നിഴല്‍ സ്വപ്‌നങ്ങളിലൂടെ......










കണ്ണുകള്‍ തുറന്നും തുറക്കാതെയും നാമേറെ സ്വപ്‌നങ്ങള്‍ കാണാറുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്റെ സ്വപ്‌നങ്ങളില്‍ ഒരു നിഴല്‍ വീണിരിക്കുകയാണ്...!!

അത് 'നിന്റേ'താണെന്നും നിന്റെ ഉള്ളിലെ 'പ്രണയ'ത്തിന്റേതാണെന്നും 'മരണ'ത്തിന്റേതാണെന്നും പലവട്ടമായി പലരും പറഞ്ഞു കഴിഞ്ഞു.....  എന്നാല്‍ എനിക്കു തോന്നുന്നു- എന്തുതന്നെയായാലും ആ നിഴലിലേക്കുള്ള യാത്രയിലാണ് ഞാന്‍......... വര്‍ഷവും ഹേമന്തവും പലവട്ടമായി പിന്നിട്ട്, തീര്‍ത്തും മൗനമായി, അനന്തമായൊരു യാത്ര... നിഴല്‍ സ്വപ്‌നങ്ങളിലൂടൊരു യാത്ര.......!!!!!!!!!!


എന്റെ സ്വപ്‌നങ്ങളില്‍ വന്നു വീണ ആ കരിനിഴല്‍ എനിക്കായി കരുതിവെച്ചതെന്തെന്നു അറിയാന്‍ അവയെ പിന്തുടരാതെ വയ്യ.... ഒരുപക്ഷെ, ഒളിച്ചുകളി അവസാനിപ്പിച്ച് ആ കരിനിഴല്‍ എനിക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നതുവരെമാത്രം നീളുന്നൊരു യാത്രയാവാമിത്....!!

Comments

Popular posts from this blog

എന്റെ പ്രിയകൂട്ടുകാരി...

പെണ്ണിനെന്നും പോരാട്ടമാണ് !

ജീവിക്കാൻ മറക്കുന്ന മനുഷ്യർ!