Posts

നിഴലു പറഞ്ഞ കഥകള്‍...

Image
നിഴലു പറഞ്ഞ കഥകള്‍... കിനാലിലെവിടെയോ പറന്നു  നടന്ന ചിത്രശലഭം പറന്നകന്നു.                കാത്തിരിപ്പിനൊടുവില്‍ അതു തിരികെപ്പറന്നു, അവളുടെ ഓമനക്കൈത്തണ്ടയില്‍ വന്നിരുന്നു. പക്ഷേ, ഇത്തവണ അതിനെന്തോ സംഭവിച്ചിട്ടുണ്ട്.. നിറം ആകെ മങ്ങിയിരിക്കുന്നു. നിമിഷങ്ങള്‍ കഴിയും മുമ്പേ ആ വര്‍ണ്ണച്ചിറകുകള്‍ കറുപ്പില്‍ ലയിച്ചു. മാളു കണ്ട ചിത്രശലഭത്തിന്റെ നിറം കറുപ്പായി മാറിയതെങ്ങനെ? പൂവുകള്‍ തോറും തേന്‍നുകര്‍ന്ന് പാറിക്കളിച്ചു നടന്ന ശലഭത്തിന് മാളുവിന്റെ കൊഞ്ചലുകള്‍ താളമായിരുന്നിരിക്കാം. ഒരു ശ്രുതിമധുരമായ സംഗീതംപോലെയായിരുന്നു ശലഭത്തിന്റെ ചലനങ്ങളൊക്കെയും.. പൂവുകളില്‍ നിന്നും ആകാശത്തേക്ക് പറന്നുയര്‍ന്ന് വായുവില്‍ രണ്ടു വട്ടം കറങ്ങി രസിക്കുമ്പോഴും ആ ശലഭം മൂളിയ ഗാനങ്ങള്‍ താരാട്ടു പോലെ നെറുകയില്‍ തലോടുന്നതായി മാളുവിന് തോന്നി. മാളു മെല്ലെ ഉറക്കത്തിലേക്കു വഴുതിവീണു. പിന്നീടവള്‍ക്ക് ഉണരണമെന്നു തോന്നിയില്ല, ആ ശലഭത്തിനൊപ്പം ചലനമറ്റ് കിടന്നുപോയീ അവളും. പറന്നു വന്ന കറുത്ത ശലഭം തന്റെ മരണശീട്ടുമായി എത്തിയതായിരുന്നു എന്ന യാഥാര്‍ത്ഥ്യം അവള്‍ തിരിച്ചറിഞ്ഞു. മുത്തശ്ശി ...

മഹാഗുരുവിന്...

Image
 ഞങ്ങളുടെ മഹാഗുരുവിന്... ഒന്നു നേരിട്ടു കാണാന്‍ സാധിച്ചിരുന്നെങ്കില്‍, ഒന്നു സംസാരിക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ? ഇല്ല, ഇനി ചോദ്യങ്ങളില്ല... 27 ജൂലൈ 2015 എന്ന കറുത്ത ദിനം എല്ലാം അവസാനിപ്പിച്ചു... അങ്ങയുടെ വേര്‍പാട് ഒരു വലിയ നഷ്ടമാണ് സമ്മാനിച്ചത്. ഇനി ഇതുപോലൊരു സ്‌നേഹനിധിയായ അദ്ധ്യാപകന്‍ (അങ്ങ് കേള്‍ക്കാനാഗ്രഹിക്കുന്ന വിശേഷണം) ഞങ്ങള്‍ക്കു മുന്നില്‍ മാര്‍ഗ്ഗദര്‍ശിയായി അവതരിക്കുമെന്ന് കരുതുന്നില്ല.. കാരണം അങ്ങേയ്ക്കു പകരം മാറ്റാരുമില്ല. അതെ, ഒരു മഹാഗുരുവിനെ ഞങ്ങള്‍ക്കു നഷ്ടമായി. ഇനിയുള്ളത് അങ്ങ് നല്‍കിയ വിലപ്പെട്ട ഉപദേശങ്ങള്‍ മാത്രം.. എങ്കിലും ഒന്നറിയാം അവയിലൂടെ അങ്ങ് ജീവിക്കും...മരണമില്ലാതെ....                                       

ഒരു കിലോ അരിക്കെന്താ വില?

