അവന്‍
കലാലയത്തില്‍ വെച്ച് കണ്ടുകിട്ടിയ സുഹൃത്തായിരുന്നു അവന്‍. ക്യാമ്പസിലെ സുന്ദരിയെ തന്നെ പ്രേമിച്ച് കോളേജിലെ പ്രണയനായകനായി അവനങ്ങു നിറഞ്ഞു നില്‍ക്കുകയായിരുന്നു. എന്നാല്‍, ക്യാമ്പസ് പ്രണയങ്ങളെ പൊതുവെ പുച്ഛിച്ചു തള്ളിയ അരുണ്‍ സാറായിരുന്നു ഞങ്ങളുടെ ഹീറോ.. മുഖം നോക്കിയുള്ള പ്രണയത്തിന് എന്ത് ആത്മാര്‍ത്ഥത എന്നു പുച്ഛിച്ചുകൊണ്ടാണ് ഉച്ച സമയത്തെ ഞങ്ങളുടെ വട്ടമേശ സമ്മേളനങ്ങള്‍ അവസാനിക്കാറുള്ളതും... അരുണ്‍ സാര്‍ ഇഫക്ട്!! ഒന്നും രണ്ടും വര്‍ഷങ്ങള്‍ പെട്ടെന്നു കടന്നു പോയി.. അവനു ചുറ്റും പല പ്രണയങ്ങളും പൂക്കും മുമ്പേ കൊഴിഞ്ഞു.. അരുണ്‍ സര്‍ പറഞ്ഞുപോയ പ്രണയത്തിന്റെ തിയറം അവന്റെ കാര്യത്തില്‍ ഒരിക്കലും പ്രൂവ് ചെയ്യാന്‍ സാധിക്കാത്തതാണെന്ന് ക്യാമ്പസ് ഒന്നടങ്കം പറഞ്ഞു. എന്നാല്‍, മൂന്നാം വര്‍ഷത്തിന്റെ പാതിയോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. അവളുടെ പേരു കേട്ടാല്‍ പൊട്ടിത്തെറിക്കുന്നവനായി അവനങ്ങു മാറി!!! അവന്റെ കൂട്ടുകാരായ ഞങ്ങള്‍ക്കു മുന്നില്‍ കണ്ണീര്‍ നിവേദനം നീട്ടി അവള്‍ പലവട്ടം വന്നു. അവനോട് ഒരുവട്ടം സംസാരിക്കണമെന്ന ആ ആവശ്യം തള്ളിക്കളയാന്‍ ഞങ്ങള്‍ക്കായില്ല.. കാര്യമോ കാരണമോ ചോദിക്കാതെ ഞങ്ങള്‍ അവനോട് പറഞ്...