കാമുകന്‍ കൊലയാളിയാവുമ്പോള്‍...!??!!
പ്രണയമാണു വിഷയം- പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ തലങ്ങും വിലങ്ങും വെട്ടിക്കൊലപ്പെടുത്തുന്നു !! മുഖത്ത് ആസിഡ് ഒഴിക്കുന്നു ! കാറിടിപ്പിച്ച് കൊല ചെയ്യാന്‍ ശ്രമിക്കുന്നു!! രക്ഷിക്കാന്‍ ചെന്നവരേയും ഉപദ്രവിക്കുന്നു.!! എവിടേക്കാണീ പോക്ക്??!!
ഒരു പെണ്‍കുട്ടി തന്റെ ഇഷ്ടം നിരസിച്ചാല്‍ അവളെ കൊന്നു തള്ളണമെന്ന ധാര്‍ഷ്ട്യം ഇവര്‍ക്കെങ്ങിനെ ഉണ്ടായി? സെക്യൂരിറ്റി ജീവനക്കാരനെ കാറിടിപ്പിച്ച് കൊന്ന സംഭവം ഞെട്ടലോടെയാണ് ലോകം അറിഞ്ഞത്. അതിനു തൊട്ടുപുറകെയാണ് കാമുകന്മാരുടെ മൃഗീയ സ്വഭാവം എന്നല്ല പൈശാചിക രൂപം വീണ്ടും വീണ്ടും മാധ്യമങ്ങളിലൂടെ ജനമറിയുന്നത്.പെണ്‍കുട്ടികളുടെ ചതിയോ വഞ്ചനയോ ആവാം ചിലപ്പോള്‍ ഈ ആക്രമണങ്ങള്‍ക്കു പിന്നില്‍ എന്നു കരുതുന്നവരും കുറവല്ല.. പ്രണയത്തിനിപ്പോള്‍ വഞ്ചനയുടെ നിറമായോ? പോക്കറ്റിലെ പൈസ തീരുന്നതിനനുസരിച്ച് ഗുഡ് ബൈ പറഞ്ഞകലുന്ന പെണ്‍കുട്ടികളും കുറവല്ല. എന്നിരുന്നാല്‍ തന്നെ അതിനുള്ള മറുപടി അരുംകൊലയാണെന്ന് കരുതാനാവില്ല.
ഒരു പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തിലാണെന്നു പറയുന്നതും, ആ പേരില്‍ കൂട്ടുകാര്‍ക്കു മുന്നില്‍ വീമ്പടിക്കുന്നതും, അവള്‍ താന്‍ പറയുന്നതെല്ലാം അനുസരിക്കുമെന്ന സൂചനകള്‍ നല്‍കുന്ന ഫോട്ടോകളും വീഡിയോകളും കൂട്ടുകാരെ കാണിക്കുന്നതും, അഥവാ അവള്‍ പ്രണയത്തില്‍ നിന്നു പിന്മാറിയാല്‍ ആ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിക്കുന്നതും, അതല്ലെങ്കില്‍ നിഷ്ഠൂരം കൊല ചെയ്യുന്നതും, അതുമല്ലെങ്കില്‍ മറ്റൊരാളെ വിവാഹം ചെയ്ത് സമാധാനത്തോടെ ജീവിക്കുന്ന അവള്‍ക്കരികിലേക്ക് മിസ്സ്‌കോളുകളായും മെസ്സേജുകളായും എത്തി ഭീക്ഷണിപ്പെടുത്തുന്നതും- ഇവരെയാണോ നിങ്ങള്‍ കാമുകന്മാര്‍ എന്നു വിളിക്കുന്നത്? ഇതിനെ പ്രണയമെന്നു വിളിക്കാനാവുമോ? ഇതു കാമം മാത്രമാണ് ഇവരെ കാമുകന്മാര്‍ എന്നല്ല, കാമവെറിയന്മാര്‍ എന്നാണ് വിളിക്കേണ്ടത്.
ആശിച്ചത് കിട്ടിയില്ലെങ്കില്‍ കൈയിലുള്ളത് വലിച്ചെറിയുന്ന പിടിവാശി പിഞ്ചു കുഞ്ഞുങ്ങളുടേതാണ്. പ്രായം എത്രയായിട്ടും ആ സ്വഭാവം നിങ്ങള്‍ക്കു തിരുത്താനായില്ലയെങ്കില്‍ അതിനു കാരണക്കാര്‍ നീയും നിന്റെ മാതാപിതാക്കളും മാത്രമാണ്. മാനുഷിക പരിഗണനയോ സാമൂഹിക മൂല്യങ്ങളോ നീ നിഷേധിക്കുകയാണെങ്കില്‍ ഇവയ്ക്കൊന്നിനും നീയും അര്‍ഹനല്ല.
