Posts

എന്തിനീ ആഗ്രഹം?!! - FOLLOW UP

Image
ഉത്തരം...!!! കാലമേറെയായില്ലേ സഖേ..                                        എന്തേ വൈകി ചോദിക്കുവാനീ ചോദ്യം.. മിഴികളിൽ തെളിഞ്ഞൊരാ കരിമഷിയെല്ലാം      കണ്ണുനീരൊഴുക്കിനാൽ മാഞ്ഞുപോയി ..            മിഴികളിൽ മിന്നിയ നീർക്കണം  ജീവിതച്ചൂടിനാൽ വറ്റി വരണ്ടുപോയി .. തീരാദുരിതങ്ങൾ പേറിയ യാത്രയിൽ ചൊടിയിലെ ശോണിമയും കളഞ്ഞുപോയി ... ജീവിതച്ചുഴിയിൽ കരകാണാതുഴലുമ്പോൾ ചിരിയെന്നതെന്നേ   മറന്നുപോയി.. മണിക്കമ്മലായോ മൂക്കുത്തിയായോ മണിമാലയായോ നീയണിഞ്ഞാലും ആവില്ല യാത്രയിലെവിടെയോ നഷ്ടമാം ജീവിതത്തിളക്കം തിരികെയേകാനായ്.. ഇടറിവീഴും പാദങ്ങളെ പുൽകുന്നത് തളയല്ല ജീവിത ബന്ധനങ്ങളല്ലോ.. എന്തേ വൈകി നീയീ ചോദ്യമുയർത്തുവാൻ കാലമേറെക്കഴിഞ്ഞു പോയില്ലേ... അന്നു നീ ചോദിച്ചിരുന്നെങ്കിൽ തന്നേനെ ഉത്തരമായി നിൻ കൈയിലെൻ ജന്മം.. സഫലമായേനെ എൻ്റെയീ ജീവിതം പാഴായിയിങ്ങനെ പോ...

നീ....

Image
നീ....                                                                                 ഞാൻ നട്ടുനനച്ചയെൻ്റെ കുഞ്ഞുച്ചെടിയിലെ പൂവിറൂത്തു  നീ... ഞാനോമനിച്ചു വളർത്തിയ                                              കുഞ്ഞുക്കിളിയുടെ                                                            ചിറകരിഞ്ഞൂ    നീ... ഞാൻ കൊളുത്തിയൊരിത്തിരി                          വെട്ടം ഊതിയണച്ചു നീ... എന്റെ പുല്ലാങ്കൂഴലിലെ  ...

മോഹങ്ങൾ...!!

Image
മഴ പെയ്തു തോർന്ന വഴിവീഥികളിൽ കൂടി പ്രിയപ്പെട്ടവന്റെ കൈപിടിച്ച്  ഒന്ന് നടക്കണം. നഷ്ടപ്പെടുത്തിയത് ഒക്കെയും എന്റെ ഇഷ്ടങ്ങൾ ആയിരുന്നു എന്ന് അവനോടെനിക്  പറയണം. ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന്  ഉറപ്പുള്ള എന്റെ സ്വപ്നങ്ങളെയും സന്തോഷങ്ങളെയും കുറിച്ചൊക്കെയും എനിക്ക്   വാതോരാതെ പറയണം . എന്ത് പറ്റി  വായാടി  നിനക്കിന്നു  എന്ന്  ചോദിക്കുമ്പോൾ അത് കേൾക്കാത്ത പോലെ വീണ്ടും  എനിക്ക് പറയണം. എന്നിലെ മോഹങ്ങൾക് ചിറകുകൾ വെച്ച് പറക്കുവാൻ ആഗ്രഹം  ഉണ്ടായിരുന്നു എന്ന്. അങ്ങനെ അങ്ങനെ പറഞ്ഞു പറഞ്ഞു   മറുത്തൊരു വാക്ക് പറയാൻ ആവാതെ എന്റെ മിഴികളിൽ നോക്കി എന്നെ  നോക്കി   ഇത്  വരെ മനസിലാക്കാൻ കഴിയാതെ പോയ എന്റെ പ്രിയപ്പെട്ടവനോട് ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ ഇന്നലെകളിൽ നടക്കാതെ പോയ മോഹങ്ങൾ സാക്ഷാത്കരിക്കാനായ് പുനർജനിക്കണം എന്ന്  പറയണം.  അങ്ങനെ പറഞ്ഞു ദൂരേക് നടന്നു  നീങ്ങണം   ഒരിക്കലും  തിരിച്ചു  വരാതെ ഈ  ലോകത്തിന്റെ  അറ്റത്തേക്ക്... ചിത്ര തൊടുപുഴ

എന്തിനീ ആഗ്രഹം?!!

