Posts

മോഹങ്ങൾ...!!

Image
മഴ പെയ്തു തോർന്ന വഴിവീഥികളിൽ കൂടി പ്രിയപ്പെട്ടവന്റെ കൈപിടിച്ച്  ഒന്ന് നടക്കണം. നഷ്ടപ്പെടുത്തിയത് ഒക്കെയും എന്റെ ഇഷ്ടങ്ങൾ ആയിരുന്നു എന്ന് അവനോടെനിക്  പറയണം. ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന്  ഉറപ്പുള്ള എന്റെ സ്വപ്നങ്ങളെയും സന്തോഷങ്ങളെയും കുറിച്ചൊക്കെയും എനിക്ക്   വാതോരാതെ പറയണം . എന്ത് പറ്റി  വായാടി  നിനക്കിന്നു  എന്ന്  ചോദിക്കുമ്പോൾ അത് കേൾക്കാത്ത പോലെ വീണ്ടും  എനിക്ക് പറയണം. എന്നിലെ മോഹങ്ങൾക് ചിറകുകൾ വെച്ച് പറക്കുവാൻ ആഗ്രഹം  ഉണ്ടായിരുന്നു എന്ന്. അങ്ങനെ അങ്ങനെ പറഞ്ഞു പറഞ്ഞു   മറുത്തൊരു വാക്ക് പറയാൻ ആവാതെ എന്റെ മിഴികളിൽ നോക്കി എന്നെ  നോക്കി   ഇത്  വരെ മനസിലാക്കാൻ കഴിയാതെ പോയ എന്റെ പ്രിയപ്പെട്ടവനോട് ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ ഇന്നലെകളിൽ നടക്കാതെ പോയ മോഹങ്ങൾ സാക്ഷാത്കരിക്കാനായ് പുനർജനിക്കണം എന്ന്  പറയണം.  അങ്ങനെ പറഞ്ഞു ദൂരേക് നടന്നു  നീങ്ങണം   ഒരിക്കലും  തിരിച്ചു  വരാതെ ഈ  ലോകത്തിന്റെ  അറ്റത്തേക്ക്... ചിത്ര തൊടുപുഴ

എന്തിനീ ആഗ്രഹം?!!

Image
മിഴികളിൽ തെളിയുന്ന കരിമഷിയാകുവാൻ ഒരു നേരം ഞാനെന്തിനാഗ്രഹിച്ചു...!? മിഴിയൊന്നു ചിമ്മുമ്പോൾ ഇമകളിൽ മിന്നുന്ന മിഴിനീരായ് മാറുവാനാഗ്രഹിച്ചു... ചൊടിമലർച്ചെണ്ടിലെ ചുടുചുവപ്പാകുവാൻ ഒരു നേരം ഞാനെന്തിനാഗ്രഹിച്ചു...!! നിമിനേരം പടരുന്ന ചൊടിമലരിണയിലെ ചിരിയെത്തലോടുവാനാഗ്രഹിച്ചു...! ! കവിൾത്തടം തഴുകുന്ന മണിക്കമ്മലാകുവാൻ വെറുതെ ഞാനെന്തിനോ ആഗ്രഹിച്ചൂ...!! മുടിയിഴ തഴുകുന്ന അരുമയാം മൂക്കിലെ മൂക്കുത്തിയാകുവാൻ ആഗ്രഹിച്ചു... സ്ഥിരമായ് മാറിടച്ചൂടിൽ ഇടംപറ്റും മണിമാലയാകുവാൻ ആഗ്രഹിച്ചൂ... പൂവിതൾ തോൽക്കും നിൻ കാലിണ പുൽകുന്ന  കാൽത്തളയാകുവാൻ ആഗ്രഹിച്ചൂ... എന്തിനീ ആഗ്രഹം എന്നൊന്നറിയാനായ് അലയുന്നു ഞാൻ സഖീ അന്നുമിന്നും..... ഫാത്തിമ ബീഗം തൊടുപുഴ

