പൂവുകള്‍ കൊഴിയുമ്പോള്‍...


























           

      കാറ്റാടിമരങ്ങള്‍ കാറ്റില്‍ ചൂളം വിളിക്കുന്ന കലാലയത്തിന്റെ മുറ്റത്തു കൂടി നടന്നു നീങ്ങുമ്പോള്‍ മുഖത്ത് പാറിക്കളിക്കുന്ന മുടികളെ മാടിയൊതുക്കുവാന്‍ അവള്‍ക്കു സാധിച്ചില്ല. ഇതിനു മുമ്പ് ഈ വഴിയിലൂടെ അവള്‍ ഒറ്റയ്ക്ക് നടന്നിട്ടില്ല. അപ്പോഴെല്ലാം അവളെ കളിയാക്കിയും സാന്ത്വനിപ്പിച്ചും തമാശകള്‍ പറഞ്ഞും എന്നും അവള്‍ക്കൊരു കൂട്ടായി അവന്‍ ഉണ്ടായിരുന്നു. പരസ്പരം പറയാതെ അവര്‍ തമ്മില്‍ അറിഞ്ഞിരുന്നു. ഒരിക്കലും ആ മനസിലാക്കല്‍ വാക്കുകളില്‍ ഉണ്ടായിരുന്നില്ല, അത് മനസില്‍ മാത്രമായിരുന്നു.

     
     അന്ന് ആ കലാലയത്തിന്റെ ഇടനാഴികളിലും, മുറ്റത്തെ ചെമ്പകമരത്തിന്റെ ചുവട്ടിലും അവന്റെ കവിതകള്‍ കൊണ്ട് നിറഞ്ഞിരുന്നു. അതിന്നും മുഴങ്ങിക്കേള്‍ക്കുന്നതായി അവള്‍ക്കു തോന്നി. കവിതകളുടേയും തന്റേയും മാത്രം സുഹൃത്തായി താന്‍ കരുതിയിരുന്ന അവന്‍ മരണത്തിന്റെ കൂടി സുഹൃത്തായിരുന്നുവെന്ന് അവള്‍ക്ക് അറിയാന്‍ സാധിച്ചിരുന്നില്ല.

         
          വര്‍ഷങ്ങളും, അവനും കടന്നുപോയിട്ട് ഏറെയായെങ്കിലും അതിന്റെ ഓര്‍മകള്‍ അവളില്‍ ഇന്നും മായ്ക്കാതെ കാലം നില്‍ക്കുന്നു. നിറയുന്ന കണ്ണുകള്‍ വഴികളെ മറച്ചപ്പോള്‍ അവള്‍ അവന്റേയും തന്റേയും പ്രിയപ്പെട്ട ചെമ്പകത്തണലില്‍ ഇരുന്നു. കണ്ണുകളൊപ്പുവാന്‍ ഉയര്‍ത്തിയ അവളുടെ കൈകളിലേക്ക് കാറ്റ് 'ഒരു ചെമ്പകപ്പൂവ്' എറിഞ്ഞിട്ടുകൊടുത്തു.



















സേതുലക്ഷമി രൂപേഷ്
പാലക്കാട്‌

Comments

Popular posts from this blog

എന്റെ പ്രിയകൂട്ടുകാരി...

പെണ്ണിനെന്നും പോരാട്ടമാണ് !

ജീവിക്കാൻ മറക്കുന്ന മനുഷ്യർ!