തകരപ്പെട്ടിയിലെ പെണ്ണ്‌...






വീടിന്റെ മച്ചാണെനിക്കിഷ്ടം...
ഞാന്‍ വരച്ച നിന്റെ ചിത്രങ്ങള്‍..
അച്ഛന്‍ നടുമുറ്റത്തേക്ക് വലിച്ചെറിഞ്ഞവ..
ആരും കാണാതെ മച്ചിലൊരു കോണില്‍ ഞാനിന്നും സൂക്ഷിക്കുന്നു...

നിന്റെ ജാതിയും കുടുംബമഹിമയും ചോദിച്ച് ആട്ടി തുപ്പിയ അച്ഛനു മുന്നില്‍ മറുത്തൊന്നും പറയാതെ ഞാന്‍ നിന്നു പോയി. ഒന്നിക്കാനാവില്ലെന്നു പറഞ്ഞ് നീയെന്നോടു യാത്ര പറഞ്ഞ ദിവസം തകര്‍ന്ന ഹൃദയവുമായി ചെന്നു കയറിയപ്പോള്‍ മുറ്റത്ത് ചിതറിക്കിടക്കുന്ന നിന്റെ ചിത്രങ്ങളാണ് ഞാന്‍ കണ്ടത്. അവയെല്ലാം വാരിയെടുത്ത് നെഞ്ചുപൊട്ടി കരയാനാവാതെ ഞാനിരുന്നുപോയി.

പിന്നീടിന്നോളം എനിക്കൊന്നിനും മറുപടി ഉണ്ടായിരുന്നില്ല...
ഇനിയും ആരോടും ഒന്നിനും മറുപടി പറയാനും ഞാന്‍ ആഗ്രഹിക്കുന്നില്ല...
എന്നിരുന്നാലും ഇന്നും ഞാന്‍ നിന്നെ പ്രണയിക്കുന്നു...
തനിച്ചിരിക്കാനാണ് എനിക്കിന്നിഷ്ടം..എന്തെന്നാല്‍, ഒറ്റയ്ക്കിരിക്കുമ്പോള്‍ നിന്റെ മുഖമെന്റെ മനസ്സില്‍ തെളിയും.. അപ്പോള്‍ തന്നെ അതൊരു വെള്ളക്കടലാസ്സിലേക്ക് ഞാനങ്ങു പകര്‍ത്തും...
ചിത്രത്തിനുള്ളിലെ നിന്റെ കണ്ണുകള്‍ നോക്കി ഞാനങ്ങിനെ ഇരിക്കും...
ഞാനൊന്നു ശബ്ദമുയര്‍ത്തി സംസാരിച്ചാല്‍ കണ്ണു നിറയ്ക്കുന്ന.. ആ പൊട്ടിപ്പെണ്ണല്ല നീ ഇന്ന്...

നീ നിന്റെ ജീവിതവുമായി പറന്നുപോയിട്ട് വര്‍ഷങ്ങളേറെയാവുന്നു.... ഞാനിന്നും നിന്റെ ഓര്‍മ്മയില്‍ തന്നെയാണ്...
ആവില്ല എനിക്കീ ജന്മം നിന്നെ മറക്കാന്‍....

നഷ്ടപ്രണയത്തിന്റെ വിങ്ങലില്ല..
ഒരു നെടുവീര്‍പ്പോടെ ചെളിപുരണ്ട നിന്റെ
ചിത്രങ്ങളെടുത്ത് തകരപ്പെട്ടിയില്‍ തിരികെ
വയ്ക്കുകയാണ്..
ഇനി ഞാനീ മച്ചിലെത്തും വരെ നീ ഉറങ്ങണം.....

കുട്ടേട്ടനെത്തും...എത്താതിരിക്കാനാവില്ലല്ലോ...!!


Comments

https://www.facebook.com/Kurumbumkaryavumblog/

Popular posts from this blog

എന്റെ പ്രിയകൂട്ടുകാരി...

പെണ്ണിനെന്നും പോരാട്ടമാണ് !

ജീവിക്കാൻ മറക്കുന്ന മനുഷ്യർ!