Image
ഒരു കിലോ  അരിക്കെന്താ വില?!! ======================= അതെ, ഇങ്ങ് ഹൈറേഞ്ചിലെ ഓണംകേറാമൂലയിലുള്ള നാണുചേട്ടന്റെ ചായക്കടയില്‍ മാത്രമല്ല, മലയാളക്കരയ്ക്കപ്പുറം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സുന്ദര സ്വപ്‌നങ്ങള്‍ ചിറകു വിടര്‍ത്തി പറക്കുകയല്ലായിരുന്നോ? രാഷ്ട്രീയം പറയരുതെന്ന് എഴുതിയാലും പലപ്പോഴും മുന്തിരിക്കള്ളിനൊപ്പം വിഴിഞ്ഞവും നുരഞ്ഞു പതയാറുണ്ടെന്നും അത് വലിയ രാഷ്ട്രീയ തര്‍ക്കങ്ങളിലാവും അവസാനിക്കുന്നതെന്നും സ്വന്തം ഷാപ്പില്‍ നിന്ന് ദാമു ചേട്ടനും ആണയിട്ടപ്പോള്‍ കൊഞ്ചും കരിമീനും കള്ളും നുകര്‍ന്നിരുന്നവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആര്‍ത്തു ചിരിച്ചു. ഇതെന്താണിപ്പോ പറയാന്‍ സമ്മതിക്കില്ലേ എന്ന അര്‍ത്ഥത്തില്‍ ദാമു ചേട്ടന്‍ അവരെ ഒന്നു നോക്കി. അതൊന്നും ശ്രദ്ധിക്കാതെ വര്‍ക്കിച്ചനും പരമുവും അടിച്ചു കിറുങ്ങിയിരുന്ന ഖാദര്‍ കോയയുടെ മുന്നിലെ കള്ളു അടിച്ചുമാറ്റി ഇരുവരുടേയും ഗ്ലാസ്സിലേക്കു പകര്‍ന്ന് ഒന്നുമറിയാത്തതുപോലെ സാവകാശം കുടിച്ചു തീര്‍ത്തു. കോയ പയ്യെ തലപൊക്കി. മുഖത്ത് വിളറിയ ചിരി. 'വിഴിഞ്ഞല്ലേ.. അതു പറ്റീരല്ലേ....' അതിനപ്പുറം കോയ പറഞ്ഞില്ല. ആമ തലവലിക്കും പോലെ കോയ വീണ്ടും ഡസ്‌കില...

ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ വഴിയരികില്‍ ആ മനുഷ്യക്കോലം!!

Image
ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ വഴിയരികില്‍ ആ മനുഷ്യക്കോലം!! അന്ന് ഓഫീസില്‍ നിന്ന് നേരെ ഇറങ്ങിയത് പുതുവര്‍ഷം ആഘോഷിക്കാനായാണ്. രണ്ടു മൂന്നു ബേക്കറികളില്‍ കയറിയിട്ടാണ് ഉദ്ദേശിച്ച രീതിയില്‍ നല്ലൊരു ചോക്ലേറ്റ് കേക്ക് കിട്ടിയത്. ആദ്യമായി സ്വന്തം ശമ്പളമുപയോഗിച്ച് ഒരു ആഘോഷത്തിനുള്ള കേക്ക് വാങ്ങുന്നതിന്റേയും പ്ലാന്‍ ചെയ്തതുപോലെ എല്ലാം നടക്കുന്നതിന്റേയും സന്തോഷത്തിലാണ് അവിടെ നിന്നും ഇറങ്ങിയത്. അല്പമൊന്നു നടന്നില്ല, അടച്ചിട്ടിരുന്ന ഒരു ഇലക്ട്രോണിക്‌സ് കടയുടെ മുന്നില്‍ പഴന്തുണി പുതച്ച് ഒരാള്‍ ഇരിക്കുന്നതു കണ്ടു. പുതുവര്‍ഷത്തിന്റെ ഒരുക്കങ്ങളൊന്നും കാണാതെ വിശന്നു തളര്‍ന്നു ഇരിക്കുന്നതായാണ് എനിക്ക് തോന്നിയത്. ഭിക്ഷാടനത്തിന്റെ പേരില്‍ ആളെ പറ്റിക്കാന്‍ ഇറങ്ങിയ ആളല്ലല്ലോ എന്നും തോന്നി. കൈയിലുള്ള കേക്ക് കൊടുത്താലോ എന്നാണ് പിന്നെ ചിന്ത പോയത്. കേക്കിന്റെ വില മാറിയതോടെ കൈയിലാണെങ്കില്‍ വണ്ടിക്കൂലി മാത്രമേ ഉണ്ടായിരുന്നൊള്ളൂ. ഓഫീസിലെ പുതുവത്സരാഘോഷത്തിനായി തൂവെള്ള നിറമുള്ള ഡ്രസ്സിനു മാച്ചാവുന്ന തരത്തില്‍ ബാഗും മാറിയെടുത്ത് രാവിലെ ഇറങ്ങിയപ്പോള്‍ എടിഎം കാര്‍ഡും എടുത്തുവയ്ക്കാന്‍ ഓര്...

