ആദ്യത്തെ വിഷുക്കണി
പ്രിയ കൂട്ടുകാരി റിയ...
കണിക്കൊന്നയ്ക്കും കണിവെള്ളരിക്കുമൊപ്പം ദീപങ്ങളെ സാക്ഷി നിര്‍ത്തി നിറപുഞ്ചിരി സമ്മാനിക്കുന്ന കള്ളക്കണ്ണന്‍.. വരും വര്‍ഷം നിനക്കു എട്ടിന്റെ പണികള്‍ തന്നെ കിട്ടട്ടെ എന്ന് അനുഗ്രഹിക്കുന്ന കാര്‍മുകില്‍വര്‍ണ്ണന്‍... അതായിരുന്നു ഇതുവരെയുള്ള
വിഷുക്കണികാഴ്ച്ചകള്‍...

എന്നാല്‍ ഇന്നു നിന്റെ ജീവിതത്തിലെ
ആദ്യത്തെ വിഷുക്കണിയെ കുറിച്ചുള്ള
അനുഭവം വായിച്ചപ്പോള്‍ ഒന്നിലധികം
വിഷുക്കണികള്‍ ഒരുമിച്ചു
കണ്ടതുപോലെയുണ്ട്. കണ്ണന്റെ
പുഞ്ചിരിക്കു പത്തരമാറ്റിന്റെ തിളക്കവും...
റിയയുടെ അനുഭവം താഴെ ചേര്‍ക്കുന്നു.........
അയല്‍പക്കത്തെ വീടുകളില്‍ നിന്നെത്തുന്ന പായസത്തിന്റേയും കായവറുത്തതിന്റേയും ഓര്‍മ്മകളാണ് എന്റെ വിഷു അനുഭവങ്ങള്‍. കൂട്ടുകാര്‍ ഷെയര്‍ ചെയ്തു മാത്രം കണ്ടിരുന്ന ഇമേജുകളായിരുന്നു എന്റെ വിഷുക്കണിക്കാഴ്ച്ചകള്‍.
എന്നാല്‍ ഈ വിഷുദിനത്തില്‍ കണ്ണു തുറന്നപ്പോള്‍
പുഞ്ചിരി തൂകി നില്‍ക്കുന്ന കാര്‍മുകില്‍വര്‍ണ്ണന്‍
എന്റെ മുന്നില്‍ ഉണ്ടായിരുന്നു. പതിവായി ഞാന്‍ ഇരിക്കുന്ന കസേരയുടെ അരികില്‍ പൊടിപിടിച്ചിരുന്ന
കൃഷ്ണന്‍ ഇന്നേറെ ശോഭിച്ചിരുന്നു. .
പ്രിയ കൂട്ടുകാരി മാളു എനിക്കു
സമ്മാനിച്ച വിഷുക്കണി
ജീവിതത്തിലെ
ആദ്യാനുഭവമായി മാറി....
ആദ്യാനുഭവമായി മാറി....
വിഷുദിനാശംസകള്‍,
റിയ ചെറിയാന്‍



Comments