Posts

ഷാരൂഖിനു പകരം ദിലീപും ഋതികിനു പകരം കുഞ്ചാക്കോ ബോബനും!!!

Image
ഓട്ടോഗ്രാഫും ലോക്ക്ഡൗണും !!! ലോക്ക്ഡൗണ്‍ തിരച്ചിലില്‍ കൈയില്‍ കിട്ടിയത് ഇന്നും നിധിപോലെ സൂക്ഷിക്കുന്ന പഴയ ഓട്ടോഗ്രാഫ് ബുക്കുകളാണ്. പത്ത്, പ്ലസ്ടു, ഡിഗ്രി, പിജി എന്നിങ്ങനെ നാലു ഓട്ടോഗ്രാഫുകള്‍.. വര്‍ഷങ്ങളായി ക്വാറന്റീനില്‍ ഓര്‍മകള്‍ കൊണ്ട് വീര്‍പ്പുമുട്ടി കഴിഞ്ഞ നാലു പേര്‍ ! ആദ്യമെടുത്തത് പത്താം ക്ലാസ്സിലെ ആ ഓട്ടോഗ്രാഫ് ബുക്ക്- കവര്‍ പേജില്‍ മീശമാധവനിലെ ദിലീപും കാവ്യയും... പിന്‍കവറില്‍ സൗഹൃദവും പ്രണയവും ഒരുപോലെ പറഞ്ഞ നിറത്തിലെ കുഞ്ചാക്കോ ബോബനും ശാലിനിയും.. ആ ടൈമില്‍ ഹിന്ദി സിനിമകള്‍ തലയ്ക്കു പിടിച്ച് ഭ്രാന്തായ ഞാനെങ്ങനെയാണ് മലയാള സിനിമയിലെ റൊമാന്‍സിന് പുറകെ പോയതെന്നായിരുന്നു പിന്നെ ആലോചിച്ചത്. ഉത്തരം സ്‌കൂളിനു മുന്നിലുള്ള പാപ്പച്ചന്‍ ചേട്ടന്റെ കട തന്നെ ആയിരിക്കും... അവിടെ വരുന്ന ലിമിറ്റഡ് കളക്ഷന്‍സില്‍ നിന്നല്ലെ അന്നത്തെ പത്താംക്ലാസ്സുകാരിക്ക് ഉള്ളതില്‍ നല്ലത് നോക്കി വാങ്ങാനാവൂ.. ഷാരൂഖിനു പകരം ദിലീപും ഋതികിനു പകരം കുഞ്ചാക്കോ ബോബനും. അല്ലേലും മാധവന്‍ കട്ടതൊന്നും ചേക്ക് വിട്ടു പുറത്തു പോയിട്ടില്ല... പിന്നെ മിഴിയറിയാതെ മിഴിയൂഞ്ഞാലും കെട്ടി നടന്ന ചോക്ലേറ്റു പയ്യനോട് ആരാധന തോന്നാത്...

