'തേപ്പ'റിയാത്ത ഉപദേശിക്ക് കള്ളുകൊടുത്ത കഥ!!



''എന്നെന്നും കാത്തിരിക്കണമെങ്കില്‍ അവള്‍ക്കു നീ നിന്റെ ഹൃദയം പകുത്തു നല്‍കണമായിരുന്നു..!! നിന്റെ മൗനം കണ്ട് അവള്‍ പടിയിറങ്ങിയെങ്കില്‍ അവളെ പഴിക്കാന്‍ എനിക്കാവില്ല...'' - ജോര്‍ജേട്ടന്റെ വാക്കുകള്‍ അരുണിന്റെ മനസ്സിലേക്കു തറച്ചുകയറി.. ജോര്‍ജേട്ടന് ഒഴിച്ചുകൊടുത്ത ആദ്യ ഗ്ലാസ്സ് കള്ള് തന്നെ പാഴായല്ലോ എന്നോര്‍ത്തു നെടുവീര്‍പ്പിടും മുമ്പ് ഉപദേശക സമിതി അധ്യക്ഷന്‍ ഇലയറിയാതെ ഉപദേശം വിളമ്പുകയായിരുന്നു...

സ്വന്തം ഏട്ടന്റെ സ്ഥാനത്തുള്ള ഇയാളോട് മറുത്തു പറയാന്‍ അല്ലെങ്കിലും അരുണിനാവില്ല.. പ്രേമം കളഞ്ഞ് ഗുഡ് ബൈ പറഞ്ഞുപോയവളെ നാലുതെറിവിളിക്കാന്‍ ജോര്‍ജേട്ടനുണ്ടാവും എന്ന പ്രതീക്ഷ അങ്ങനെ അസ്തമിച്ചു... പുള്ളിക്കാരന്‍ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.....

അവളോട് എനിക്കുണ്ടായിരുന്ന പ്രണയം വെറും കാപഠ്യമായിരുന്നുവെന്നാണ് ആശാന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. കള്ളു ഉള്ളില്‍ ചെന്നതിനാല്‍ സാഹിത്യവും അണ്‍പാര്‍ലമെന്ററി വാക്കുകളും സമാസമം ചേര്‍ത്താണ് ജോര്‍ജേട്ടന്റെ ഉപദേശ പ്രസംഗം..!!

എന്റെ സ്‌നേഹം പച്ചപരമാര്‍ത്ഥമായിരുന്നു.. അതും ഞാന്‍ വെള്ളം ചേര്‍ക്കാതെ ഡ്രൈയാണ് അടിച്ചത്..!! അവള്‍ എന്നെയാണ് വേണ്ടെന്നുവച്ചത്.. നീണ്ട പത്തുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജാതകം ചേരില്ലെന്നു അവള്‍ പറഞ്ഞപ്പോള്‍ അതിലൊക്കെയെന്തിരിക്കുന്നു എന്നു മാത്രമാണ് ഞാന്‍ അവളോടു ചോദിച്ചത്...എന്നിട്ടും!!! - എല്ലാം അറിയാവുന്ന മനുഷ്യനാണിപ്പോള്‍ അവളെ പരിശുദ്ധയാക്കി എനിക്കെതിരെ കുറ്റങ്ങള്‍ ഒന്നൊന്നായി എയ്തിടുന്നത്... ഒന്നും മനസിലാവണില്ലല്ലോ... അവളു പോണേല്‍ പോട്ടെടാ മുത്തേ.. അവളേക്കാല്‍ നല്ല ബെസ്റ്റ് പെണ്‍പിള്ളേര്‍ ഈ നാട്ടിലുണ്ടല്ലോ... എന്നു പറയേണ്ടിയിരുന്ന മനുഷ്യന് ഇത് എന്നാ പറ്റീ... അരുണ്‍ മിച്ചറെടുത്തു വായിലിട്ടു അവലോകനം ആരംഭിച്ചു..

