എന്റെ പ്രിയകൂട്ടുകാരി...



സൗഹൃദച്ചെപ്പിനുള്ളില്‍ പൊന്നുപോലെ സൂക്ഷിക്കുന്ന ഒരു കവിത..
പ്രിയ കൂട്ടുകാരി നിനക്കായി ഈ കവിത ഒരിക്കല്‍ കൂടി സമ്മാനിക്കുന്നു..

........................................എന്റെ പ്രിയകൂട്ടുകാരി....................................................

വിദ്യാലയമെനിക്കു നല്‍കിയ സമ്മാന-
മൊന്നുണ്ടതെന്‍ പ്രിയ കൂട്ടുകാരി !!
സ്‌നേഹിച്ചു ഞാനവളെയെന്‍ ഹൃത്തില്‍
വിരിഞ്ഞൊരാ പനിനീര്‍പുഷ്പമതായ്..
സൗഹൃദമെന്നാല്‍ എനിക്കു നീയും നിനക്കു
ഞാനും എന്നോ,രതിരോ തീര്‍ത്തു ഇരുമനവും..

അവളോ മന്ത്രിച്ചുയെന്‍ കാതുകളിലവള്‍തന്‍
സുഖദു:ഖങ്ങളൊക്കെയാ കല്‍പ്പടവുകളില്‍!
പിണങ്ങിപ്പിരിഞ്ഞ ഞങ്ങളിണങ്ങി ചേര്‍ന്ന
പരിഭവങ്ങള്‍ക്കും സാക്ഷിയായാ കല്‍പ്പടവുകള്‍..
അറിയാതെ സ്‌നേഹിച്ചുപോയി
ഞങ്ങളതിനേയും പിരിയാനാവാത്തപോല്‍..!!

കളിചിരിയിലവളോ കൂട്ടുകാരിയായ്...
ദു:ഖങ്ങളില്‍ സ്വാന്തനമവള്‍മാത്രമായ്!!
വേനലിലാല്‍മരം തണല്‍ വിരിച്ചീടവെ
സൗഹൃദക്കൂട്ടായ്മ,യാല്‍മരത്തിന്‍ കീഴിലായ്..
പടവുമാല്‍മരവും കുഞ്ഞിളംകാറ്റുമായി
കാലം പോകുന്നതറിയാതുല്ലസിച്ചൊരാനാളുകള്‍..


വിദ്യാലയം വിട്ടിറങ്ങുന്ന വേളയിലവരെ
പിരിഞ്ഞതില്‍ മനംനൊന്തിതെത്രയോ!!
'വീണ്ടും കാണാ'മെന്ന വെറും വാക്കു ചൊല്ലവെ,
വീണു ഒരുതുള്ളിക്കണ്ണീരാക്കല്പടവില്‍...
എന്‍ പ്രിയകൂട്ടുകാരി അതേവെറുവാക്കെന്നോടു
ചൊല്ലിപ്പിരിയവെയെന്‍ ഹൃദയം തകര്‍ന്നുപോയ്..
അറിഞ്ഞില്ല ഞാനാ,പ്രിയ കൂട്ടുകാരിയെ
പിരിയേണ്ടിവരുമെന്ന സത്യമത്രനാള്‍!!!

Comments

SREERAJ K V said…
നന്നായിട്ടുണ്ട് കൂട്ടുകാരീ...
SREERAJ K V said…
നന്നായിട്ടുണ്ട് കൂട്ടുകാരീ...
https://www.facebook.com/Kurumbumkaryavumblog/

Popular posts from this blog

പെണ്ണിനെന്നും പോരാട്ടമാണ് !

ജീവിക്കാൻ മറക്കുന്ന മനുഷ്യർ!