ഓട്ടോഗ്രാഫും ലോക്ക്ഡൗണും !!! ലോക്ക്ഡൗണ്‍ തിരച്ചിലില്‍ കൈയില്‍ കിട്ടിയത് ഇന്നും നിധിപോലെ സൂക്ഷിക്കുന്ന പഴയ ഓട്ടോഗ്രാഫ് ബുക്കുകളാണ്. പത്ത്, പ്ലസ്ടു, ഡിഗ്രി, പിജി എന്നിങ്ങനെ നാലു ഓട്ടോഗ്രാഫുകള്‍.. വര്‍ഷങ്ങളായി ക്വാറന്റീനില്‍ ഓര്‍മകള്‍ കൊണ്ട് വീര്‍പ്പുമുട്ടി കഴിഞ്ഞ നാലു പേര്‍ ! ആദ്യമെടുത്തത് പത്താം ക്ലാസ്സിലെ ആ ഓട്ടോഗ്രാഫ് ബുക്ക്- കവര്‍ പേജില്‍ മീശമാധവനിലെ ദിലീപും കാവ്യയും... പിന്‍കവറില്‍ സൗഹൃദവും പ്രണയവും ഒരുപോലെ പറഞ്ഞ നിറത്തിലെ കുഞ്ചാക്കോ ബോബനും ശാലിനിയും.. ആ ടൈമില്‍ ഹിന്ദി സിനിമകള്‍ തലയ്ക്കു പിടിച്ച് ഭ്രാന്തായ ഞാനെങ്ങനെയാണ് മലയാള സിനിമയിലെ റൊമാന്‍സിന് പുറകെ പോയതെന്നായിരുന്നു പിന്നെ ആലോചിച്ചത്. ഉത്തരം സ്‌കൂളിനു മുന്നിലുള്ള പാപ്പച്ചന്‍ ചേട്ടന്റെ കട തന്നെ ആയിരിക്കും... അവിടെ വരുന്ന ലിമിറ്റഡ് കളക്ഷന്‍സില്‍ നിന്നല്ലെ അന്നത്തെ പത്താംക്ലാസ്സുകാരിക്ക് ഉള്ളതില്‍ നല്ലത് നോക്കി വാങ്ങാനാവൂ.. ഷാരൂഖിനു പകരം ദിലീപും ഋതികിനു പകരം കുഞ്ചാക്കോ ബോബനും. അല്ലേലും മാധവന്‍ കട്ടതൊന്നും ചേക്ക് വിട്ടു പുറത്തു പോയിട്ടില്ല... പിന്നെ മിഴിയറിയാതെ മിഴിയൂഞ്ഞാലും കെട്ടി നടന്ന ചോക്ലേറ്റു പയ്യനോട് ആരാധന തോന്നാത്...