ആദ്യ പ്രണയം
ആദ്യപ്രണയമതെന്നും മനസിന്റെ
മണിവീണക്കമ്പികൾ മറക്കാത്ത സംഗീത-
മത് വീണ്ടും വീണ്ടുമോർത്തോർമകൾ നുണയുമ്പോഴും
പ്രണയമാണെനിക്കാ പെണ്കുട്ടിയോട്..
മധുരമേറുന്ന തേൻനിലാവിനെ വെല്ലുന്ന
പരിമളം നിറഞ്ഞ പനിനീരിനെ വെല്ലുന്ന
ചെഞ്ചുണ്ടു ചിരിതൂക്കി മുത്തുപൊഴിക്കുമ്പോൾ
പ്രണയമുണ്ടെനിക്കാ പെണ്കുട്ടിയോട്
കൂടെപിറന്നവർ കാര്യമറിഞ്ഞത് കൃത്യമായ്
താതനെവന്നറിയിച്ചതേ
മാനസേ ചൊല്ലി പിതൃപാദം കൂപ്പി ഞാൻ
പ്രണയമുണ്ടെനിക്കാ പെണ്കുട്ടിയോട്..
പ്രണയമോ പ്രണയിക്കവേണ്ടുന്ന പ്രായ
മിതല്ലെന്നു ശാന്തനായോതിനാളന്നേരം..
പ്രായപിടിവാശി മൂലംകനപ്പിച്ചു ചൊന്നു ഞാൻ
പ്രണയമുണ്ടെനിക്കാ പെണ്കുട്ടിയോട്..
ഓര്മവച്ചൊരു നാൾ മുതൽ
താണുവട്ടം പറന്ന പരുന്തിനുപോലും
നല്കാതെ ചിറകിന്നടിയിൽ സൂക്ഷിക്കുന്ന പോലെന്നെ നോക്കിയോരച്ഛനോടോതി ഞാൻ
പ്രണയമുണ്ടെനിക്കാ പെണ്കുട്ടിയോട്..
ധൈര്യമുള്ളതതി വെപ്രാളവും ഭീതിയോടും
ചെന്നു തുറന്നു പറഞ്ഞുവാസുന്ദരിയോട്.
മറുപടിതന്നു പ്രണയം വേണ്ട സൗഹൃദം താനെന്നുമുത്തമം.. ഏറെ നാണക്കെടു-തോന്നിയെങ്കിലും പ്രണയമാണെനിക്കവളോട്..
കാലമേറെ കഴിഞ്ഞുവെന്നാകിലും
ശിരോരോമങ്ങളിൽ മഞ്ഞുമൂടിയെങ്കിലും
ആദ്യപ്രണയമോരോർമ്മയാണതിനാലിപ്പോഴും
പ്രണയമുണ്ടെനിക്കാ പെണ്കുട്ടിയോട്..
ജീവിതം വര്ധക്യമെത്തിയവളുടെയും
എന്റെയും മക്കളും മക്കളുടെ മക്കളും
പ്രണയിച്ചുതുടങ്ങുന്ന പ്രായമായെങ്കിലും
പ്രണയമാണാദ്യം ഹൃദയപുഷ്പത്തിൽ പ്രതിഷ്ഠിച്ചവളോട്....
കിഷോർ രാമചന്ദ്രൻ
തൊടുപുഴ

Comments