ആ ചെരിപ്പുകള്‍

എന്റേതല്ലാത്ത ഒരു അനുഭവം എന്റെ കണ്ണിലൂടെ കണ്ട് ഞാനായി വിവര്ത്തനം ചെയ്യുമ്പോള്എത്രമാത്രം വിജയിക്കുമെന്ന് അറിയില്ല. എങ്കിലും എന്റെ പ്രിയ സുഹൃത്തിനോട് ക്ഷമ ചോദിച്ച് കൊണ്ട്.....


ജോലി കഴിഞ്ഞ് റൂമിന്റെ മുന്നിലെത്തുമ്പോള്അറിയാതെ വരാന്തയില്കിടക്കുന്ന ചെരുപ്പുകളില്സൂക്ഷിച്ച് നോക്കുന്ന ദുശീലമുണ്ട്. ഇപ്പോഴുള്ള ശീലമല്ല... ചെറുപ്പത്തില്പഠിച്ചതാ... സൂക്ഷിച്ച് നോക്കിയിട്ടും എനിക്കത് കാണാന്കഴിഞ്ഞില്ല. കാരണം ഞാന്നോക്കിയത് വരാന്തയിലെ ചെരുപ്പുകളില്ആയിരുന്നില്ല.

സ്കൂള്വിട്ട് വരുമ്പോള്വീട്ടില്അമ്മ വേണം എന്നൊരു വാശിയുണ്ട്. വീട്ടില്എത്തുമ്പോഴേക്കും ബാഗ് ഊരി വാങ്ങുന്ന, വണ്ടിയുടെ ശബ്ദം കേള്ക്കുമ്പോള്ഓടി വരുന്ന കഥാപാത്രമെന്നുമായിരുന്നില്ല അമ്മ. ബാഗ് ഊരി വെച്ച് അടുക്കളയില്എത്തിയാല്കട്ടന്ചായയും കഴിക്കാന്എന്തേല്ലും കിട്ടും. വേറൊന്നും പ്രതീക്ഷിക്കണ്ട. സ്കൂളില്എന്ത് പഠിപ്പിച്ചു, എന്തൊക്കെയുണ്ടായി എന്നിങ്ങനെയുള്ള വിശേഷങ്ങളൊന്നും എനിക്ക് പറയാനും ഉണ്ടാക്കില്ല, അമ്മയ്ക്ക് കേള്ക്കാനും താല്പര്യമില്ല.

പക്ഷെ വീടിന്റെ മുറ്റത്ത് എത്തുമ്പോള്കണ്ണ് തിരയുന്നത്, കാത് കൂര്പ്പിക്കുന്നത് ,,,, അമ്മയുണ്ടോ അകത്ത്... പാത്രം തട്ടുന്നതും മുട്ടുന്നതും കേട്ടാല്മതി, ഉറപ്പാ അകത്തുണ്ട് കക്ഷി..
ആദ്യം തിരയുന്നത് ചവിട്ടുപടിയില്അമ്മയുടെ ചെരുപ്പിനെയാണ്. അമ്മയെയാണോ ചെരുപ്പിനെയാണോ ഞാന്തിരയുന്നത് എന്ന് എനിക്ക് തന്നെ സംശമുണ്ടാകാറുണ്ട്. ചെരിപ്പുണ്ടെങ്കില്അമ്മ പുറത്തൊന്നും പോയിട്ടില്ല. വീട്ടില്ഇടുന്ന ചെരിപ്പ് ഇല്ലെങ്കില്അയ്യല്പക്കത്ത് എവിടേലും പോയി നിന്ന് പരദൂഷണം പറയുണ്ടായിരിക്കും.

സ്ഥിരമായി ചെരിപ്പ് തിരയുന്ന എന്റെ കണ്ണുകളെ അമ്മ കണ്ടുപിടിച്ചു. എന്നും ചെയ്യുന്ന പതിവ് ഞാന്അന്നും ആവര്ത്തിച്ചു. പക്ഷെ ചെരിപ്പില്ല. മുഖത്ത് മിന്നിമറയുന്ന എന്റെ ഭാവങ്ങള്നിരീക്ഷിച്ച് കൊണ്ട് രണ്ട് കണ്ണുകള്വാതിലിന്റെ മറവില്നില്ക്കുന്നത് ഞാന്കണ്ടില്ല. അമര്ഷം ഉള്ളിലൊതുക്കി വാതില്തള്ളി തുറന്ന് അകത്ത് കയറിപ്പോള്ചെരിപ്പ് കയ്യില്പിടിച്ച് ഒരു മാന്യ വനിത ഒന്നും അറിയാത്ത പോലെ ചെറുപുഞ്ചിരിതൂകി എന്റെ മുന്നില്നില്ക്കുന്നു.

എന്തേലും ഇപ്പോള്പറഞ്ഞാല്ഞാന്ചമ്മും. അമ്മയോട് അന്ന് ഞാന്പറഞ്ഞു... എന്തിനാ ചെരിപ്പ് കയ്യില്പിടിച്ചോണ്ട് നില്ക്കുന്നേ,,, ആരേലും കട്ടോണ്ട് പോവേ,,, കാര്യമറിഞ്ഞിട്ടും എന്റെ ഡയലോഗും കേട്ട് എന്നെ ചമ്മാന്അനുവദിക്കാതെ അമ്മ അടുക്കളയിലേക്ക് പോയി...

അന്ന് പറയാതെ ഞാന്പറഞ്ഞത് ഇന്ന് ഒരിക്കല്കൂടി പറഞ്ഞോട്ടെ... അന്നെന്റെ കണ്ണുകള്തിരഞ്ഞത് ചെരുപ്പികളെയല്ല, അതിടുന്ന നിങ്ങളുടെ കാലുകളെയാണ്. ഇന്നും അറിയാതെ ചെരുപ്പ് തിരയുന്ന ശീലം ഉള്ളിലെവിടയോ ഉണ്ട്.


'നീ ആരടെ ചെരിപ്പിന്റെ അളവ് എടുക്കാന്നില്ക്കാ അവിടെ... ഇങ്ങ് പോര്' ആതി വിളിക്കുന്നതാ പോട്ടെട്ടാ


















പി സി നീതു
തൃശ്ശൂര്‍









Comments

This comment has been removed by the author.
ഒരു നൊസ്റ്റാള്‍ജിയ കടന്നുവരുന്നു

Popular posts from this blog

എന്റെ പ്രിയകൂട്ടുകാരി...

പെണ്ണിനെന്നും പോരാട്ടമാണ് !

ജീവിക്കാൻ മറക്കുന്ന മനുഷ്യർ!