Image
മിഴികളിൽ തെളിയുന്ന കരിമഷിയാകുവാൻ ഒരു നേരം ഞാനെന്തിനാഗ്രഹിച്ചു...!? മിഴിയൊന്നു ചിമ്മുമ്പോൾ ഇമകളിൽ മിന്നുന്ന മിഴിനീരായ് മാറുവാനാഗ്രഹിച്ചു... ചൊടിമലർച്ചെണ്ടിലെ ചുടുചുവപ്പാകുവാൻ ഒരു നേരം ഞാനെന്തിനാഗ്രഹിച്ചു...!! നിമിനേരം പടരുന്ന ചൊടിമലരിണയിലെ ചിരിയെത്തലോടുവാനാഗ്രഹിച്ചു...! ! കവിൾത്തടം തഴുകുന്ന മണിക്കമ്മലാകുവാൻ വെറുതെ ഞാനെന്തിനോ ആഗ്രഹിച്ചൂ...!! മുടിയിഴ തഴുകുന്ന അരുമയാം മൂക്കിലെ മൂക്കുത്തിയാകുവാൻ ആഗ്രഹിച്ചു... സ്ഥിരമായ് മാറിടച്ചൂടിൽ ഇടംപറ്റും മണിമാലയാകുവാൻ ആഗ്രഹിച്ചൂ... പൂവിതൾ തോൽക്കും നിൻ കാലിണ പുൽകുന്ന  കാൽത്തളയാകുവാൻ ആഗ്രഹിച്ചൂ... എന്തിനീ ആഗ്രഹം എന്നൊന്നറിയാനായ് അലയുന്നു ഞാൻ സഖീ അന്നുമിന്നും..... ഫാത്തിമ ബീഗം തൊടുപുഴ

അമ്മ

Image
ഉദരത്തിൽ ഉറങ്ങുന്ന സ്വന്തം പൊന്നോമനയ്ക്കായി സ്വപ്നങ്ങൾ നെയ്തുകൂട്ടി അവൾ കാത്തിരിക്കുന്നത് ഒന്നും രണ്ടുമല്ല, നീണ്ട പത്തു മാസങ്ങൾ... ഊണും ഉറക്കവും നഷ്ടപ്പെടുന്ന രാത്രികൾ.. ഇഷ്ടമുള്ള പലതും അവൾ ത്യജിച്ചു... ഒടുവിൽ എല്ലു നുറുങ്ങിയൊടിയുന്നതിൻ്റെ നൂറിരട്ടി വേദനയും അവൾ സഹിച്ചു... എങ്കിലും, കുഞ്ഞിൻ്റെ മുഖം കണ്ടപ്പോൾ അവൾ ഉള്ളു നിറഞ്ഞു പുഞ്ചിരിച്ചു... വീണ്ടും വേദനകളുടെ ദിനങ്ങളിലൂടെ അവൾ കടന്നുപോയി. പൊന്നോമനയുടെ കരച്ചിലും ചിരിയും ഇണക്കവും പിണക്കവും മാത്രമുള്ള ലോകമായിരുന്നു അവൾക്കു ചുറ്റും... കുഞ്ഞുറക്കത്തിനൊപ്പമെങ്കിലും ഒരുപോള കണ്ണടയ്ക്കാനാവാത്ത രാത്രികളോടും അവൾ പങ്കുവച്ചതൊക്കെയും പരിഭവങ്ങളായിരുന്നില്ല, കുഞ്ഞു സമ്മാനിച്ച സന്തോഷങ്ങളായിരുന്നു...അവനെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു.. ഉറങ്ങുന്ന പൊന്നോമനയെ നോക്കി അവളങ്ങിനെ ഉറങ്ങാതിരുന്നു....... ചിത്രം: കെ എസ് ദാസ്              +91 90484 01621