ദൈവത്തിന്റെ സ്വന്തം നാട്. മനുഷ്യന്റെയും

Image
കേരളപ്പിറവി ദിനാശംസകൾ കേരളനാടിതാ വീണ്ടും മനോഹര മായൊരു പിറവികൂടി കൊണ്ടാടുമ്പോൾ അനവദ്യ സുന്ദര ഹരിത പ്രഭയോലും കീർത്തിയേഴും മലനാടിന് പിറന്ന നാൾ ബഹുദൂരം താണ്ടിയ നാടിന് മഹത്വം പുകൾപൊങ്ങുമെന്നുമെപ്പോഴും സദാ തിരിഞ്ഞു നോക്കേണം മഹത്വമേറിടും നാടിന്റെ സമകാലസംഭവ വികാസങ്ങൾ പലകോടി ദൈവങ്ങൾ ഒന്നിച്ചു വാഴുന്ന മതസഹോദര്യം തുളുമ്പുന്നഭൂവിൽ വിചിത്രമചിന്തനീയം ദൈവത്തെനിർത്തി വിശ്വാസത്തെച്ചൊല്ലി തമ്മിലടിക്കുന്നു.. നാടിവിടെ മാനവർ മത്സരിക്കുന്നിതാ ആരിവിടെ മുന്നിലായെന്തിനുമേതിനും.. വിലയില്ലയൊന്നിന്നും ജനിപ്പിച്ചവർക്കും മൃഷ്ടാന്നം, സ്വരീരത്തിനൊടുപോലും പ്രകൃതിയുടെ ജലവഴിയടച്ചതുമതിനെ പ്രകൃതിതാൻ തന്നെ തെളിച്ചൊഴുകിയതും ഭൂമിക്കു നൽകുന്ന ദ്രോഹമതിന്നെതിരെ പ്രതികരിക്കുന്നിതാ സർവപ്രപഞ്ചവും ധരണിതൻ ഗര്ഭപാത്രത്തിൽ വരെ ചൂഴ്ന്നെടുക്കുന്നു ജലം കുഴൽക്കൂപങ്ങളിൽ വറ്റുന്നു നീരതിൻ പരമമാം സഹനത്തിൻ നെല്ലിപ്പലകയിൽ വരളുന്നു ഭൂഹൃദയം വർഷഹേമന്തങ്ങൾ സമയം മറക്കുന്നു ശിശിരശരത്തുകൾ താളം പിഴക്കുന്നു പ്രളയവരൾചകൾ മാറിമറിയുന്നു.. സ്ഥായിയായൊന്നുമില്ലെന്നവനറിയുന്നു.. ഇനിയും പഠിച്ചില്ലയെങ്കിൽ കാലാന്തരേ ദൈവം പോല...

സമ്പന്നശൂന്യർ

Image
വീടുണർന്നു വീട്ടുകാരുണർന്നു... കൂട്ടിൽ കിടക്കുന്ന ശ്വാനൻ പോലും.. പന്തലുയർന്നു സംസാരമുയർന്നു.. വീട്ടുകാർ ഉത്സാഹത്തോടോടിനടന്നു.. ഉടുത്ത ചേലകൾ മിനിറ്റിനു മാറ്റി മുഖത്തു ചായം പരിധിയിൽ കൂടുതൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെയുണർത്തി കെട്ടിച്ചു തന്നെക്കാൾ വലിയ കോലം.. ഇടയ്ക്കിടക്ക് തൻ ഫോണിൽ നോക്കി സ്വയം പറയുന്നിതെന്തൊക്കെയോ നാട്ടുകാരൊക്കെ വന്ന സമയത്ത്‌ ഒരുങ്ങി സൽക്കരിച്ചവരെ മരുമകൾ വന്നവരൊക്കെ പരസ്പരം ചൊല്ലുന്നു പഴയ കഥകളും ഓർമ്മകളും പെട്ടെന്നുനോക്കിയാൽ ഏതോ പ്രമാണി തൻ വീട്ടിലെ കല്യാണം പോലെ.. ഒരു കൂട്ടരൊന്നുമറിയാതെ മാന്തുന്നു കയ്യിലെ ചില്ലുകഷ്ണത്തിൽ രാത്രിയുമില്ല പകലുമില്ല എന്തിനേറെ അവര്ക് തീറ്റപോലും വേണ്ട.. വന്നവരെയറിയില്ല, സഹോദരങ്ങളെ പോലുമങ്ങോട്ടുമിങ്ങോട്ടുമറിയില്ല അറിയാം പറഞ്ഞെന്നാൽ മുഖ- പുസ്തകത്തിലെ തന്റെ സുഹൃത്താണ്.. വേറൊരു കൂട്ടം കയറിവരുന്നു.. എന്തൊക്കെയോ കാട്ടികൂട്ടി കരയുന്നു മറിയുന്നു കൊടുത്തുപോകും ഓസ്കറൊരെണ്ണമവർക്ക്.. ഓതുന്നു മുതലുണ്ടുകിട്ടാൻ ഇനിയെന്താവുമെന്നൊക്കെയിടയിൽ തരിപോലുമില്ല വിഷമം ഒക്കെ നാട്ടുകാർമുന്നിലെ അഭിനയം.. അകത്തൊരാളൊരു അടച്ച മുറിയിലാ...

