Posts

ആ തേങ്ങല്‍ നിങ്ങള്‍ കേട്ടുവോ ?!

Image
ഒറ്റപ്പെടുത്തലുകളും ഒഴിവാക്കലുകളും അനുഭവിക്കപ്പെടുന്ന വൃദ്ധജനതയുടെ നൊമ്പരങ്ങള്‍.... നാളെ നമ്മുടെ അവസ്ഥ ഇതിനേക്കാള്‍ പരിതാപകരമായേക്കാം.. എന്നിരുന്നാലും കൈപിടിച്ചു നടത്തിയവര്‍ക്ക് കൈത്താങ്ങാവേണ്ടവരല്ലേ നാം ഓരോരുത്തരും...! നിഷ്‌കളങ്കമായ സ്‌നേഹം തട്ടിത്തെറിപ്പിക്കുകയല്ലേ, നമ്മളില്‍ പലരും? നൊന്തുപെറ്റ മാതാവിനെ മറന്നു ജീവിക്കുന്നതെങ്ങിനെ? അഛ്ചനോടുള്ള ഭയവും ബഹുമാനവും മാറി വെറുപ്പും ബാധ്യതയുമാവുന്നതെങ്ങിനെ? അമ്മ വേലക്കാരിയും അഛ്ചന്‍ കാവല്‍ക്കാരനുമാവുന്നതെങ്ങിനെ? ഉത്തരം ലഭിക്കാത്ത കുറെയേറെ ചോദ്യങ്ങള്‍ നമ്മുടെ മനസ്സില്‍ മിന്നിമായുമ്പോളും എവിടെയോ ഒരു അമ്മ തേങ്ങുകയാണ്...! സ്വന്തമെന്നു കരുതി നെഞ്ചോടുചേര്‍ത്ത മക്കളെ ഒരു നോക്കു കാണാനാവാതെ...! അതെ, ശൈശവത്തിന്റെ നൈര്‍മല്യമുള്ള ഒരു വാര്‍ദ്ധക്യമാവട്ടെ നമുക്കായി കാത്തിരിക്കുന്നത്..!! കൈത്താങ്ങാവാന്‍ കരുതലിന്റെ കരമാവട്ടെ മക്കള്‍..!! വാര്‍ദ്ധക്യം ഒറ്റപ്പെടുമ്പോള്‍...! ഇടവപ്പാതിതന്‍ തോര്‍ന്നിടാത്തൊരാവെണ്‍- മഴത്തുള്ളികളെന്‍ ജന്മദിിനങ്ങളോരോന്നായ് ആഘോഷിച്ചാനന്ദിപ്പതു കണ്ടു ഞാന്‍ ..!               ...

പൂവുകള്‍ കൊഴിയുമ്പോള്‍...

Image
                  കാറ്റാടിമരങ്ങള്‍ കാറ്റില്‍ ചൂളം വിളിക്കുന്ന കലാലയത്തിന്റെ മുറ്റത്തു കൂടി നടന്നു നീങ്ങുമ്പോള്‍ മുഖത്ത് പാറിക്കളിക്കുന്ന മുടികളെ മാടിയൊതുക്കുവാന്‍ അവള്‍ക്കു സാധിച്ചില്ല. ഇതിനു മുമ്പ് ഈ വഴിയിലൂടെ അവള്‍ ഒറ്റയ്ക്ക് നടന്നിട്ടില്ല. അപ്പോഴെല്ലാം അവളെ കളിയാക്കിയും സാന്ത്വനിപ്പിച്ചും തമാശകള്‍ പറഞ്ഞും എന്നും അവള്‍ക്കൊരു കൂട്ടായി അവന്‍ ഉണ്ടായിരുന്നു. പരസ്പരം പറയാതെ അവര്‍ തമ്മില്‍ അറിഞ്ഞിരുന്നു. ഒരിക്കലും ആ മനസിലാക്കല്‍ വാക്കുകളില്‍ ഉണ്ടായിരുന്നില്ല, അത് മനസില്‍ മാത്രമായിരുന്നു.            അന്ന് ആ കലാലയത്തിന്റെ ഇടനാഴികളിലും, മുറ്റത്തെ ചെമ്പകമരത്തിന്റെ ചുവട്ടിലും അവന്റെ കവിതകള്‍ കൊണ്ട് നിറഞ്ഞിരുന്നു. അതിന്നും മുഴങ്ങിക്കേള്‍ക്കുന്നതായി അവള്‍ക്കു തോന്നി. കവിതകളുടേയും തന്റേയും മാത്രം സുഹൃത്തായി താന്‍ കരുതിയിരുന്ന അവന്‍ മരണത്തിന്റെ കൂടി സുഹൃത്തായിരുന്നുവെന്ന് അവള്‍ക്ക് അറിയാന്‍ സാധിച്ചിരുന്നില്ല.                     വര്‍ഷങ്ങളും,...