എന്റെ മൊബൈല്‍ഫോണ്‍ പോയേ........................

Image
         വീടിനു സമീപമുള്ള റോഡില്‍ നിന്നും വാഹനങ്ങളുടെ ബഹളം കേട്ടാണ് അന്ന് ഫിലിപ്പോസ് ഉറക്കമുണര്‍ന്നത്. എന്തേ അലാറം അടിക്കാത്തെ എന്നറിയാന്‍ മൊബൈല്‍ ഫോണ്‍ തിരഞ്ഞ കൈയ്യില്‍ ഒന്നും തടഞ്ഞില്ല. നിലത്തു വീണിട്ടുമില്ല. എഴുന്നേല്‍ക്കാതെ തന്നെ അമ്മയെ വിളിച്ച് മൊബൈല്‍ ഫോണ്‍ തിരക്കി. ആ മറുപടി അയാളെ ഞെട്ടിച്ചു. ചാടി എഴുന്നേറ്റ് മുറി മൊത്തം പരതി. അമ്മയുടെ മൊബൈലില്‍ നിന്നും വിളിച്ചു നോക്കാനായി അമ്മയുടെ അടുത്ത് ചെന്നപ്പോള്‍ അമ്മ മൊബൈല്‍ ഫോണ്‍ തിരയുകയായിരുന്നു. കൈയിലൊരു ചാര്‍ജറും ഉണ്ടായിരുന്നു.                  ഫിലിപ്പോസിന് ആകെ തല കറങ്ങി. ഒന്നും രണ്ടുമല്ല, രൂപ 20000 ആണ് ആ മൊബൈല്‍ ഫോണിന്റെ വില. അല്ല വീട്ടിലെ എല്ലാ ഫോണുകളും മോഷണം പോയോ? എന്നിരുന്നാല്‍തന്നെ മോഷണം നടന്നതിന്റെ അറിയിപ്പുകള്‍ ഒന്നുമില്ല. അങ്ങിനെ നില്ക്കുമ്പോഴാണ് ശേഖര്‍ വീട്ടിലോട്ടു വരുന്നത്. അവന്റെ വീട്ടിലും തൊട്ടടുത്ത വീടുകളിലുമുണ്ടായിരുന്ന മൊബൈല്‍ ഫോണുകളെല്ലാം കാണാതായിരിക്കുന്നു. ഇത്തവണ ഫിലിപ്പോസ് ശരിക്കും ഞെട്ടി. അപ്പോഴാണ് ഓര്‍ത്തത്, ശാരിയെ വിളിക്കാന്‍ സമയ...

ആ തേങ്ങല്‍ നിങ്ങള്‍ കേട്ടുവോ ?!

