സെല്‍ഫിപ്പിള്ളേര്‍ - ഒരു ആക്ഷേപഹാസ്യം
നമ്മുടെ പ്രധാനമന്ത്രി ആരെന്നു ചോദിച്ചാല്‍ വാ അങ്ങു പൊളിക്കും. പോട്ടെ മുഖ്യമന്ത്രി ആരെെങ്കിലും ഒന്നു പറയാമോ പിള്ളേരേ.... പിന്നെ നിങ്ങളൊക്കെ എന്തിനാ പഠിക്കണേ?!!
ഇതാരോടാണ് ചോദ്യം എന്നാണോ, നമ്മുടെ 'സെല്‍ഫിപ്പിള്ളേരോടാ'....... !! പറഞ്ഞിട്ടെന്താ മാഷേ.. ഒരു വടക്കന്‍ സെല്‍ഫിയിലെ സെല്‍ഫിക്കുട്ടന്‍ അപേക്ഷ പോലും പൂരിപ്പിക്കാനാവാതെ ബാങ്കില്‍ നിന്നത് കണ്ടില്ലേ.. അതാണ് ഇപ്പോഴത്തെ അവസ്ഥ....................!
ഒന്നുമൊട്ട് അറിയില്ലതാനും.. എങ്കിലും അഹങ്കാരത്തിനൊരു കണക്കുമില്ല.........!! എന്നാലും പിള്ളേര് പാവങ്ങളാട്ടോ.. കോട്ടയത്തൊരു വീട്ടമ്മ ട്രെയിന്‍ തട്ടി മരിക്കുന്നത് തല്‍സമയം ബുദ്ധിപൂര്‍വ്വം മൊബൈലില്‍ പകര്‍ത്താന്‍ അവര്‍ക്കായി..! അഭിനന്ദിക്കാതെ വയ്യ...............!!!!
വേലയും കൂലിയും ഒന്നുമാവണേ മുമ്പായിരുന്നു പഴയകാല പ്രണയങ്ങള്‍ പലതും പൂത്തു തളിര്‍ത്തത്, ഇന്നാണ് രസം..!! പ്രണയം തുടങ്ങുന്നത് നഴ്‌സറിയിലാണ്!! മ്മ്‌ടെ സെല്‍ഫിപ്പിള്ളേരുടെ ഒരു കാര്യം..........!!
അതെങ്ങിനാ, സ്‌ക്രീനിലെ സെല്‍ഫിപ്പിള്ളേര് മുറ്റാാ.. !!! ഇത്തിരിപ്പോന്ന നായകന്‍ കിങ് ഖാന്‍ സ്‌റ്റൈലോടു കൂടി എല്‍ കെ ജി പെണ്‍കുട്ടിയുടെ മുമ്പില്‍ അങ്ങു കൈയും വിരിച്ച് നിന്നാലുണ്ടല്ലോ എന്റെ മാഷുമ്മാരെ............ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂല..................!!!!!!!!!!!! തട്ടം ഇട്ടാലും ഇല്ലേലും ശരി, ഓള്‍ വീഴും മാഷേ.............. !!!
അതൊന്നുമല്ല മാഷേ രസം, ഒരു പെണ്‍കുട്ടിക്ക് മുന്നില്‍ ചെന്ന് നിന്ന് ധൈര്യത്തോടെ ഇഷ്ടം പറയാനൊന്നും സെല്‍ഫിപ്പിള്ളേര്‍ക്കാവില്ല. ആരോടും പറയില്ലേല്‍ അവരു പറയൂട്ടോ കാരണം- മുട്ടു കൂട്ടിയിടിക്കൂന്ന്....... !!!!! അതുകൊണ്ട് തന്നെ ഇപ്പോള്‍ വാട്‌സ് ആപ്പിലും വൈബറിലുമൊക്കെയാ മ്മടെ സെല്‍ഫിപ്പിള്ളേര് പ്രണയം പറയണതും ഗുഡ് ബൈ പറയണതും. അവളുമാരുടെ അടി ഭയക്കേണ്ടല്ലോ...!!!! ഒരു ചമ്മലുമില്ലാതെ അവതരിപ്പിക്കുകയുമാവാം.
പിന്നെയുമുണ്ടെട്ടോ,സെല്‍ഫിപ്പിള്ളേരുടെ തമാശകള്‍.. ഇംഗ്ലീഷ് കൂട്ടിവായിക്കാനറിയില്ലെങ്കിലും വാട്ട്‌സ് ആപ്പിലും ഫെയ്‌സ് ബുക്കിലുമൊക്കെയായി മംഗ്ലീഷിലൊരു പിടിത്തമുണ്ട്.......!!!!!!!!! മ്മടെ സെല്‍ഫിപ്പിള്ളേര്‍ ജയിച്ചാല്‍ കൂടെ നില്‍ക്കും.. തോറ്റാലോ ചാണകം വാരിയെറിയും...!!.. അത് നമ്മുടെ പാവം ക്രിക്കറ്റ് ടീം മനസിലാക്കിയത് കഴിഞ്ഞ വേള്‍ഡു കപ്പോടെയാണ്.......!!
മഹാനടന്‍ ഗാനമേള നടത്തി പൊളിഞ്ഞപ്പോ, സെല്‍ഫിപ്പിള്ളേര് സോഷ്യല്‍ മീഡിയാ വഴി അങ്ങ് ആക്രമിച്ചു. നായകന്റെ നെഞ്ചൊന്നു കീറിയെങ്കിലും പുള്ളി പണം തിരിച്ചു കൊടുത്തു. അതിപ്പോ പാവം കായികതാരങ്ങള്‍ക്ക് നല്‍കാനും തീരുമാനിച്ചു. ആരുടെ അമ്മയെ ചീത്തവിളിച്ചിട്ടാണെങ്കിലും സെല്‍ഫിപിള്ളേര്‍ പ്രതികരിക്കും....!
എങ്ങിനുണ്ട് മാഷേ മ്മടെ സെല്‍ഫിപ്പിള്ളേര്????!!!! ഇങ്ങള് പറ.....

Comments