കാമുകന്‍ കൊലയാളിയാവുമ്പോള്‍...!??!!

Image
പ്രണയമാണു വിഷയം- പ്രണയാഭ്യര്‍ത്ഥന  നിരസിച്ചതിന് പെണ്‍കുട്ടിയെ തലങ്ങും വിലങ്ങും വെട്ടിക്കൊലപ്പെടുത്തുന്നു !! മുഖത്ത് ആസിഡ് ഒഴിക്കുന്നു ! കാറിടിപ്പിച്ച് കൊല ചെയ്യാന്‍ ശ്രമിക്കുന്നു!! രക്ഷിക്കാന്‍ ചെന്നവരേയും ഉപദ്രവിക്കുന്നു.!! എവിടേക്കാണീ പോക്ക്??!! ഒരു പെണ്‍കുട്ടി തന്റെ ഇഷ്ടം നിരസിച്ചാല്‍ അവളെ കൊന്നു തള്ളണമെന്ന ധാര്‍ഷ്ട്യം ഇവര്‍ക്കെങ്ങിനെ ഉണ്ടായി? സെക്യൂരിറ്റി ജീവനക്കാരനെ കാറിടിപ്പിച്ച് കൊന്ന സംഭവം ഞെട്ടലോടെയാണ് ലോകം അറിഞ്ഞത്. അതിനു തൊട്ടുപുറകെയാണ് കാമുകന്മാരുടെ മൃഗീയ സ്വഭാവം എന്നല്ല പൈശാചിക രൂപം വീണ്ടും വീണ്ടും മാധ്യമങ്ങളിലൂടെ ജനമറിയുന്നത്.പെണ്‍കുട്ടികളുടെ ചതിയോ വഞ്ചനയോ ആവാം ചിലപ്പോള്‍ ഈ ആക്രമണങ്ങള്‍ക്കു പിന്നില്‍ എന്നു കരുതുന്നവരും കുറവല്ല.. പ്രണയത്തിനിപ്പോള്‍ വഞ്ചനയുടെ നിറമായോ? പോക്കറ്റിലെ പൈസ തീരുന്നതിനനുസരിച്ച് ഗുഡ് ബൈ പറഞ്ഞകലുന്ന പെണ്‍കുട്ടികളും കുറവല്ല. എന്നിരുന്നാല്‍ തന്നെ അതിനുള്ള മറുപടി അരുംകൊലയാണെന്ന് കരുതാനാവില്ല. ഒരു പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തിലാണെന്നു പറയുന്നതും, ആ പേരില്‍ കൂട്ടുകാര്‍ക്കു മുന്നില്‍ വീമ്പടിക്കുന്നതും, അവള്‍ താന്‍ പറയുന്നതെല്ലാം അനുസരിക്ക...

അമ്പാടിക്കണ്ണന്..