അമ്മ

Image
ഉദരത്തിൽ ഉറങ്ങുന്ന സ്വന്തം പൊന്നോമനയ്ക്കായി സ്വപ്നങ്ങൾ നെയ്തുകൂട്ടി അവൾ കാത്തിരിക്കുന്നത് ഒന്നും രണ്ടുമല്ല, നീണ്ട പത്തു മാസങ്ങൾ... ഊണും ഉറക്കവും നഷ്ടപ്പെടുന്ന രാത്രികൾ.. ഇഷ്ടമുള്ള പലതും അവൾ ത്യജിച്ചു... ഒടുവിൽ എല്ലു നുറുങ്ങിയൊടിയുന്നതിൻ്റെ നൂറിരട്ടി വേദനയും അവൾ സഹിച്ചു... എങ്കിലും, കുഞ്ഞിൻ്റെ മുഖം കണ്ടപ്പോൾ അവൾ ഉള്ളു നിറഞ്ഞു പുഞ്ചിരിച്ചു... വീണ്ടും വേദനകളുടെ ദിനങ്ങളിലൂടെ അവൾ കടന്നുപോയി. പൊന്നോമനയുടെ കരച്ചിലും ചിരിയും ഇണക്കവും പിണക്കവും മാത്രമുള്ള ലോകമായിരുന്നു അവൾക്കു ചുറ്റും... കുഞ്ഞുറക്കത്തിനൊപ്പമെങ്കിലും ഒരുപോള കണ്ണടയ്ക്കാനാവാത്ത രാത്രികളോടും അവൾ പങ്കുവച്ചതൊക്കെയും പരിഭവങ്ങളായിരുന്നില്ല, കുഞ്ഞു സമ്മാനിച്ച സന്തോഷങ്ങളായിരുന്നു...അവനെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു.. ഉറങ്ങുന്ന പൊന്നോമനയെ നോക്കി അവളങ്ങിനെ ഉറങ്ങാതിരുന്നു....... ചിത്രം: കെ എസ് ദാസ്              +91 90484 01621

അവന്‍

Image
കലാലയത്തില്‍ വെച്ച് കണ്ടുകിട്ടിയ സുഹൃത്തായിരുന്നു അവന്‍. ക്യാമ്പസിലെ സുന്ദരിയെ തന്നെ പ്രേമിച്ച് കോളേജിലെ പ്രണയനായകനായി അവനങ്ങു നിറഞ്ഞു നില്‍ക്കുകയായിരുന്നു. എന്നാല്‍, ക്യാമ്പസ് പ്രണയങ്ങളെ പൊതുവെ പുച്ഛിച്ചു തള്ളിയ അരുണ്‍ സാറായിരുന്നു ഞങ്ങളുടെ ഹീറോ.. മുഖം നോക്കിയുള്ള പ്രണയത്തിന് എന്ത് ആത്മാര്‍ത്ഥത എന്നു പുച്ഛിച്ചുകൊണ്ടാണ് ഉച്ച സമയത്തെ ഞങ്ങളുടെ വട്ടമേശ സമ്മേളനങ്ങള്‍ അവസാനിക്കാറുള്ളതും... അരുണ്‍ സാര്‍ ഇഫക്ട്!! ഒന്നും രണ്ടും വര്‍ഷങ്ങള്‍ പെട്ടെന്നു കടന്നു പോയി.. അവനു ചുറ്റും പല പ്രണയങ്ങളും പൂക്കും മുമ്പേ കൊഴിഞ്ഞു.. അരുണ്‍ സര്‍ പറഞ്ഞുപോയ പ്രണയത്തിന്റെ തിയറം അവന്റെ കാര്യത്തില്‍ ഒരിക്കലും പ്രൂവ് ചെയ്യാന്‍ സാധിക്കാത്തതാണെന്ന് ക്യാമ്പസ് ഒന്നടങ്കം പറഞ്ഞു. എന്നാല്‍, മൂന്നാം വര്‍ഷത്തിന്റെ പാതിയോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. അവളുടെ പേരു കേട്ടാല്‍ പൊട്ടിത്തെറിക്കുന്നവനായി അവനങ്ങു മാറി!!! അവന്റെ കൂട്ടുകാരായ ഞങ്ങള്‍ക്കു മുന്നില്‍ കണ്ണീര്‍ നിവേദനം നീട്ടി അവള്‍ പലവട്ടം വന്നു. അവനോട് ഒരുവട്ടം സംസാരിക്കണമെന്ന ആ ആവശ്യം തള്ളിക്കളയാന്‍ ഞങ്ങള്‍ക്കായില്ല.. കാര്യമോ കാരണമോ ചോദിക്കാതെ ഞങ്ങള്‍ അവനോട് പറഞ്...

