വാര്‍ദ്ധക്യം ഒറ്റപ്പെടുമ്പോള്‍









നമ്മളില്‍ ചിലരെ സംബന്ധിച്ച് വാരാനിരിക്കുന്ന ഒരു കാലം മാത്രമാവും വാര്‍ദ്ധക്യം. എന്നാല്‍ ചിലരാവട്ടെ വാര്‍ദ്ധക്യം സമ്മാനിക്കുന്ന ഒറ്റപ്പെടലുകളിലും പരാതിയോ പരിഭവമോയില്ലാതെ ജീവിക്കുകയാണ്. നാളെ ചിലപ്പോള്‍ നമ്മുടെ അവസ്ഥയും ഇതാകില്ലെന്ന് ആരു കണ്ടു?!! വര്‍ഷങ്ങള്‍ക്കു മുമ്പ് കുത്തിക്കുറിച്ച ഒരു കവിതയിലെ കുറച്ച് വരികളാണ് താഴെ കൊടുക്കുന്നത്. ഒരുപാടു ചര്‍ച്ചകള്‍ക്കൊടുവിലും സമൂഹത്തിന് വാര്‍ദ്ധക്യത്തോടുള്ള കാഴ്ചപ്പാട് മാറിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഈ വരികള്‍ ഇന്നും ഓര്‍മ്മിക്കപ്പെടേണ്ടതാണ്.



 ഒരു നാള്‍ എന്‍ പ്രിയമക്കളരുള്‍ ചെയ്തു;
''അമ്മേ പോകുന്നു, ദൂരേയ്ക്കു പോകുന്നു,
ഇനിയവിടമാണു ഞങ്ങള്‍ക്കു ലോകം!!'
കൈവിട്ട രക്തബന്ധങ്ങളെവിടേക്കോ മറയവെ,
പേരക്കിടാങ്ങള്‍ തന്‍ കളിപ്പാട്ടം വേദനയാകവെ,
നാലു ചുവരുകള്‍ക്കിടയിലായി രണ്ടാത്മാക്കള്‍
നഷ്ടങ്ങളെണ്ണിയെണ്ണി വേദനിച്ചുരുകവെ,
വാര്‍ദ്ധക്യമേ, നീയിത്ര ക്രൂരനെന്നറിഞ്ഞിരുന്നില്ല ഞാന്‍ !!

Comments

Prennoy said…
എത്ര മക്കളുണ്ട്???? 5ആണേല്‍ 5 മണിക്കൂര്‍... 10 ആണേല്‍ 10...... മോര്‍ച്ചറിയില്‍ മരവിച്ച് കിടക്കേണ്ട ദെെര്‍ഘ്യം കൂട്ടാം......!!!
Prennoy said…
എത്ര മക്കളുണ്ട്???? 5ആണേല്‍ 5 മണിക്കൂര്‍... 10 ആണേല്‍ 10...... മോര്‍ച്ചറിയില്‍ മരവിച്ച് കിടക്കേണ്ട ദെെര്‍ഘ്യം കൂട്ടാം......!!!
പറഞ്ഞത് എത്രയോ ശരി!!

വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ മറന്നു ജീവിക്കുന്നവരാണ് കൂടുതലും...
തന്റെ സുഖം മാത്രമാണ് പലരുടേയും വിഷയം.
അന്നു കൈപിടിച്ച് പിച്ചവപ്പിച്ച ആ മാതാപിതാക്കളെ അറപ്പോടെയും വെറുപ്പോടെയും നോക്കുന്നതെങ്ങിനെ എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

Popular posts from this blog

എന്റെ പ്രിയകൂട്ടുകാരി...

പെണ്ണിനെന്നും പോരാട്ടമാണ് !

ജീവിക്കാൻ മറക്കുന്ന മനുഷ്യർ!