Image
ഒറ്റപ്പെടുത്തലുകളും ഒഴിവാക്കലുകളും അനുഭവിക്കപ്പെടുന്ന വൃദ്ധജനതയുടെ നൊമ്പരങ്ങള്‍.... നാളെ നമ്മുടെ അവസ്ഥ ഇതിനേക്കാള്‍ പരിതാപകരമായേക്കാം.. എന്നിരുന്നാലും കൈപിടിച്ചു നടത്തിയവര്‍ക്ക് കൈത്താങ്ങാവേണ്ടവരല്ലേ നാം ഓരോരുത്തരും...! നിഷ്‌കളങ്കമായ സ്‌നേഹം തട്ടിത്തെറിപ്പിക്കുകയല്ലേ, നമ്മളില്‍ പലരും? നൊന്തുപെറ്റ മാതാവിനെ മറന്നു ജീവിക്കുന്നതെങ്ങിനെ? അഛ്ചനോടുള്ള ഭയവും ബഹുമാനവും മാറി വെറുപ്പും ബാധ്യതയുമാവുന്നതെങ്ങിനെ? അമ്മ വേലക്കാരിയും അഛ്ചന്‍ കാവല്‍ക്കാരനുമാവുന്നതെങ്ങിനെ? ഉത്തരം ലഭിക്കാത്ത കുറെയേറെ ചോദ്യങ്ങള്‍ നമ്മുടെ മനസ്സില്‍ മിന്നിമായുമ്പോളും എവിടെയോ ഒരു അമ്മ തേങ്ങുകയാണ്...! സ്വന്തമെന്നു കരുതി നെഞ്ചോടുചേര്‍ത്ത മക്കളെ ഒരു നോക്കു കാണാനാവാതെ...! അതെ, ശൈശവത്തിന്റെ നൈര്‍മല്യമുള്ള ഒരു വാര്‍ദ്ധക്യമാവട്ടെ നമുക്കായി കാത്തിരിക്കുന്നത്..!! കൈത്താങ്ങാവാന്‍ കരുതലിന്റെ കരമാവട്ടെ മക്കള്‍..!! വാര്‍ദ്ധക്യം ഒറ്റപ്പെടുമ്പോള്‍...! ഇടവപ്പാതിതന്‍ തോര്‍ന്നിടാത്തൊരാവെണ്‍- മഴത്തുള്ളികളെന്‍ ജന്മദിിനങ്ങളോരോന്നായ് ആഘോഷിച്ചാനന്ദിപ്പതു കണ്ടു ഞാന്‍ ..!               ...

പൂവുകള്‍ കൊഴിയുമ്പോള്‍...

Image
                  കാറ്റാടിമരങ്ങള്‍ കാറ്റില്‍ ചൂളം വിളിക്കുന്ന കലാലയത്തിന്റെ മുറ്റത്തു കൂടി നടന്നു നീങ്ങുമ്പോള്‍ മുഖത്ത് പാറിക്കളിക്കുന്ന മുടികളെ മാടിയൊതുക്കുവാന്‍ അവള്‍ക്കു സാധിച്ചില്ല. ഇതിനു മുമ്പ് ഈ വഴിയിലൂടെ അവള്‍ ഒറ്റയ്ക്ക് നടന്നിട്ടില്ല. അപ്പോഴെല്ലാം അവളെ കളിയാക്കിയും സാന്ത്വനിപ്പിച്ചും തമാശകള്‍ പറഞ്ഞും എന്നും അവള്‍ക്കൊരു കൂട്ടായി അവന്‍ ഉണ്ടായിരുന്നു. പരസ്പരം പറയാതെ അവര്‍ തമ്മില്‍ അറിഞ്ഞിരുന്നു. ഒരിക്കലും ആ മനസിലാക്കല്‍ വാക്കുകളില്‍ ഉണ്ടായിരുന്നില്ല, അത് മനസില്‍ മാത്രമായിരുന്നു.            അന്ന് ആ കലാലയത്തിന്റെ ഇടനാഴികളിലും, മുറ്റത്തെ ചെമ്പകമരത്തിന്റെ ചുവട്ടിലും അവന്റെ കവിതകള്‍ കൊണ്ട് നിറഞ്ഞിരുന്നു. അതിന്നും മുഴങ്ങിക്കേള്‍ക്കുന്നതായി അവള്‍ക്കു തോന്നി. കവിതകളുടേയും തന്റേയും മാത്രം സുഹൃത്തായി താന്‍ കരുതിയിരുന്ന അവന്‍ മരണത്തിന്റെ കൂടി സുഹൃത്തായിരുന്നുവെന്ന് അവള്‍ക്ക് അറിയാന്‍ സാധിച്ചിരുന്നില്ല.                     വര്‍ഷങ്ങളും,...