ജീവിതത്തില്‍ അരുതെന്ന വാക്ക് പലപ്പോഴും കേള്‍ക്കേണ്ടി വരും. അതിനെതിരെ നമുക്കേവര്‍ക്കും പരിഭവവുമുണ്ടാവും. എങ്കിലും ആ വാക്ക് ഉരുവിടുന്നവരെ ഇല്ലായ്മ ചെയ്യാനോ ഒരു തുണ്ടു കയറില്‍ ജീവനൊടുക്കാനോ നമുക്കൊരിക്കലും സാധിക്കില്ല. അഥവാ അങ്ങിനെ ചെയ്യുന്നതുകൊണ്ട് നമുക്കും അവര്‍ക്കും നഷ്ടം മാത്രമാണ് ഉണ്ടാവുന്നത്. മുന്‍കോപവും എടുത്തുചാട്ടവും നിങ്ങളെ കൊലയാളികളാക്കുന്നുവെങ്കില്‍ അതിനു പിന്നിലെ യഥാര്‍ത്ഥ കുറ്റക്കാര്‍ നിങ്ങളുടെ മാതാപിതാക്കളാണ്.! 'വളര്‍ത്തുദോഷം' എന്ന ഓമനപ്പേരിട്ടു വിളിക്കാം നമ്മുക്കീ അപരാധത്തെ!!!
മാതാപിതാക്കളെ നിങ്ങളുടെ കൈപ്പിഴകളാണ് ഇന്നു നിങ്ങളുടെ മകനോ മകളോ സമൂഹത്തില്‍ മറ്റൊരാളുടെ ജീവന്‍ അപഹരിക്കുന്നതും മുറിവേല്‍പ്പിക്കുന്നതും!! പ്രണയത്തിന്റെ ചതിക്കുഴികളൊരുക്കി കാത്തിരിക്കുന്ന കാമക്കൊതിയന്മാര്‍, അവരിലൊരാള്‍ നിങ്ങളുടെ മകനാണ്! അതേ ചതിക്കുഴികളില്‍ മലര്‍ന്നടിച്ചു വീഴുന്നത് നിങ്ങളുടെ മകളാണ്! തിരക്കേറിയ ജീവിതത്തില്‍ എന്നും അല്‍പ്പസമയം നിങ്ങള്‍ അവര്‍ക്കായി മാറ്റി വയ്ക്കുകയാണെങ്കില്‍, അങ്ങനെ അവരുടെ ഇഷ്ടങ്ങളും സ്വപ്‌നങ്ങളും തിരിച്ചറിയുകയാണെങ്കില്‍, നേരായ മാര്‍ഗ്ഗങ്ങളിലൂടെ മാത്രം ആ സ്വപ്‌നം നേടിയെടുക്കുവാന്‍ അവര്‍ക്കൊപ്പം നില്ക്കുകയോ അതല്ലെങ്കില്‍ അക്കാര്യം അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുകയോ ചെയ്യുകയാണെങ്കില്‍ ഇത്തരം വിപത്തുകളില്‍ നിന്നു രക്ഷപെടാവുന്നതേയുള്ളൂ.. ഒപ്പം മാനുഷിക പരിഗണനയും സാമൂഹികമൂല്യങ്ങളും അവരെ പഠിപ്പിക്കുകയും ചെയ്യേണ്ട കര്‍ത്തവ്യം നിങ്ങളുടേതാണ്. നിങ്ങള്‍ മാറ്റി വയ്ക്കാത്ത ആ സമയമാണ് ഇന്ന് പല പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും ജീവനെടുക്കുന്നത്........ !!!!
ഒരു കാര്യം കൂടി, യഥാര്‍ത്ഥ പ്രണയം ഇന്നും ഇവിടെ ജീവിക്കുന്നുണ്ട്. അതില്‍ പിടിച്ചുപറിക്കലോ അടിച്ചേല്‍പ്പിക്കലോ ഇല്ല.. സ്‌നേഹിച്ച പെണ്ണിനെ സ്വന്തമാക്കാന്‍ ചങ്കൂറ്റമുള്ള കാമുകന്മാര്‍ ഇവിടുണ്ട്. എന്നാല്‍ അത് അവളുടേയും ഇഷ്ടത്തോടെയും അംഗീകാരത്തോടെയും ആയിരിക്കും എന്നു മാത്രം ....!!!!!! പ്രണയം സത്യമെങ്കില്‍ അതെന്നും നിലനില്‍ക്കും. അതെ, പ്രണയത്തിനു വേണ്ടി ജീവിച്ചോളൂ... പക്ഷെ ഒരിക്കലും പ്രണയത്തിനു വേണ്ടി കൊല്ലരുത്....! സ്വയംഹത്യയുമരുത്..!!

Comments
എന്നാല്‍ അതൊരു കൊലപാതകം വരെ എത്തിയതല്ലേ നാം കാണുന്നത്. വിട്ടുകൊടുക്കാനുള്ള മനസ്സ് അവനുണ്ടായിരുന്നുവെങ്കില്‍ ഒരു ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു...