കാവ്യസൂര്യന്‍ ഉദിച്ചുനില്ക്കുകയാണ്....
പൊതുവെ അശുഭ ദിനമായി കരുതപ്പെടുന്ന 13 ന് (13/2/16) മലയാളത്തിന്റെ കാവ്യശ്രേഷ്ഠനെ കാലം കവര്‍ന്നെടുത്തു. തിരിച്ചു വരില്ലെന്ന യാത്രാമൊഴിയോടെ നമ്മുടെ മാഷ് ഒഎന്‍വി സാര്‍ വിട പറഞ്ഞിരിക്കുന്നു. എന്നിരുന്നാലും മാഷേ.. അങ്ങയോടൊരു വാക്ക്.. മരണം ശാന്തിയിലേക്കുള്ള കവാടം എന്നു പറഞ്ഞ് അതേ തൈക്കാട് ശാന്തികവാടത്തില്‍ അന്തി ഉറങ്ങുന്ന കാവ്യശ്രേഷ്ഠാ, പ്രിയ കാവ്യ സൂര്യാ.. അങ്ങ് ഉദിച്ചു നില്‍ക്കുകയാണ്. അങ്ങയുടെ തൂലിക സമ്മാനിച്ച, സിരകളില്‍ വിപ്ലവം നിറച്ച കാവ്യശകലങ്ങളിലൂടെ... തന്റെ പിതാവിന്റെ മരണത്തെ തുടര്‍ന്ന് കുടുംബത്തിന്റെ ആസ്തി അളക്കാനെത്തിയ ബന്ധു പ്രമാണിമാര്‍ ആസ്തിയേക്കാളധികം ബാധ്യതയെന്നു അധിക്ഷേപിച്ചപ്പോള്‍ നീറിപ്പുകഞ്ഞുകൊണ്ടിരുന്ന മനസ്സില്‍ ഒരു വലിയ മുറിപ്പാടാണ് ഉണ്ടായത്. ചവിട്ടി അരയ്ക്കപ്പെട്ട അഭിമാനം വീണ്ടെടുക്കാവാന്‍ ആ കുഞ്ഞുമനസ്സു തുടിച്ചു. അവിടെ തുടങ്ങിയാതാണ് ഒഎന്‍വിയുടെ പോരാട്ടം. സ്വന്തം ജീവിതം ഒരു പോരാട്ട ഭൂമിയാക്കി ലോകമറിയപ്പെടുന്ന മലയാളത്തിന്റെ അഭിമാനമായ കാവ്യശ്രേഷ്ഠനായി മാറുകയായിരുന്നു ഒഎന്‍വി. കൊല്ലം ചവറയിലെ തൊഴിലാളി സമൂഹങ്ങളുടെ കണ്ണീരും നൊമ്പരങ്ങളും കണ്ടും കേട്ടും വളര്‍ന്ന കുട്ട...