എന്തൊരു പതനം !!!
എന്തൊരു പതനം !!!
മലയാള മനോരമയില്‍ എഡിറ്റോറിയല്‍ തുടങ്ങിയത് ഇങ്ങനെ ഒരു വാക്യത്തോടെയായിരുന്നു. പതനങ്ങള്‍ സംഭവിക്കുന്ന മേഖല കൃത്യമായും ഇതില്‍ പരാമര്‍ശിക്കുന്നുമുണ്ട്.
'നമ്മുടെ പൊതുപ്രവര്‍ത്തന രംഗം'
കുറച്ചു കാലം മുമ്പ് വരെ അന്യന്റെ സ്വകാര്യതയിലേക്കും അടുക്കള രഹസ്യങ്ങളിലേക്കും ക്യാമറ വയ്ക്കുവരാണ് മാധ്യമ പ്രവര്‍ത്തകരെന്ന് ഒരു കൂട്ടം രാഷ്ട്രീയ നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.
കാലം മാറി, കോലവും മാറി
ഇന്ന് ക്യാമറ വയ്ക്കലും ഫോണ്‍ കോള്‍ ചോര്‍ത്തലും രാഷ്ട്രീയക്കാര്‍ തന്നെ ഏറ്റെടുത്തു. തെളിവുകള്‍ പിന്നീട് മാധ്യമങ്ങള്‍ക്കു കൈമാറുന്ന രീതിയിലെത്തി. ഏറ്റവുമൊടുവില്‍ പരസ്പരം കുറ്റപ്പെടുത്തലും തെളിവുകള്‍ വെളിപ്പെടുത്തലും രാഷ്ട്രീയക്കാര്‍ തന്നെ ഏറ്റെടുക്കുമ്പോഴും സത്യവും മിഥ്യയും തിരിച്ചറിയാന്‍ സാഥാരണക്കാരെപ്പോലെ മാധ്യമങ്ങളും കുഴഞ്ഞു പോകുന്നു.
പതനം, അധ:പതനം - ഇതില്‍ കൂടുതല്‍ എന്തു പറയാന്‍?!!
പി സി നീതു
തൃശ്ശൂര്‍


Comments
അങ്ങിനെ ഒരിക്കലും കാണാന്‍ സാധിക്കില്ല, ശുദ്ധ വിവരക്കോടാണിത്. മുന്നേ പോകുന്നവരെ ചെളിവാരിയെറിഞ്ഞും കുതികാല് വെട്ടിയും വീഴ്ത്താനുള്ള ശ്രമം മാത്രമാണ് ഇപ്പോള്‍ നമ്മുടെ പൊതു പ്രവര്‍ത്തന രംഗത്ത് കാണാനാവുന്നത്. നിന്നെ ചീത്തയെന്നു ചിത്രീകരിക്കുന്നതുകൊണ്ടോ തെളിയിക്കുന്നത് കൊണ്ടോ ഞാന്‍ നന്നാവുമോ...! സ്വയം നന്നാവാനല്ലേ ആദ്യം ശ്രമിക്കേണ്ടത്. അന്യന്റെ നേരെ ഒരു വിരള് ചൂണ്ടുമ്പോള്‍ മറ്റു വിരലുകളെല്ലാം നമ്മുക്ക് നേരെ ആവുമെന്ന് പറഞ്ഞത് വിസ്മരിച്ചാലും നിഷേദിക്കാനാവില്ല. !
ഓരോരുത്തര്‍ക്കും ഓരോ ജോലിയാണ്. മാധ്യമ പ്രവര്‍ത്തകരുടെ ജോലി ചെയ്യാന്‍ അവര്‍ക്കറിയാം.. അതില്‍ ആരും കൈ കടുത്തിയിട്ട് കാര്യമില്ല. പൊതു പ്രവര്‍ത്തകര്‍ പൊതുപ്രവര്‍ത്തന രംഗത്ത് മികവു തെളിയിക്കുകയാണ് വേണ്ടത്. പാവം പ്രജകളെ വിഡ്ഢികളാക്കികൊണ്ട് നിങ്ങള്‍ പരസ്പരം ചെളി വാരിയെറിഞ്ഞ് എങ്ങോട്ടാണ് പോകുന്നത്. ഇങ്ങനെ സമയം പാഴാക്കുന്ന ഒരാളും പൊതുപ്രവര്‍ത്തകര്‍ എന്ന പദവിക്ക് അര്‍ഹരല്ല.
ജനങ്ങളെ സേവിക്കുന്ന ജനക്ഷേനത്തിനായി മാത്രം പ്രവര്‍ത്തിക്കുന്ന ജനനായകരെയാണ് നമ്മുക്ക് ഇനി വേണ്ടത്. അല്ലെങ്കില്‍ ഇപ്പോള്‍ ചെളിയിലാണ്ടു കിടക്കുന്ന സംസ്കാരസമ്പന്നര്‍ എന്ന വിളിപ്പേര് വീണ്ടെക്കാനാവില്ല. !
കഷ്ടം തന്നെ !!!!