അമ്പാടിക്കണ്ണന്..
അമ്പാടിക്കണ്ണന്....
കുറുമ്പും കാര്യവും എന്ന ബ്ലോഗിന്റെ എല്ലാ വായനക്കാര്‍ക്കും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും വിഷു ആശംസിക്കുന്നു..
ഈ ആണ്ടു പിറവിയില്‍ പഴയൊരു കവിതയിലൂടെയാണ് കുറുമ്പും കാര്യവും വിഷു ആഘോഷിക്കുന്നത്. വര്‍ഷങ്ങള്‍ എത്ര മുന്നോട്ടു പോയാലും പിന്നോട്ട് പോയാലും കള്ളക്കണ്ണന്റെ മായാവലയത്തിലാണ് ഭകതരെന്നും..
പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ണനെക്കുറിച്ചെഴുതിയ ചില വരികളാണ് താഴെ കൊടുത്തിരിക്കുന്നത്-സ്‌കൂള്‍ പഠനക്കാലത്ത് കുത്തിക്കുറിച്ചതാണീ വരികള്‍...
നന്ദഗോപാല കൃഷ്ണാ മുകുന്ദാ..
എന്‍ കൃഷ്ണാ ജനപ്രീയ..
നീലവര്‍ണ്ണാ നീ ഭവാനീശ്വരന്‍,
താമരക്കണ്ണാ നീ എന്നില്‍ വസിപ്പൂ..
ഭൂമിനാഥാ നിന്‍ ചൈതന്യം,
എന്‍ ചേതനയില്‍ തുളുമ്പുന്നു..
രോഹിണീ നക്ഷത്രപുത്രാ,
വസുദേവ നന്ദനാ,
നന്ദഗോപാല കൃഷ്ണാ മുകുന്ദാ..
കമലനേത്രാ നമോസ്തുതേ....


Comments