്രങ്ങളാണ് ഞാന്‍ കണ്ടത്. അവയെല്ലാം വാരിയെടുത്ത് നെഞ്ചുപൊട്ടി കരയാനാവാതെ ഞാനിരുന്നുപോയി. പിന്നീടിന്നോളം എനിക്കൊന്നിനും മറുപടി ഉണ്ടായിരുന്നില്ല... ഇനിയും ആരോടും ഒന്നിനും മറുപടി പറയാനും ഞാന്‍ ആഗ്രഹിക്കുന്നില്ല... എന്നിരുന്നാലും ഇന്നും ഞാന്‍ നിന്നെ പ്രണയിക്കുന്നു... തനിച്ചിരിക്കാനാണ് എനിക്കിന്നിഷ്ടം..എന്തെന്നാല്‍, ഒറ്റയ്ക്കിരിക്കുമ്പോള്‍ നിന്റെ മുഖമെന്റെ മനസ്സില്‍ തെളിയും.. അപ്പോള്‍ തന്നെ അതൊരു വെള്ളക്കടലാസ്സിലേക്ക് ഞാനങ്ങു പകര്‍ത്തും... ചിത്രത്തിനുള്ളിലെ നിന്റെ കണ്ണുകള്‍ നോക്കി ഞാനങ്ങിനെ ഇരിക്കും... ഞാനൊന്നു ശബ്ദമുയര്‍ത്തി സംസാരിച്ചാല്‍ കണ്ണു നിറയ്ക്കുന്ന.. ആ പൊട്ടിപ്പെണ്...

എന്റെ പ്രിയകൂട്ടുകാരി...

Image
സൗഹൃദച്ചെപ്പിനുള്ളില്‍ പൊന്നുപോലെ സൂക്ഷിക്കുന്ന ഒരു കവിത.. പ്രിയ കൂട്ടുകാരി നിനക്കായി ഈ കവിത ഒരിക്കല്‍ കൂടി സമ്മാനിക്കുന്നു.. ........................................എന്റെ പ്രിയകൂട്ടുകാരി.................................................... വിദ്യാലയമെനിക്കു നല്‍കിയ സമ്മാന- മൊന്നുണ്ടതെന്‍ പ്രിയ കൂട്ടുകാരി !! സ്‌നേഹിച്ചു ഞാനവളെയെന്‍ ഹൃത്തില്‍ വിരിഞ്ഞൊരാ പനിനീര്‍പുഷ്പമതായ്.. സൗഹൃദമെന്നാല്‍ എനിക്കു നീയും നിനക്കു ഞാനും എന്നോ,രതിരോ തീര്‍ത്തു ഇരുമനവും.. അവളോ മന്ത്രിച്ചുയെന്‍ കാതുകളിലവള്‍തന്‍ സുഖദു:ഖങ്ങളൊക്കെയാ കല്‍പ്പടവുകളില്‍! പിണങ്ങിപ്പിരിഞ്ഞ ഞങ്ങളിണങ്ങി ചേര്‍ന്ന പരിഭവങ്ങള്‍ക്കും സാക്ഷിയായാ കല്‍പ്പടവുകള്‍.. അറിയാതെ സ്‌നേഹിച്ചുപോയി ഞങ്ങളതിനേയും പിരിയാനാവാത്തപോല്‍..!! കളിചിരിയിലവളോ കൂട്ടുകാരിയായ്... ദു:ഖങ്ങളില്‍ സ്വാന്തനമവള്‍മാത്രമായ്!! വേനലിലാല്‍മരം തണല്‍ വിരിച്ചീടവെ സൗഹൃദക്കൂട്ടായ്മ,യാല്‍മരത്തിന്‍ കീഴിലായ്.. പടവുമാല്‍മരവും കുഞ്ഞിളംകാറ്റുമായി കാലം പോകുന്നതറിയാതുല്ലസിച്ചൊരാനാളുകള്‍.. വിദ്യാലയം വിട്ടിറങ്ങുന്ന വേളയിലവരെ പിരിഞ്ഞതില്‍ മനംനൊന്തിതെത്രയോ!! ...