Image
അമ്പാടിക്കണ്ണന്.... കുറുമ്പും കാര്യവും എന്ന ബ്ലോഗിന്റെ എല്ലാ വായനക്കാര്‍ക്കും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും വിഷു ആശംസിക്കുന്നു.. ഈ ആണ്ടു പിറവിയില്‍ പഴയൊരു കവിതയിലൂടെയാണ് കുറുമ്പും കാര്യവും വിഷു ആഘോഷിക്കുന്നത്. വര്‍ഷങ്ങള്‍ എത്ര മുന്നോട്ടു പോയാലും പിന്നോട്ട് പോയാലും കള്ളക്കണ്ണന്റെ മായാവലയത്തിലാണ് ഭകതരെന്നും.. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ണനെക്കുറിച്ചെഴുതിയ ചില വരികളാണ് താഴെ കൊടുത്തിരിക്കുന്നത്-സ്‌കൂള്‍ പഠനക്കാലത്ത് കുത്തിക്കുറിച്ചതാണീ വരികള്‍... നന്ദഗോപാല കൃഷ്ണാ മുകുന്ദാ.. എന്‍ കൃഷ്ണാ ജനപ്രീയ.. നീലവര്‍ണ്ണാ നീ ഭവാനീശ്വരന്‍, താമരക്കണ്ണാ നീ എന്നില്‍ വസിപ്പൂ.. ഭൂമിനാഥാ നിന്‍ ചൈതന്യം, എന്‍ ചേതനയില്‍ തുളുമ്പുന്നു.. രോഹിണീ നക്ഷത്രപുത്രാ, വസുദേവ നന്ദനാ, നന്ദഗോപാല കൃഷ്ണാ മുകുന്ദാ.. കമലനേത്രാ നമോസ്തുതേ....

രാവിന്‍ നിലാസ്വപ്‌ന....

Image
രാവിന്‍ നിലാസ്വപ്‌നശീതളഛായയില്‍ ഒരു നറുപുഷ്പമായ് നീ ഉതിര്‍ന്നു... മധുരമാം കനവുകള്‍ മിന്നിമാഞ്ഞീടുന്ന മനസ്സിന്റെ തന്ത്രിയില്‍ വീണമീട്ടി... (2)   (രാവിന്‍....) പുലര്‍ക്കാലമേകുന്നോരനുപമസംഗീതം ഒരു മന്ദസ്മിതമായി അലിഞ്ഞുചേര്‍ന്നു (2) ഓര്‍മ്മതന്‍ മുത്തുകള്‍ പൊന്‍നൂലില്‍ കോര്‍ത്തിടാന്‍ വെറുതെയീ രാവുകള്‍ തേങ്ങീടുന്നു ഒരു പദനിസ്വനം പോലെ.....         (രാവിന്‍... ഉഷസന്ധ്യമൂളുന്ന ഹൃദയമാം രാഗങ്ങള്‍ നറുമണിതിങ്കളായ് പെയ്‌തൊഴിഞ്ഞു (2) സാന്ദ്രമാം സംഗീത ഋതുമന്ത്രവീണതന്‍ തുടിയിലെ നാദമായ് നീയണഞ്ഞു.. ഒരു നറു സ്പന്ദനം പോലെ....       (രാവിന്‍...... അഞ്ജലി അനീഷ് എറണാകുളം

