എന്തിനീ ആഗ്രഹം?!! - FOLLOW UP
എന്തേ വൈകി ചോദിക്കുവാനീ ചോദ്യം..
മിഴികളിൽ തെളിഞ്ഞൊരാ കരിമഷിയെല്ലാം
കണ്ണുനീരൊഴുക്കിനാൽ മാഞ്ഞുപോയി..
കണ്ണുനീരൊഴുക്കിനാൽ മാഞ്ഞുപോയി..
മിഴികളിൽ മിന്നിയ നീർക്കണം
ജീവിതച്ചൂടിനാൽ വറ്റി വരണ്ടുപോയി..
തീരാദുരിതങ്ങൾ പേറിയ യാത്രയിൽ
ചൊടിയിലെ ശോണിമയും കളഞ്ഞുപോയി...
ജീവിതച്ചുഴിയിൽ കരകാണാതുഴലുമ്പോൾ
ചിരിയെന്നതെന്നേ മറന്നുപോയി..
മണിക്കമ്മലായോ മൂക്കുത്തിയായോ
മണിമാലയായോ നീയണിഞ്ഞാലും
ആവില്ല യാത്രയിലെവിടെയോ നഷ്ടമാം
ജീവിതത്തിളക്കം തിരികെയേകാനായ്..
ഇടറിവീഴും പാദങ്ങളെ പുൽകുന്നത്
തളയല്ല ജീവിത ബന്ധനങ്ങളല്ലോ..
തളയല്ല ജീവിത ബന്ധനങ്ങളല്ലോ..
എന്തേ വൈകി നീയീ ചോദ്യമുയർത്തുവാൻ
കാലമേറെക്കഴിഞ്ഞു പോയില്ലേ...
കാലമേറെക്കഴിഞ്ഞു പോയില്ലേ...
അന്നു നീ ചോദിച്ചിരുന്നെങ്കിൽ തന്നേനെ
ഉത്തരമായി നിൻ കൈയിലെൻ ജന്മം..
സഫലമായേനെ എൻ്റെയീ ജീവിതം
പാഴായിയിങ്ങനെ പോയിടാതെ..
തൊടുപുഴ


Comments