കുട്ടേട്ടന്,

Image
കുട്ടേട്ടന്, എങ്ങിനെ പറയണമെന്നെനിക്കറിയില്ല.. എന്നാല്‍ പറയാതിരിക്കാനുമാവില്ല എന്ന് തുടങ്ങിയും മറ്റും പ്രണയം മഴയായി പെയ്തിറങ്ങുന്ന കടലാസുതുണ്ടുകള്‍.. പ്രണയം പലപ്പോഴും ആദ്യമറിയുന്നത് ഈ കടലാസുതുണ്ടുകളാവാം.. അവനോ അവളോ തിരിച്ചറിയും മുമ്പേ കടലാസുകള്‍ പറയും നിനക്ക് അവളോട്/അവനോട് പ്രണയമാണെന്ന്... പണ്ട് സകൂളില്‍ പഠിക്കുമ്പോള്‍ അവളുടെ പേരു വെറുതെ കുത്തിക്കുറിച്ച് മറ്റാരും കാണാതെ നീ കീറിക്കളഞ്ഞ കടലാസുതുണ്ടുകള്‍... വരയ്ക്കാനറിയില്ലെങ്കിലും അവനായി അവള്‍ വരച്ച റോസാപുഷ്പങ്ങളും ഒരു കടലാസിലായിരുന്നു.. പ്രണയത്തിന്റെ നൊമ്പരങ്ങളും ആദ്യമറിയുന്നത് ഇതേ കടലാസുതുണ്ടുകളായിരുന്നു... എത്രയോ പ്രണയങ്ങള്‍ക്കായി സ്വന്തം ജീവന്‍ ബലികഴിച്ചതെത്രയോ കടലാസുകള്‍....

കാവ്യസൂര്യന്‍ ഉദിച്ചുനില്ക്കുകയാണ്....

Image
പൊതുവെ അശുഭ ദിനമായി കരുതപ്പെടുന്ന 13 ന് (13/2/16) മലയാളത്തിന്റെ കാവ്യശ്രേഷ്ഠനെ കാലം കവര്‍ന്നെടുത്തു. തിരിച്ചു വരില്ലെന്ന യാത്രാമൊഴിയോടെ നമ്മുടെ മാഷ് ഒഎന്‍വി സാര്‍ വിട പറഞ്ഞിരിക്കുന്നു. എന്നിരുന്നാലും മാഷേ.. അങ്ങയോടൊരു വാക്ക്.. മരണം ശാന്തിയിലേക്കുള്ള കവാടം എന്നു പറഞ്ഞ് അതേ തൈക്കാട് ശാന്തികവാടത്തില്‍ അന്തി ഉറങ്ങുന്ന കാവ്യശ്രേഷ്ഠാ, പ്രിയ കാവ്യ സൂര്യാ.. അങ്ങ് ഉദിച്ചു നില്‍ക്കുകയാണ്. അങ്ങയുടെ തൂലിക സമ്മാനിച്ച, സിരകളില്‍ വിപ്ലവം നിറച്ച കാവ്യശകലങ്ങളിലൂടെ... തന്റെ പിതാവിന്റെ മരണത്തെ തുടര്‍ന്ന് കുടുംബത്തിന്റെ ആസ്തി അളക്കാനെത്തിയ ബന്ധു പ്രമാണിമാര്‍ ആസ്തിയേക്കാളധികം ബാധ്യതയെന്നു അധിക്ഷേപിച്ചപ്പോള്‍ നീറിപ്പുകഞ്ഞുകൊണ്ടിരുന്ന മനസ്സില്‍ ഒരു വലിയ മുറിപ്പാടാണ് ഉണ്ടായത്. ചവിട്ടി അരയ്ക്കപ്പെട്ട അഭിമാനം വീണ്ടെടുക്കാവാന്‍ ആ കുഞ്ഞുമനസ്സു തുടിച്ചു. അവിടെ തുടങ്ങിയാതാണ് ഒഎന്‍വിയുടെ പോരാട്ടം. സ്വന്തം ജീവിതം ഒരു പോരാട്ട ഭൂമിയാക്കി ലോകമറിയപ്പെടുന്ന മലയാളത്തിന്റെ അഭിമാനമായ കാവ്യശ്രേഷ്ഠനായി മാറുകയായിരുന്നു ഒഎന്‍വി. കൊല്ലം ചവറയിലെ തൊഴിലാളി സമൂഹങ്ങളുടെ കണ്ണീരും നൊമ്പരങ്ങളും കണ്ടും കേട്ടും വളര്‍ന്ന കുട്ട...

