എന്റെ പ്രിയകൂട്ടുകാരി...
സൗഹൃദച്ചെപ്പിനുള്ളില്‍ പൊന്നുപോലെ സൂക്ഷിക്കുന്ന ഒരു കവിത.. പ്രിയ കൂട്ടുകാരി നിനക്കായി ഈ കവിത ഒരിക്കല്‍ കൂടി സമ്മാനിക്കുന്നു.. ........................................എന്റെ പ്രിയകൂട്ടുകാരി.................................................... വിദ്യാലയമെനിക്കു നല്കിയ സമ്മാന- മൊന്നുണ്ടതെന്‍ പ്രിയ കൂട്ടുകാരി !! സ്നേഹിച്ചു ഞാനവളെയെന്‍ ഹൃത്തില്‍ വിരിഞ്ഞൊരാ പനിനീര്‍പുഷ്പമതായ്.. സൗഹൃദമെന്നാല്‍ എനിക്കു നീയും നിനക്കു ഞാനും എന്നോ,രതിരോ തീര്‍ത്തു ഇരുമനവും.. അവളോ മന്ത്രിച്ചുയെന്‍ കാതുകളിലവള്‍തന്‍ സുഖദു:ഖങ്ങളൊക്കെയാ കല്പ്പടവുകളില്! പിണങ്ങിപ്പിരിഞ്ഞ ഞങ്ങളിണങ്ങി ചേര്‍ന്ന പരിഭവങ്ങള്‍ക്കും സാക്ഷിയായാ കല്‍പ്പടവുകള്‍.. അറിയാതെ സ്നേഹിച്ചുപോയി ഞങ്ങളതിനേയും പിരിയാനാവാത്തപോല്‍..!! കളിചിരിയിലവളോ കൂട്ടുകാരിയായ്... ദു:ഖങ്ങളില്‍ സ്വാന്തനമവള്‍മാത്രമായ്!! വേനലിലാല്‍മരം തണല്‍ വിരിച്ചീടവെ സൗഹൃദക്കൂട്ടായ്മ,യാല്‍മരത്തിന്‍ കീഴിലായ്.. പടവുമാല്‍മരവും കുഞ്ഞിളംകാറ്റുമായി കാലം പോകുന്നതറിയാതുല്ലസിച്ചൊരാനാളുകള്‍.. വിദ്യാലയം വിട്ടിറങ്ങുന്ന വേളയിലവരെ പിരിഞ്ഞതില്‍ മനംനൊന്തിതെത്രയോ!! ...

Comments