മലയാളത്തിന്റെ പപ്പേട്ടനും ലോലയും..

Image
പ്രണയത്തെ ഏറ്റവും മനോഹരമായി അഭ്രപാളിയില്‍ ചിത്രീകരിച്ച കലാകാരന്‍, കഥകളുടെ തമ്പുരാന്‍ പി പത്മരാജന്‍ എന്ന പപ്പേട്ടന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 26 വയസ്സുതികയുന്നു. 1991 ജനുവരി 24നാണ് അദ്ദേഹം യാത്രയായത്. ചലച്ചിത്ര സംവിധായകന്‍ ,തിരക്കഥാകൃത്ത് ,സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ പപ്പേട്ടന്റേതായി പ്രണയവും മഴയും പേമാരിയായി പെയ്തിറങ്ങിയ തൂവാന തുമ്പികള്‍,  ഞാന്‍ ഗന്ധര്‍വ്വന്‍, നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ദേശാടനക്കിളി കരയാറില്ല എന്നിങ്ങനെ മലയാളികളുടെ മനസ്സില്‍ പ്രണയം ഒഴുകിയ അനേകം തിരക്കഥകളാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല, നീ മരിച്ചതായി ഞാനും, ഞാന്‍ മരിച്ചതായി നീയും കരുതുക. ചുംബിച്ച ചുണ്ടുകള്‍ക്കു വിട തരിക... എന്നു പപ്പേട്ടന്‍ കുറിച്ചപ്പോള്‍ പ്രണയവും വിരഹവും ഒരുപോലെ പങ്കുവെയ്ക്കുന്ന ലോലയില്‍ പ്രണയത്തിന്റെ ത്യാഗമെന്ന മുഖമാണ് വായനക്കാരന്‍ കണ്ടത്. ലോല- എന്റെ പേര് അവളില്‍ വല്ലാത്ത അമ്പരപ്പാണുണ്ടാക്കിയത്. 'സംസ്‌കൃതത്തില്‍ ഒരു പേരോ?' 'അതെ.' 'നിങ്ങള്‍ സംസ്‌കൃതമാണോ സംസാരിക്കുക?' 'അല്ല.' 'പിന്നെ?' ...

2016 ഉം പുതുവര്‍ഷവും...