എല്ലാം ഓര്‍മ്മകളായി...

Image
നാട്ടില്‍ ചക്ക പഴുക്കാന്‍ തുടങ്ങിയെന്ന് മാളു വിളിച്ചപ്പോ പറഞ്ഞു. നാടിന്റെ ഓര്‍മ്മ വന്നു എന്നു പറയാന്‍ അകലെ ഒന്നുമല്ലെങ്കിലും വീട്ടിലേക്ക് പോകാന്‍ ഒരു നിമിഷം കൊതി തോന്നി... മൂക്കാനും പഴുക്കാനും യോഗമില്ലാത്ത രണ്ട് പ്ലാവുണ്ടാര്‍ന്നു മാമന്റെ വീട്ടില്‍. കുഞ്ഞായിരിക്കുമ്പോ അതിലുണ്ടാകുന്ന ഇടിയന്‍ ചക്കയെ കറി വെയ്ക്കും. ഇത്തിരി കൂടി കഴിഞ്ഞാല്‍ ചക്ക പുഴുക്ക്. പിന്നേം മൂക്കുന്നത് നോക്കി ഇരിക്കും . ചക്ക വറുക്കാന്‍, ഒരു മാസം മുഴുവന്‍ സ്‌കൂള്‍ വിട്ട് വന്നാല്‍ ചായയ്ക്ക് ചക്ക വറുത്തത് .പിന്നേം  പിന്നേം കാത്തിരിക്കണം അടുത്ത ചക്ക പഴുക്കുന്നതിന്. ചക്ക വെട്ടി ചൊള പറിച്ച്, ആ ചക്ക പശയൊക്കെ കയ്യിലാക്കി കഴിച്ചിരുന്ന ഒരു സമയമുണ്ടാര്‍ന്നു. കുറച്ച് കഴിഞ്ഞാല്‍ എല്ലാവരുടേയും മോഹം തീര്‍ത്ത് ആര്‍ക്കും വേണ്ടാതെ കാക്കക്കും കിളിയ്ക്ക് അണ്ണാനും സ്വയം ബലിയര്‍പ്പിച്ച് ഈച്ചയരിച്ച് ഇങ്ങനെ തൂങ്ങി കിടക്കും. അവസാനം അസ്ഥി മാത്രമായാല്‍ പൊടുന്നനെ ഒരു വീഴ്ചയുണ്ട്. എന്നെയാരേല്ലും ദഹിപ്പിച്ചോണേ എന്നും പറഞ്ഞ്. വാരികൂട്ടി എടുത്ത് കളയുന്ന കൂട്ടത്തില്‍ കുറച്ച് ചക്കക്കുരുവും പെറുക്കിയെടുത്ത് അടുക്കളയില്‍ വെയ്ക്കും അമ്മമ്മ. ഇ...

