എല്ലാം ഓര്‍മ്മകളായി...





നാട്ടില്‍ ചക്ക പഴുക്കാന്‍ തുടങ്ങിയെന്ന് മാളു വിളിച്ചപ്പോ പറഞ്ഞു. നാടിന്റെ ഓര്‍മ്മ വന്നു എന്നു പറയാന്‍ അകലെ ഒന്നുമല്ലെങ്കിലും വീട്ടിലേക്ക് പോകാന്‍ ഒരു നിമിഷം കൊതി തോന്നി...

മൂക്കാനും പഴുക്കാനും യോഗമില്ലാത്ത രണ്ട് പ്ലാവുണ്ടാര്‍ന്നു മാമന്റെ വീട്ടില്‍. കുഞ്ഞായിരിക്കുമ്പോ അതിലുണ്ടാകുന്ന ഇടിയന്‍ ചക്കയെ കറി വെയ്ക്കും. ഇത്തിരി കൂടി കഴിഞ്ഞാല്‍ ചക്ക പുഴുക്ക്. പിന്നേം മൂക്കുന്നത് നോക്കി ഇരിക്കും . ചക്ക വറുക്കാന്‍, ഒരു മാസം മുഴുവന്‍ സ്‌കൂള്‍ വിട്ട് വന്നാല്‍ ചായയ്ക്ക് ചക്ക വറുത്തത് .പിന്നേം പിന്നേം കാത്തിരിക്കണം അടുത്ത ചക്ക പഴുക്കുന്നതിന്. ചക്ക വെട്ടി ചൊള പറിച്ച്, ആ ചക്ക പശയൊക്കെ കയ്യിലാക്കി കഴിച്ചിരുന്ന ഒരു സമയമുണ്ടാര്‍ന്നു. കുറച്ച് കഴിഞ്ഞാല്‍ എല്ലാവരുടേയും മോഹം തീര്‍ത്ത് ആര്‍ക്കും വേണ്ടാതെ കാക്കക്കും കിളിയ്ക്ക് അണ്ണാനും സ്വയം ബലിയര്‍പ്പിച്ച് ഈച്ചയരിച്ച് ഇങ്ങനെ തൂങ്ങി കിടക്കും. അവസാനം അസ്ഥി മാത്രമായാല്‍ പൊടുന്നനെ ഒരു വീഴ്ചയുണ്ട്. എന്നെയാരേല്ലും ദഹിപ്പിച്ചോണേ എന്നും പറഞ്ഞ്. വാരികൂട്ടി എടുത്ത് കളയുന്ന കൂട്ടത്തില്‍ കുറച്ച് ചക്കക്കുരുവും പെറുക്കിയെടുത്ത് അടുക്കളയില്‍ വെയ്ക്കും അമ്മമ്മ. ഇന്നിപ്പോ മോഹം വന്നാല്‍ പറയാന്‍ അമ്മയും ഇല്ല, വീട്ടിലെ പ്ലാവും ഇല്ല. അമ്മ പോയപ്പോ ആ പ്ലാവും കൊണ്ടാ പോയേ. കാലം മായ്ച കൂട്ടത്തില്‍ എല്ലാം ഓര്‍മ്മകളായി...
        പി സി നീതു, തൃശ്ശൂര്‍

Comments

https://www.facebook.com/Kurumbumkaryavumblog/

Popular posts from this blog

എന്റെ പ്രിയകൂട്ടുകാരി...

പെണ്ണിനെന്നും പോരാട്ടമാണ് !

ജീവിക്കാൻ മറക്കുന്ന മനുഷ്യർ!