സുഖനിന്ദ്ര
ഒരു പകലു പോലെ ജീവിച്ചു തീര്‍ക്കുന്ന ജീവിതത്തിനു ശേഷം ഇരുളേറുമ്പോള്‍ നീ ഈ പുല്‍ക്കൊടി നാമ്പുകളെ പുതച്ചുറങ്ങും...എന്നന്നേക്കുമായി..
പുല്ലിലേക്ക് പിറന്നു വീണവനെ പച്ചപുല്ലുകൊണ്ടു തീര്‍ത്ത പുതപ്പുമായി സുഖനിന്ദ്രയിലാഴ്ത്താന്‍ കാത്തിരിക്കുകയാണ് ഈ പുല്‍ക്കൊടി നാമ്പുകള്‍.
കല്ലറയിലേക്ക് പടര്‍ന്നു കയറുന്ന പുല്ലിനറിയാം ചുട്ടുപൊള്ളിയ ഹൃദയമാണ് നിലച്ചതെന്ന്...
നിന്റെ കണ്ണുനീരും കളിചിരികളും കണ്‍കുളിര്‍ക്കെ കണ്ട് നിന്റെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിച്ച പുല്‍ക്കൊടിത്തുമ്പിലൊരു കണ്ണുനീര്‍ത്തുള്ളി നീ കാണുന്നുണ്ടോ? കത്തിയമര്‍ന്ന നിന്റെ ഹൃദയത്തിന് അലപമെങ്കിലും കുളിരേകാനുള്ള വിഫല ശ്രമമാണത്...

Comments