സെല്‍ഫിപ്പിള്ളേര്‍ - ഒരു ആക്ഷേപഹാസ്യം

Image
             നമ്മുടെ പ്രധാനമന്ത്രി ആരെന്നു ചോദിച്ചാല്‍ വാ അങ്ങു പൊളിക്കും. പോട്ടെ മുഖ്യമന്ത്രി ആരെെങ്കിലും ഒന്നു പറയാമോ പിള്ളേരേ.... പിന്നെ നിങ്ങളൊക്കെ എന്തിനാ പഠിക്കണേ?!!        ഇതാരോടാണ് ചോദ്യം എന്നാണോ, നമ്മുടെ 'സെല്‍ഫിപ്പിള്ളേരോടാ'....... !! പറഞ്ഞിട്ടെന്താ മാഷേ.. ഒരു വടക്കന്‍ സെല്‍ഫിയിലെ സെല്‍ഫിക്കുട്ടന്‍ അപേക്ഷ പോലും പൂരിപ്പിക്കാനാവാതെ ബാങ്കില്‍ നിന്നത് കണ്ടില്ലേ.. അതാണ് ഇപ്പോഴത്തെ അവസ്ഥ....................!      ഒന്നുമൊട്ട് അറിയില്ലതാനും.. എങ്കിലും അഹങ്കാരത്തിനൊരു കണക്കുമില്ല.........!! എന്നാലും പിള്ളേര് പാവങ്ങളാട്ടോ.. കോട്ടയത്തൊരു വീട്ടമ്മ ട്രെയിന്‍ തട്ടി മരിക്കുന്നത് തല്‍സമയം ബുദ്ധിപൂര്‍വ്വം മൊബൈലില്‍ പകര്‍ത്താന്‍  അവര്‍ക്കായി..! അഭിനന്ദിക്കാതെ വയ്യ...............!!!! വേലയും കൂലിയും ഒന്നുമാവണേ മുമ്പായിരുന്നു പഴയകാല പ്രണയങ്ങള്‍ പലതും പൂത്തു തളിര്‍ത്തത്, ഇന്നാണ് രസം..!! പ്രണയം തുടങ്ങുന്നത് നഴ്‌സറിയിലാണ്!!  മ്മ്‌ടെ സെല്‍ഫിപ്പിള്ളേരുടെ ഒരു കാര്യം..........!! അതെങ്ങിനാ, സ്‌ക്രീനിലെ സ...

പ്രണയിനി

Image
പ്രണയിനി ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളുമായാണ് പ്ലസ്ടു പഠനം കഴിഞ്ഞ് ഞാനും കലാലയ ജീവിതത്തിലേക്ക് കടന്നത്. സിനിമയിലും പുസ്തകങ്ങളിലും നിറഞ്ഞു നിന്നിരുന്ന കലാലയസ്മരണകള്‍ അനുഭവിച്ചറിയുവാനുള്ള ആഗ്രഹം ബസേലിയസ് കോളേജിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ എന്റെ ഡിഗ്രി ജീവിതം ആരംഭിക്കുവാന്‍ കാരണമായി.              ആദ്യവാരം വിരസതയുടേതായിരുന്നു. അപ്പോഴെല്ലാം സൗഹൃദത്തിന്റെ തണല്‍ എനിക്ക് താങ്ങായി എത്തി. പതിയെ പതിയെ കലാലയം എന്റെ ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ട ഒന്നായി മാറി. പക്ഷെ, എന്നെയേറെ ദു:ഖിപ്പിച്ചത് കോളേജിലേക്കും തിരിച്ച് വീട്ടിലേക്കുമുള്ള ഒരു മണിക്കൂര്‍ ബസ് യാത്രയായിരുന്നു. ബോറടിയുടെ നെല്ലിപ്പലകകള്‍ കണ്ടു തുടങ്ങിയ നിമിഷങ്ങള്‍. പക്ഷെ, എന്റെ കഥയുടെ തുടക്കവും ഇവിടെ നിന്നാണ്. ഒരു തിങ്കളാഴ്ച്ച, പതിവില്ലാതെ സമയം തെറ്റി അല്പം നേരത്തെ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നു. ബാറ്ററി തീര്‍ന്ന വാച്ചിനെ പച്ചയ്ക്ക് നാലു ചീത്തയും വിളിച്ച് ഞാന്‍ ബസ് സ്റ്റോപ്പിലേക്കു നടന്നു. അങ്ങനെ അവിടെ വച്ച് ഞാന്‍ ആദ്യമായി അവളെ കണ്ടു. അന്ന - ആദ്യത്തെ കാഴ്ചയില്‍ തന്നെ എനിക്ക് നന്ന...