ആ ചെരിപ്പുകള്‍

Image
എന്റേതല്ലാത്ത ഒരു അനുഭവം എന്റെ കണ്ണിലൂടെ കണ്ട് ഞാനായി വിവര് ‍ ത്തനം ചെയ്യുമ്പോള് ‍ എത്രമാത്രം വിജയിക്കുമെന്ന് അറിയില്ല . എങ്കിലും എന്റെ പ്രിയ സുഹൃത്തിനോട് ക്ഷമ ചോദിച്ച് കൊണ്ട് ..... ജോലി കഴിഞ്ഞ് റൂമിന്റെ മുന്നിലെത്തുമ്പോള് ‍ അറിയാതെ വരാന്തയില് ‍ കിടക്കുന്ന ചെരുപ്പുകളില് ‍ സൂക്ഷിച്ച് നോക്കുന്ന ദുശീലമുണ്ട് . ഇപ്പോഴുള്ള ശീലമല്ല ... ചെറുപ്പത്തില് ‍ പഠിച്ചതാ ... സൂക്ഷിച്ച് നോക്കിയിട്ടും എനിക്കത് കാണാന് ‍ കഴിഞ്ഞില്ല . കാരണം ഞാന് ‍ നോക്കിയത് വരാന്തയിലെ ചെരുപ്പുകളില് ‍ ആയിരുന്നില്ല . സ് ‌ കൂള് ‍ വിട്ട് വരുമ്പോള് ‍ വീട്ടില് ‍ അമ്മ വേണം എന്നൊരു വാശിയുണ്ട് . വീട്ടില് ‍ എത്തുമ്പോഴേക്കും ബാഗ് ഊരി വാങ്ങുന്ന , വണ്ടിയുടെ ശബ്ദം കേള് ‍ ക്കുമ്പോള് ‍ ഓടി വരുന്ന കഥാപാത്രമെന്നുമായിരുന്നില്ല അമ്മ . ബാഗ് ഊരി വെച്ച് അടുക്കളയില് ‍ എത്തിയാല് ‍ കട്ടന് ‍ ചായയും കഴിക്കാന് ‍ എന്തേല്ലും കിട്ടും . വേറൊന്നും പ്രതീക്ഷിക്കണ്ട . സ് ‌ കൂളില് ‍ എന്ത് പഠിപ്പിച്ചു , എന്തൊക്കെയുണ്ടായി എന്നിങ്ങനെയുള്ള വിശേഷങ്ങളൊന്നും എനിക്ക് പറയാനും ഉണ്ടാക്കില്ല , അമ്മയ്ക്ക് കേള...

ജാനകിയുടെ സംശയങ്ങള്‍...

Image
''രേവതിക്കിത് പ്രായം 19. പെണ്ണ് ഒരു കാന്താരി ഒന്നുമല്ല. പുസ്തകപ്പുഴുവുമല്ല. അധികമങ്ങനെ ആരോടും മിണ്ടാറില്ലെന്നേ ഉള്ളൂ...' പറഞ്ഞു തീരും മുമ്പേ രേവതി എത്തി അമ്മ ജാനകിയോടും അയല്‍ക്കാരി സുലോചനയോടുമുള്ള പ്രതിഷേധം നോട്ടത്തിലൂടെ അറിയിച്ച് പതിയെ അടുക്കളയിലേക്കു നടന്നു. രേവതിക്കു തൊട്ടുപിന്നാലെ എത്തിയ വാസു ഭാര്യയോട് ഉച്ചത്തില്‍ ആജ്ഞാപിച്ചു: ''ചായ എടുക്ക് വേഗം.. ഗ്യാസിന് വിലകൂടിയതിനെതിരെ ഒരു പ്രതിഷേധ മാര്‍ച്ചുണ്ട്. ഞാനൊന്നു കുളിച്ചിട്ടു വരാം...'' സുലോചനയോട് പിന്നെ കാണാം എന്നു ആംഗ്യം കാണിച്ചിട്ട് വീടിനുള്ളിലേക്കു കടക്കുന്നതിനിടെ ജാനകി ഭര്‍ത്താവിനോടായി ചോദിച്ചു.. '' ഗ്യാസിന് എപ്പോ വില കൂടിന്നാ.. ഞാന്‍ അറിഞ്ഞില്ലല്ലോ..' ''നിന്നോട് ചോദിച്ചിട്ടാണോടീ ഗ്യാസിന് വില കൂട്ടുന്നത്.. അല്ലേലും നാട്ടില്‍ നടക്കണതെന്തൊക്കെ എന്നറിയണമെങ്കില്‍ പത്രം വായിക്കണം... അതും പറ്റിയില്ലേല്‍ വാര്‍ത്ത കാണണം... എന്തോരും വാര്‍ത്താ ചാനലുകളാ ഉള്ളത്...'' വാസു പറഞ്ഞു തീരും മുമ്പേ ജാനകി ആരംഭിച്ചു (അല്ലേലും, പെണ്ണുങ്ങളെല്ലാം ഇങ്ങനാണെന്നാണല്ലോ വെപ്പ്!!) മനുഷ്യാ കേബിള...