ശാരി ടീച്ചറെ ജോര്‍ജേട്ടന്‍ കെട്ടിയത് ഒരു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ്.. ശാരി ടീച്ചറുടെ ചിറ്റയുടെ വീടിനടുത്തുള്ള കുട്ടിയാണ് എന്റെ ദുരന്തകഥയിലെ നായിക!! കണ്ടുമുട്ടിയതൊക്കെ വലിയൊരു കഥയാണ്.. ഇപ്പോ സംഭവം പിടികിട്ടി.. ജോര്‍ജേട്ടന് അവളെ ന്യായീകരിക്കുന്നത് ശാരി ടീച്ചര്‍ പറയുന്നത് കേട്ടിട്ടാവാണം.. അല്ലെങ്കിലും ഈ ജോര്‍ജേട്ടന് ഒന്ന് ചിന്തിച്ചുകൂടെ.. സ്വന്തം വശം ന്യായീകരിച്ചല്ലെ ഈ പെണ്ണുങ്ങള്‍ സംസാരിക്കൂ....

ഉപദേശങ്ങള്‍ തീര്‍ന്നപ്പോ പുള്ളിക്കാരന്‍ മയങ്ങിപ്പോയി.... കുടിച്ചിറക്കിയ കള്ളാണേല്‍ വയറ്റില്‍ കിടന്ന് കൊഞ്ഞനം കുത്തുന്നു.. പ്രതീക്ഷകള്‍ തെറ്റുന്നത് സാധാരണം.. എന്നാലും തെറി വിളിക്കാതെ എങ്ങിനെ കിടന്നുറങ്ങും.. വിളിച്ചു.. മനസ്സു തുറന്നു അവളേയും ഉറങ്ങിക്കിടക്കണ ഈ മനുഷ്യനേയും തെറിവിളിച്ചു.. എന്നിട്ട് പുള്ളിയെ പൊക്കി വരാന്തയിലേക്കു കിടത്തിയിട്ട് ശാരിചേച്ചി വരുന്നതിനു മുമ്പ് ഗെയ്റ്റും കടന്നു.. ഇനിയാണ് യഥാര്‍ത്ഥ ജീവിതം... മനസ്സില്‍ ചില കണക്കുകൂട്ടലുകള്‍ നടത്തി അരുണ്‍ വീട്ടിലേക്കു നടന്നു.!!

Comments

Unknown said…
Kollam...nale pat erangumbol ellam seriayikolum...😊
SREERAJ K V said…
അനുഭവ കഥയാണൊ..??
SREERAJ K V said…
അനുഭവ കഥയാണൊ..??
പ്രതീക്ഷിച്ച ചോദ്യം..
അനുഭവങ്ങൾ വെറും കഥകളാകുന്നു.. Nice thread.. Thank you sree

ഇത് ഒന്നല്ല, ഒരുപാട് പേരുടെ ഒരൊറ്റ കഥയാണ്..
Deepu Edasseri said…
വളരെ നന്നായിട്ടുണ്ട്. കഥയുടെ മുൻപും പിൻപും വായനക്കാരന്റെ അഭിരുചിക്കനുസരിച്ചും ഭാവനക്കധീതമായും ചിത്രീകരിചെടുക്കാവുന്ന തരത്തിലുള്ള ആ ലേഖനശൈലി very good
Deepu Edasseri said…
വളരെ നന്നായിട്ടുണ്ട്. കഥയുടെ മുൻപും പിൻപും വായനക്കാരന്റെ അഭിരുചിക്കനുസരിച്ചും ഭാവനക്കധീതമായും ചിത്രീകരിചെടുക്കാവുന്ന തരത്തിലുള്ള ആ ലേഖനശൈലി very good
നന്ദി ദീപു ചേട്ടോ

Popular posts from this blog

എന്റെ പ്രിയകൂട്ടുകാരി...

പെണ്ണിനെന്നും പോരാട്ടമാണ് !

ജീവിക്കാൻ മറക്കുന്ന മനുഷ്യർ!