കടലാസുക്കഷ്ണത്തിന്റെ ഡയറിക്കുറിപ്പ്!!!




























ഞാന്‍ ഉറങ്ങുകയാണ്....!! തകരപ്പെട്ടിക്കുള്ളില്‍ ചിതലരിച്ചു തുടങ്ങിയ രേഖാചിത്രം പോലെ, നിന്റെ ഹൃദയത്തിനുള്ളില്‍...!!

ചിതലുകള്‍ കാര്‍ന്നു തിന്നുന്ന വേദനയിലും, നിന്റെ ഓര്‍മ്മകളില്‍ ഞാന്‍ മിന്നിമായുന്ന ആ അവസാന നിമിഷത്തെ സ്വപ്‌നം കണ്ടുകൊണ്ടൊരു ഉറക്കം!!

വിറപൂണ്ട കൈകളാല്‍ ഈ    
കടലാസുക്കഷ്ണമെടുത്ത് നീ
നെടുവീര്‍പ്പിടുന്ന ആ ഒരൊറ്റ
നിമിഷം വരെയെങ്കിലും ഞാന്‍
ജീവിച്ചിരുന്നുവെങ്കില്‍.....
ചിലപ്പോള്‍ അവസാന
ആഗ്രഹവും പൂക്കാതെ കൊഴിയും..
പിടഞ്ഞു പിടഞ്ഞു ഞാന്‍ മരിക്കും...

എന്നാലും അറിയുക, നിന്റെ നിശ്വാസം മാത്രമാണീ കടലാസുക്കഷ്ണത്തിന്റെ ജീവവായു.. നിന്റെ ഹൃദയത്തിനു പുറത്തും എന്നെ കാത്തിരിക്കുന്നത് മരണമെങ്കിലും, ആ കൈകളിലെത്തും മുമ്പ് നിന്റെ നെടുവീര്‍പ്പില്‍ നിന്നെനിക്ക് അവസാന ശ്വാസമെടുക്കണം...

വീണ്ടും കടലാസുക്കഷ്ണമായിത്തന്നെ ഞാന്‍ ജന്മമെടുത്തിരുന്നെങ്കില്‍...!! അതിലും നീ നിന്റെ പ്രണയം കുറിക്കണം... ഒരിക്കലും മായാത്ത മഷിപ്പാടുകളുമായി നിന്റെ ഹൃദയത്തിനുള്ളില്‍  ഉറങ്ങണമെനിക്ക്......




ചിതലരിക്കാത്ത ഹൃദയത്തിനുള്ളില്‍ നീപോലുമറിയാതെ യുഗങ്ങളോളം ജീവിക്കണമെനിക്ക്.....





Comments