കളിത്തോഴിമാര്‍...
കളിത്തോഴിമാര്‍...
കാറും കോളും കാണുമ്പോഴേക്കും കുടയെടുത്ത് നടന്നകലുന്ന സൗഹൃദങ്ങള്‍ക്കിടയിലൂടെ തകര്‍ത്തു പെയ്യുന്ന മഴയെ വകഞ്ഞു മാറ്റി ഒരു വാഴയിലക്കീറിനു കീഴെ പാതി നനഞ്ഞും നനയാതെയും നാമേറെ നടന്നു...
മഴ മാറിയിട്ടും വഴി പിരിഞ്ഞു പോകാതെ നാമൊന്നിച്ചു നടന്നു... വര്‍ഷവും ഹേമന്തവും മാറി മാറി വന്നു... പ്രണയത്തിന്റെ ഫെബ്രുവരിയും വിഷുവും ഉല്ലാസ വേളകളും സമ്മാനിക്കുന്ന ഏപ്രിലും തണുത്ത മഞ്ഞുപെയ്യുന്ന ഡിസംബറും കലണ്ടറുകളില്‍ ഇടം പിടിക്കും കാലം വരെ ആ വാഴയിലക്കീറെന്നും നമുക്കായി കാത്തിരിപ്പുണ്ടാവും...

Comments