അവന്‍

Image
കലാലയത്തില്‍ വെച്ച് കണ്ടുകിട്ടിയ സുഹൃത്തായിരുന്നു അവന്‍. ക്യാമ്പസിലെ സുന്ദരിയെ തന്നെ പ്രേമിച്ച് കോളേജിലെ പ്രണയനായകനായി അവനങ്ങു നിറഞ്ഞു നില്‍ക്കുകയായിരുന്നു. എന്നാല്‍, ക്യാമ്പസ് പ്രണയങ്ങളെ പൊതുവെ പുച്ഛിച്ചു തള്ളിയ അരുണ്‍ സാറായിരുന്നു ഞങ്ങളുടെ ഹീറോ.. മുഖം നോക്കിയുള്ള പ്രണയത്തിന് എന്ത് ആത്മാര്‍ത്ഥത എന്നു പുച്ഛിച്ചുകൊണ്ടാണ് ഉച്ച സമയത്തെ ഞങ്ങളുടെ വട്ടമേശ സമ്മേളനങ്ങള്‍ അവസാനിക്കാറുള്ളതും... അരുണ്‍ സാര്‍ ഇഫക്ട്!! ഒന്നും രണ്ടും വര്‍ഷങ്ങള്‍ പെട്ടെന്നു കടന്നു പോയി.. അവനു ചുറ്റും പല പ്രണയങ്ങളും പൂക്കും മുമ്പേ കൊഴിഞ്ഞു.. അരുണ്‍ സര്‍ പറഞ്ഞുപോയ പ്രണയത്തിന്റെ തിയറം അവന്റെ കാര്യത്തില്‍ ഒരിക്കലും പ്രൂവ് ചെയ്യാന്‍ സാധിക്കാത്തതാണെന്ന് ക്യാമ്പസ് ഒന്നടങ്കം പറഞ്ഞു. എന്നാല്‍, മൂന്നാം വര്‍ഷത്തിന്റെ പാതിയോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. അവളുടെ പേരു കേട്ടാല്‍ പൊട്ടിത്തെറിക്കുന്നവനായി അവനങ്ങു മാറി!!! അവന്റെ കൂട്ടുകാരായ ഞങ്ങള്‍ക്കു മുന്നില്‍ കണ്ണീര്‍ നിവേദനം നീട്ടി അവള്‍ പലവട്ടം വന്നു. അവനോട് ഒരുവട്ടം സംസാരിക്കണമെന്ന ആ ആവശ്യം തള്ളിക്കളയാന്‍ ഞങ്ങള്‍ക്കായില്ല.. കാര്യമോ കാരണമോ ചോദിക്കാതെ ഞങ്ങള്‍ അവനോട് പറഞ്...

മലയാളത്തിന്റെ പപ്പേട്ടനും ലോലയും..

Image
പ്രണയത്തെ ഏറ്റവും മനോഹരമായി അഭ്രപാളിയില്‍ ചിത്രീകരിച്ച കലാകാരന്‍, കഥകളുടെ തമ്പുരാന്‍ പി പത്മരാജന്‍ എന്ന പപ്പേട്ടന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 26 വയസ്സുതികയുന്നു. 1991 ജനുവരി 24നാണ് അദ്ദേഹം യാത്രയായത്. ചലച്ചിത്ര സംവിധായകന്‍ ,തിരക്കഥാകൃത്ത് ,സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ പപ്പേട്ടന്റേതായി പ്രണയവും മഴയും പേമാരിയായി പെയ്തിറങ്ങിയ തൂവാന തുമ്പികള്‍,  ഞാന്‍ ഗന്ധര്‍വ്വന്‍, നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ദേശാടനക്കിളി കരയാറില്ല എന്നിങ്ങനെ മലയാളികളുടെ മനസ്സില്‍ പ്രണയം ഒഴുകിയ അനേകം തിരക്കഥകളാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല, നീ മരിച്ചതായി ഞാനും, ഞാന്‍ മരിച്ചതായി നീയും കരുതുക. ചുംബിച്ച ചുണ്ടുകള്‍ക്കു വിട തരിക... എന്നു പപ്പേട്ടന്‍ കുറിച്ചപ്പോള്‍ പ്രണയവും വിരഹവും ഒരുപോലെ പങ്കുവെയ്ക്കുന്ന ലോലയില്‍ പ്രണയത്തിന്റെ ത്യാഗമെന്ന മുഖമാണ് വായനക്കാരന്‍ കണ്ടത്. ലോല- എന്റെ പേര് അവളില്‍ വല്ലാത്ത അമ്പരപ്പാണുണ്ടാക്കിയത്. 'സംസ്‌കൃതത്തില്‍ ഒരു പേരോ?' 'അതെ.' 'നിങ്ങള്‍ സംസ്‌കൃതമാണോ സംസാരിക്കുക?' 'അല്ല.' 'പിന്നെ?' ...