ആഢംബരക്കൂടുകളിലെ ആഘോഷങ്ങള്‍

പുല്‍ക്കൂടുകള്‍ ഹൃദയങ്ങളിലൊരുങ്ങട്ടെ…!! ന ന്മയുടേയും സന്തോഷത്തിന്റേയും പ്രത്യാശയുടേയും സന്ദേശവുമായി ഒരു ക്രിസ്തുമസ് രാവുകൂടി ആഗതമായിരിക്കുന്നു. ദൈവപുത്രന്റെ തിരുപ്പിറവി ദിവസം മൂന്നു രാജാക്കന്മാര്‍ക്ക് വഴികാട്ടിയായ ദിവ്യതാരകത്തിന്റെ പ്രതീകമെന്നോണം നഗര-ഗ്രാമ വീഥികളില്‍ നക്ഷത്രവിളക്കുകള്‍ പ്രകാശം ചൊരിയുകയാണ്. വീഥികള്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള കൊട്ടാരങ്ങളും കുടിലുകളും ബത്‌ലഹേം പുന:സൃഷ്ടിച്ചു കഴിഞ്ഞു. നക്ഷത്രങ്ങള്‍ക്കും പുല്‍ക്കൂടുകള്‍ക്കും പിന്നില്‍ ഒളിഞ്ഞിരിക്കുന്ന മത്സരബുദ്ധിയാണ് നമ്മളില്‍ പലരുടേയും ആഘോഷരാവുകളെ സമ്പന്നപൂര്‍ണ്ണമാക്കുന്നത് എന്ന വസ്തുത മറച്ചുവെയ്ക്കാനുമാവില്ല. അസോസ്സിയേഷനുകളിലും ഇടവകകളിലും ഒന്നാമതെത്താനായി മല്‍സരിക്കുന്ന നമുക്കിടയില്‍ ആഢംബരത്തിന്റെ ആഘോഷമായി ക്രിസിതുമസ് മാറുന്നതും ഇതിനാലാണ്. ഇവയ്‌ക്കെല്ലാം പുറമെ ആഘോഷത്തിന്റെ കുപ്പിപ്പൊട്ടിക്കാന്‍ കോടികള്‍ ചിലവാക്കിയ ചരിത്രം പറഞ്ഞ് ഊറ്റം കൊള്ളുകയാണ് മലയാളികള്‍. ഇത്തരത്തില്‍ മദ്യലഹരിയില്‍ തിരുപ്പിറവി ആഘോഷിക്കുന്ന ദൈവഭക്തരില്‍ നിന്നും വിശന്നിരിക്കുന്നവന് ഭക്ഷണം കൊടുത്ത യേശുനാഥനിലേക്കുള്ള ദൂരം ഓരോ നിമിഷവും വര്‍ദ്ധി...

