കുറുമ്പും കാര്യവും
ഇന്നലെകളുടെ ചിന്തകളിലാണോ നാം ജീവിക്കുന്നത്..!? ഇന്നിന്റെ ആവശ്യങ്ങള്‍ക്കു പുറകെ പായുമ്പോള്‍ നമുക്ക് നഷ്ടമാവുന്നത് ഒരുപക്ഷേ ഇന്നലെകളുടെ നന്മകളാവാം. ആ നന്മകള് തിരിച്ചറിയാന്‍ ഒരു അലപം സമയം മാറ്റി വയ്ക്കാന്‍ നാം ശ്രമിക്കേണ്ടതല്ലേ!? അതെ, ഓര്‍മിക്കപ്പെടേണ്ടത് ഓര്‍മിക്കപ്പെടണം..
ഉള്‍ക്കൊള്ളേണ്ടത് ഉള്‍ക്കൊള്ളണം..
'കുറുമ്പും കാര്യവും' - പേരു സൂചിപ്പിക്കുന്ന പോലെ നമ്മുടെ ജീവിതത്തിലെ ഗൃഹാതുരത്വം തുളുമ്പുന്ന ചില നുറുങ്ങുകള്‍ ഓര്‍ത്തെടുക്കാനും സമൂഹത്തില്‍ അരങ്ങേറുന്ന നല്ലതും ചീത്തയുമായ സംഭവങ്ങളെ കുറിച്ചുള്ള വ്യകതമായ അഭിപ്രായം രേഖപ്പെടുത്താനുമുള്ള ശ്രമമാണിത്.
തെറ്റുകളും കുറവുകളും കണ്ടെത്തുവാനും അതു തിരുത്തുവാനും നിങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ മുന്നോട്ടുള്ള യാത്ര ഏറെ സുഗമമാവും.മുന്നോട്ടുള്ള വഴിയില്‍ നിങ്ങളുടെ ഏവരുടേയും പൂര്‍ണ്ണമായ സഹകരണം പ്രതീക്ഷിക്കുന്നു...
നന്ദി
Comments