രാവിന്‍ നിലാസ്വപ്‌ന....


രാവിന്‍ നിലാസ്വപ്‌നശീതളഛായയില്‍
ഒരു നറുപുഷ്പമായ് നീ ഉതിര്‍ന്നു...
മധുരമാം കനവുകള്‍ മിന്നിമാഞ്ഞീടുന്ന
മനസ്സിന്റെ തന്ത്രിയില്‍ വീണമീട്ടി... (2)   (രാവിന്‍....)


പുലര്‍ക്കാലമേകുന്നോരനുപമസംഗീതം
ഒരു മന്ദസ്മിതമായി അലിഞ്ഞുചേര്‍ന്നു (2)
ഓര്‍മ്മതന്‍ മുത്തുകള്‍ പൊന്‍നൂലില്‍ കോര്‍ത്തിടാന്‍
വെറുതെയീ രാവുകള്‍ തേങ്ങീടുന്നു
ഒരു പദനിസ്വനം പോലെ.....         (രാവിന്‍...

ഉഷസന്ധ്യമൂളുന്ന ഹൃദയമാം രാഗങ്ങള്‍
നറുമണിതിങ്കളായ് പെയ്‌തൊഴിഞ്ഞു (2)
സാന്ദ്രമാം സംഗീത ഋതുമന്ത്രവീണതന്‍
തുടിയിലെ നാദമായ് നീയണഞ്ഞു..
ഒരു നറു സ്പന്ദനം പോലെ....       (രാവിന്‍......


അഞ്ജലി അനീഷ്
എറണാകുളം



Comments

Popular posts from this blog

എന്റെ പ്രിയകൂട്ടുകാരി...

പെണ്ണിനെന്നും പോരാട്ടമാണ് !

ജീവിക്കാൻ മറക്കുന്ന മനുഷ്യർ!