ആദ്യ പ്രണയം

Image
ആദ്യപ്രണയമതെന്നും മനസിന്റെ മണിവീണക്കമ്പികൾ മറക്കാത്ത സംഗീത- മത് വീണ്ടും വീണ്ടുമോർത്തോർമകൾ നുണയുമ്പോഴും പ്രണയമാണെനിക്കാ പെണ്കുട്ടിയോട്.. മധുരമേറുന്ന തേൻനിലാവിനെ വെല്ലുന്ന പരിമളം നിറഞ്ഞ പനിനീരിനെ വെല്ലുന്ന ചെഞ്ചുണ്ടു ചിരിതൂക്കി മുത്തുപൊഴിക്കുമ്പോൾ പ്രണയമുണ്ടെനിക്കാ പെണ്കുട്ടിയോട് കൂടെപിറന്നവർ കാര്യമറിഞ്ഞത് കൃത്യമായ് താതനെവന്നറിയിച്ചതേ മാനസേ ചൊല്ലി പിതൃപാദം കൂപ്പി ഞാൻ പ്രണയമുണ്ടെനിക്കാ പെണ്കുട്ടിയോട്.. പ്രണയമോ പ്രണയിക്കവേണ്ടുന്ന പ്രായ മിതല്ലെന്നു ശാന്തനായോതിനാളന്നേരം.. പ്രായപിടിവാശി മൂലംകനപ്പിച്ചു ചൊന്നു ഞാൻ പ്രണയമുണ്ടെനിക്കാ പെണ്കുട്ടിയോട്.. ഓര്മവച്ചൊരു നാൾ മുതൽ താണുവട്ടം പറന്ന പരുന്തിനുപോലും നല്കാതെ  ചിറകിന്നടിയിൽ സൂക്ഷിക്കുന്ന പോലെന്നെ നോക്കിയോരച്ഛനോടോതി ഞാൻ പ്രണയമുണ്ടെനിക്കാ പെണ്കുട്ടിയോട്.. ധൈര്യമുള്ളതതി വെപ്രാളവും ഭീതിയോടും ചെന്നു തുറന്നു പറഞ്ഞുവാസുന്ദരിയോട്. മറുപടിതന്നു പ്രണയം വേണ്ട സൗഹൃദം താനെന്നുമുത്തമം.. ഏറെ നാണക്കെടു-തോന്നിയെങ്കിലും പ്രണയമാണെനിക്കവളോട്.. കാലമേറെ കഴിഞ്ഞുവെന്നാകിലും ശിരോരോമങ്ങളിൽ മഞ്ഞുമൂടിയെങ്കിലും ആദ്യപ്രണയമോരോർമ്മയാണതിനാലി...

പ്രളയം!

Image
ശമിക്കാതിരിക്കട്ടെയീ പ്രളയം മനസ്സിലെ സ്നേഹത്തിൻ പ്രളയം... റോമി തോമസ് തൊടുപുഴ

Martyrized Dreams

Image
നെഞ്ചിനുള്ളിൽ ഒരായിരം സ്വപ്നങ്ങൾ നെയ്തുകൂട്ടിയവരാണ്.. അവളും അവനും... സ്വപ്നങ്ങളുടെ ചിറകിൽ അവരങ്ങിനെ പാറി നടന്നു.. പിണങ്ങിയതും പരിഭവം പറഞ്ഞതുമെല്ലാം അതേ സ്വപ്നങ്ങളുടെ പേരിലായിരുന്നു.. തോളോടു തോൾ ചേർന്നു നടന്ന സ്വപ്നങ്ങളെ ഒരിക്കലും പിരിയാനാവാത്ത പോൽ അവരങ്ങു സ്നേഹിച്ചുപോയി... എന്നാൽ ഒരു ദിവസം, ഒരുമിച്ചു കണ്ട സ്വപ്നങ്ങളെല്ലാം പാതിവഴിയിൽ ഉപേക്ഷിച്ച് അവരിരുവരും നടന്നകന്നു.... ഇരു മനസ്സുകളിലും അടക്കം ചെയ്ത സ്വപ്നങ്ങളുടെ അണയാത്ത കനലുകൾ അവശേഷിപ്പിച്ച്... *** നെഞ്ചോടു ചേർത്തുവച്ച സ്വപ്നങ്ങളെ യാഥാർത്യമാക്കാനാവാത്തവരെല്ലാം കൊലയാളികളാണ്....!?! എന്തിനോ വേണ്ടി ഇരുട്ടിൻ്റെ മറവിൽ കഠാര കൊണ്ട് അവയെ കുത്തിക്കൊലപ്പെടുത്തിയവർ... നെഞ്ചിനുള്ളിൽ സ്വപ്നങ്ങൾ അവശേഷിപ്പിച്ച നെരിപ്പോടുമിട്ട് വെന്തുനീറുന്നവർ.... സ്വപ്നങ്ങളുടെ ഓർമ്മകളെ അല്ല.. സ്വപ്നങ്ങളെയാണ് നെഞ്ചോടു ചേർക്കേണ്ടത്.. കൊല്ലാതിരിക്കുക.. ഉള്ളിലുള്ള സ്വപ്നങ്ങളെ... #Martyrized_dreams