Image
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒട്ടേറെ സംഭവവികാസങ്ങളുമായി തന്റേതായ ഇടം രേഖപ്പെടുത്തി 2016 ഉം വിടവാങ്ങിയിരിക്കുന്നു. പഠാന്‍കോട്ട്- ഉറി ഭീകരാക്രമണങ്ങള്‍ക്കും സര്‍ജിക്കല്‍ സ്‌ട്രൈക്ക് തിരിച്ചടികള്‍ക്കുമൊപ്പം നോട്ടുനിരോധനത്തിന്റെ പ്രതിസന്ധികള്‍ എങ്ങും അലയടിക്കവെയാണ് പുതുവര്‍ഷം വന്നണഞ്ഞിരിക്കുന്നത്. തമിഴ്‌നാടിന്റെ അമ്മ ജയലളിതയും, ക്യൂബയുടെ വിപ്ലവനായകന്‍ ഫിഡല്‍ കാസ്‌ട്രോയും വിടവാങ്ങിയതിനൊപ്പം മലയാളികളുടെ കണ്ണു നനയിച്ചുകൊണ്ട് സിനിമാ- സാഹിത്യരംഗത്തെ നിരവധി പ്രമുഖരെയാണ് 2016 കവര്‍ന്നെടുത്തത്. കല്പനയും, കലാഭവന്‍ മണിയും, ജിഷ്ണും, സംഗീതസംവിധായകന്‍ രാജാമണിയും, ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടനുമടക്കം നിരവധി നഷ്ടങ്ങള്‍ സിനിമാലോകത്തുണ്ടാായപ്പോള്‍, മലയാള സാഹിത്യ- സാംസ്‌കാരികരംഗത്തെ സൂര്യതേജസ്സായിരുന്ന മഹാകവി ഒ.എന്‍.വി. കുറുപ്പിനൊപ്പം ലളിതസുന്ദര കഥകളിലൂടെ വായനക്കാരന്റെ മനം കവര്‍ന്ന അക്ബര്‍ കക്കട്ടിലുമെല്ലാം സാഹിത്യലോകത്തിന്റെ നഷ്ടങ്ങളായി. ഒരറ്റത്തു നഷ്ടങ്ങള്‍ കുമിഞ്ഞുകൂടിയപ്പോള്‍ ആശ്വാസമെന്നോണം ചെറുതും വലുതുമായ ഒട്ടേറെ നേട്ടങ്ങളും 2016 സമ്മാനിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ...

മഴ നനഞ്ഞ വഴിയിലൂടെ...

Image
മഴ അറച്ചറച്ചു പെയ്തിറങ്ങിത്തുടങ്ങി. സ്‌കൂള്‍ ബാഗുകളെ പാതിമറച്ച് കുട്ടികളും നിരന്നു തുടങ്ങി. നീട്ടിമണിയുടെ താളത്തില്‍ മഴത്തുള്ളികള്‍ വര്‍ണ്ണശബളമായി കുടയില്‍ തട്ടി ചിന്നിത്തെറിച്ചു. അകലെ നിന്നു കണ്ട ഒരു സാരിത്തുമ്പ്, ഒരു കുടയെ മാത്രം മഴ നനയാന്‍ അനുവദിക്കാതെ വരാന്തയില്‍ കാത്തുനിര്‍ത്തി. ആ കുടയോടൊപ്പം രണ്ടു കൊച്ചുകണ്ണുകള്‍ മഴയില്‍ നനഞ്ഞു നടന്നു വരുന്ന എന്നെത്തന്നെ നോക്കിനിന്നു. വരാന്തയിലേക്കു കയറി സിദ്ധുവിനെ എടുത്തുയര്‍ത്തുമ്പോള്‍ അവന്റെ മുഖത്തൊരു വലിയ പരിഭവം തളം കെട്ടിനിന്നു. ''അമ്മയുടെ മോന്റെ മുഖം എന്താ സന്തോഷമില്ലാതിരിക്കണെ?'' വെറുതെ എന്റെ മുഖത്തേക്കൊന്നു നോക്കിയിട്ട് അവന്‍ ഊര്‍ന്നിറങ്ങി മുഖം തിരിച്ചു നിന്നു. സ്റ്റാഫ് റൂമില്‍ ശാന്തി മിസ്സ് എന്നെയും കാത്തിരിക്കുകയാണ്. പറയാന്‍ പോകുന്നതും ചോദിക്കാന്‍ പോകുന്നതുമെല്ലാം മനസ്സില്‍ കണ്ടിട്ടും നിഷ്‌കളങ്കമായി ചിരിച്ചുകൊണ്ട് ഞാന്‍ അവരുടെ മുന്നില്‍ ഇരുന്നു. ''സിദ്ധാര്‍ത്ഥിനെന്തുപറ്റി മാഡം? അവന്‍ പഴയ ആളല്ല, ജികെക്കും ഇംഗ്ലീഷിനും മാര്‍ക്ക് വളരെ കുറവും. മാഡം, ഈ ചെറിയ പ്രായത്തില്‍ എന്താ അവനിത്ര വിഷമം? എന്തെങ്കിലും പ്രശ...